സഭ പിന്തുണയ്ക്കുന്നില്ലെങ്കിൽ

സഭ പിന്തുണയ്ക്കുന്നില്ലെങ്കിൽ സുവിശേഷകർ എന്തുചെയ്യണം????
സമീപകാലത്ത് പല അത്മായ സുവിശേഷ പ്രഘോഷകരും പ്രസ്ഥാനങ്ങളും തിരുസ്സഭയാകുന്ന ചട്ടക്കൂടിനെ മറികടന്ന് ലോകസുവിശേഷവൽക്കരണത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. അതിന് ന്യായമായ വാദങ്ങളും അവർക്ക് നിരത്തുവാൻ കാണും. സഹായവും സഹകരണവും ലഭിക്കാത്തതിന്റെ യും പുറന്തള്ളപ്പെട്ടതിന്റെയുമൊക്കെ വേദനിക്കുന്ന അനുഭവങ്ങൾ. തിരുസഭയുടെ അധികാരത്തേക്കാൾ ദൈവത്തോട് വിശ്വസ്തത പുലർത്തുവാൻ ഇഷ്ടപ്പെടുന്നവർ എന്നാണ് അവരിൽ പലരും തങ്ങളെത്തന്നെ വിലയിരുത്തുന്നത്.
തിരുസഭയുടെ അധികാരം ദൈവം പദ്ധതിയിട്ടൊരു കാര്യമാണ്. അതിനെ ധിക്കരിക്കുന്നത് ദൈവിക സംവിധാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. പക്ഷേ അവസരങ്ങൾ നിഷേധിക്കപ്പെടുകയും തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ നാം എന്തു ചെയ്യണം?
തിരുസഭയുടെ നിലനിൽപും അധികാരവും ദൈ വം പദ്ധതിയിട്ടതുപോലെതന്നെ, അവിടുന്ന് പദ്ധതിയിട്ടിരിക്കുന്ന ജീവിതമാണ് ഓരോ വ്യക്തിയുടേ തും. നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതി നിറവേറ്റപ്പെടുന്നത് തിരുസഭ നമ്മെ പിൻതുണയ്ക്കുമ്പോഴല്ല; നാം തിരുസഭയെ പിൻതുണയ്ക്കുമ്പോഴാണ്. ദൈവം സഭയിലൂടെ ആരെയും തകർക്കില്ല എന്ന ഉറച്ച ബോധ്യവും വിശ്വാസവും നമുക്ക് വേണം. കാരണം ദൈവം തന്റെ അനന്തജ്ഞാനത്തി ൽ രൂപം കൊടുത്ത യാതൊന്നും അവിടുത്തെ പദ്ധതിക്ക് വിഘാതമായി വരില്ല. ഏതെല്ലാം പ്രതിസ ന്ധികളും പ്രശ്‌നങ്ങളുമുണ്ടായാലും ദൈവത്തിന് നമ്മെക്കുറിച്ചുള്ള പദ്ധതി നിറവേറുക തന്നെ ചെയ്യും. സാഹചര്യങ്ങളും വ്യക്തികളും അധികാരങ്ങളുമൊക്കെ മാറിവരും. ദൈവമാണ് സകലത്തെ യും നിയന്ത്രിക്കുന്നതും വളർത്തുന്നതും.
മറ്റൊരു സത്യമിതാണ്. ഒരു ക്രിസ്ത്യാനിയുടെ ജീവിതം വിജയമാകുന്നത് അവസരങ്ങൾ ലഭിക്കുന്നതുകൊണ്ടോ, പ്രവർത്തനസ്വാതന്ത്ര്യം ഉള്ളതുകൊണ്ടോ അല്ല. മറിച്ച് പുണ്യത്തിൽ ജീവിക്കുന്നതുകൊണ്ടാണ്. പുണ്യമുള്ളൊരു ജീവിതം മാറ്റിവച്ചിട്ട് യാതൊന്നിലൂടെയും നമുക്ക് വിശുദ്ധിയിൽ വളരാനാവില്ല. ദൈവത്തിന്റെ ദൃഷ്ടിയിൽ പുരോഗമിക്കാനാവില്ല. സഹകരണക്കുറവും തടസ്സങ്ങ ളും നിയന്ത്രണങ്ങളും ദൈവം നമ്മെ വിശുദ്ധിയിൽ വളർത്തുന്നതിന്റെ അടയാളങ്ങളാണ്. അഹങ്കരിക്കാൻ ഒരിക്കലും നമ്മെ അനുവദിക്കാത്ത ദൈവമാണ് നമ്മുടെ ദൈവം. പുണ്യമില്ലാതെ നമ്മുടെ ശുശ്രൂഷാ ജീവിതം ശക്തിപ്പെടുമെന്നുള്ള ത് ഒരു മിഥ്യാധാരണയാണ്. അതറിയുന്ന ദൈവം തീർച്ചയായും നമുക്ക് അതിനുള്ള അവസരങ്ങൾ തുറന്നു തരും. പ്രതിസന്ധികളും വേദനകളും ന മ്മുടെ ഉള്ളിലെ പുണ്യങ്ങളാകുന്ന ചെടികൾക്കുള്ള വളമാണ്. സഹനത്തിന് ക്രിസ്തീയ ജീവിതത്തിൽ ആഴമുള്ള അർത്ഥമുണ്ട്. അതിനെ മാറ്റിനിറുത്തിക്കൊണ്ട് ദൈവം ആഗ്രഹിക്കുന്ന ഒരു ജീവിതം നയിക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. പലപ്പോഴും നമുക്കിഷ്ടമുള്ളത് നാം തിരഞ്ഞെടുക്കുന്നു. എന്നിട്ട് ദൈവവചനവും ചിലരുടെ അനുഭവങ്ങളും ചൂണ്ടിക്കാട്ടി അതിനെ ന്യായീകരിക്കുന്നു. ആഴമുള്ള ആത്മീയത തിരുസഭയോട് ചേർന്നുള്ളതാണ്. അവിടെ മനുഷ്യജീവന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാവും.
വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം നോക്കുക. പഞ്ചക്ഷതധാരിയായിരുന്ന നിർമ്മലനായൊരു വൈദികൻ. അദ്ദേഹത്തെ തെറ്റിദ്ധരിച്ചത് നന്മയുള്ള മനുഷ്യർ തന്നെയാണ്. പത്തുവർഷത്തോളം പൊതുജനത്തിനുമുൻപിൽ ബലിയർപ്പിക്കുവാനോ, മറ്റുള്ളവരെ കുമ്പസാരിപ്പിക്കുവാനോ ഉള്ള അനുവാദം നിഷേധിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അനേക രാജ്യങ്ങളിൽ നി ന്ന് ജനങ്ങൾ കുമ്പസാരിക്കുവാൻ അദ്ദേഹത്തി ന്റെ പക്കൽ എത്തിയിരുന്നു. അതിരാവിലെ മൂന്നുമണിക്ക് തന്നെ അദ്ദേഹമർപ്പിക്കുന്ന ദിവ്യബലിക്കായി ജനങ്ങൾ ദൈവാലയത്തിലെത്തിയിരുന്നു. അവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട് പാദ്രേ പിയോ തന്റെ മുറിയിൽ ഒതുങ്ങിക്കൂടി. നീണ്ട പത്ത് വർഷങ്ങൾ…
സമയം കടന്നുപോയി. ദൈവം തന്റെ അത്ഭുതകരമായ കരം അദ്ദേഹത്തിന്റെമേൽ നീട്ടി. ശിക്ഷണനടപടികളെല്ലാം പതിന്മടങ്ങ് നന്മയ്ക്ക് കാരണമായി. ശിക്ഷ പിൻവലിക്കപ്പെട്ടപ്പോൾ മുൻപത്തെ പത്തിന് പകരം പതിനായിരങ്ങൾ കുമ്പസാരിക്കാനും വിശുദ്ധ ബലിയിൽ പങ്കെടുക്കുവാനും എത്തി. അൻപത് വർഷം സകല ഡോക്ടർമാരും പരിശോധിച്ച് പരാജയമടഞ്ഞ ആ പഞ്ചക്ഷതങ്ങൾ മരണനിമിഷം തന്നെ അപ്രത്യക്ഷമായി. സ്വർഗത്തിൽ പ്രവേശിച്ച ഉടനെ അത്ഭുതങ്ങളുടെ ഘോഷയാത്ര. അത്ഭുതങ്ങളുടെ അകമ്പടിയോടുകൂടി അദ്ദേഹം വിശുദ്ധരുടെ ഗണത്തിലേക്കുയർത്തപ്പെട്ടു. ഇന്നും അദ്ദേഹത്തിന്റെ പേരെന്നല്ല, ഭൗതികശരീരം പോലും ജീർണ്ണിച്ചിട്ടില്ല.
ചിലർ ചോദിച്ചേക്കാം. ജീവിച്ചിരിക്കുമ്പോൾ ചെ യ്യേണ്ടത് ജീവിച്ചിരിക്കുമ്പോൾ ചെയ്യണ്ടേ. മരിച്ചുകഴിഞ്ഞ് പറഞ്ഞിട്ടെന്തുകാര്യം. നമ്മുടെ വിശ്വാസത്തിന്റെ കുറവാണ് ഈ ചിന്തയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വിശുദ്ധരാകുവാൻ മടിയുള്ളതുകൊണ്ടാണ് നാമിങ്ങനെ സംസാരിക്കുന്നത്. അ ല്ലെങ്കിൽ വിശുദ്ധരാകുക അസാധ്യമെന്ന് നാം ക രുതുന്നു. അങ്ങനെ ചിന്തിക്കുന്നതിലൂടെ വിശുദ്ധ രാകുവാനുള്ള അവസരങ്ങളിൽ നിന്നും നാം ഓടിയകലുന്നു. ജീവിച്ചിരിക്കുമ്പോൾ ഏറിയാൽ എഴുപതോ എൺപതോ വർഷങ്ങൾ നമുക്ക് പ്രവർ ത്തിക്കാം. വിശുദ്ധരായാൽ ഒരിക്കലും മരിക്കാതെ നമുക്ക് പ്രവർത്തിച്ചുകൊണ്ടിരിക്കാം. പതിനഞ്ചും ഇരുപതുമൊക്കെ വർഷങ്ങൾ മാത്രം ജീവിച്ച പുണ്യജീവിതങ്ങൾ ഇന്നും അനേകരുടെ ജീവിതത്തെ സ്പർശിച്ചുകൊണ്ടിരിക്കുന്നതിനെ നാമെങ്ങനെയാണ് വിലയിരുത്തുക?
ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യം നമുക്ക് ന ഷ്ടമാകുന്നു എന്നതാണ് സത്യം. വിശുദ്ധരാകുക എന്ന ലക്ഷ്യവും ഉത്തരവാദിത്വവും മാറ്റിവച്ച് ലോ കം മുഴുവനും സുവിശേഷം അറിയിക്കുവാൻ ഇറങ്ങിത്തിരിക്കുന്നത് അപകടകരമായൊരു കെണിയാണ്. സുവിശേഷം പ്രഘോഷിച്ചതിനുശേഷം താൻ തിരസ്‌കൃതനാകാതിരിക്കുന്നതിന് തന്റെ ശരീരത്തെ കർശനമായി നിയന്ത്രിച്ചു കീഴ്‌പ്പെടുത്തുന്ന മനുഷ്യനെ നാം പൗലോസിൽ കാണുന്നു.
നമ്മുടെ ദൈവം ഉടമ്പടികളുടെ ദൈവമാണ്. മാ താപിതാക്കളും സഹോദരങ്ങളും ഭാര്യയും ഭർ ത്താവും മക്കളുമെല്ലാം ദൈവവുമായി നാം നടത്തിയ ഉടമ്പടികളുടെ ഭാഗമാണ്. കൂദാശകളും തിരുസഭയ്ക്ക് കീഴ്‌പ്പെട്ടൊരു ജീവിതവുമൊക്കെ ദൈവവുമായി നാം നടത്തിയ ഉടമ്പടികളുടെ ഭാഗം തന്നെ. ഉടമ്പടികൾ ലംഘിക്കുന്നവർക്ക് ദൈവസാന്നിധ്യത്തിൽ ഇടമില്ല. ഉടമ്പടി ലംഘകരെ ദൈവം ഒരിക്കലും തന്റെ വിശ്വസ്തരായ ദാസന്മാരായി പരിഗണിക്കുകയില്ല.
ശുശ്രൂഷകളും വ്യക്തികളും വളരണമെന്ന് ത ന്നെയാണ് ദൈവത്തിന്റെ ആഗ്രഹം. പക്ഷേ പല ശുശ്രൂഷകരും സഭയെക്കൂടാതെ വളരാമെന്ന് വാ ദിക്കുമ്പോൾ ദൈവത്തിന്റെ ശക്തിയെ അവർ പരിമിതപ്പെടുത്തുകയാണ്. പ്രതിസന്ധികൾക്കും തടസ്സങ്ങൾക്കും അപ്പുറത്തേയ്ക്ക് ദൈവത്തിന് പ്ര വർത്തിക്കാൻ സാധിക്കില്ല എന്നുള്ള തോന്നലല്ലേ അതിനു പിന്നിൽ? സഭ നമ്മെ പിന്തുണയ്ക്കുന്നില്ലെങ്കിലും സഭയെ നാം പിന്തുണയ്ക്കുകയും തി രുസ്സഭയുടെ പുരോഗതിക്ക് വേണ്ടി യത്‌നിക്കുകയും ചെയ്‌തെങ്കിൽ മാത്രമേ നമുക്കും നമ്മുടെ ശുശ്രൂഷയ്ക്കും വളർച്ചയുണ്ടാകൂ. തിരുസഭയല്ല ആരെയും വളർത്തുന്നത്, ദൈവമാണ്.
ദൈവമാണ് നമ്മുടെ അതിരുകൾ വിസ്തൃതമാക്കുന്നത്. അവിടുത്തേക്ക് അതിനുള്ള വഴികളുമുണ്ട്. സ്‌നേഹത്തോടെ, വിശുദ്ധിയോടെ നമുക്ക് ദൈവത്തോട് ചേർന്നുനിൽക്കാം. വിശുദ്ധർക്ക് ദൈവം മരണശേഷവും ലോകസുവിശേഷീകരണത്തിനുള്ള അവസരം നൽകും. കൂടുതൽ വർ ഷങ്ങൾ ഈ ലോകത്തിൽ പ്രവർത്തിക്കുവാനും ദൈവത്തിന്റെ രാജ്യം സ്ഥാപിക്കുവാനും ആഗ്രഹിക്കുന്നവർ വിശുദ്ധരാകുകയാണ് ചെയ്യേണ്ടത്; അവസരങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നെട്ടോട്ടമോടുകയല്ല. നൂറ്റാണ്ടുകൾ നീണ്ട ഒരു സുവിശേഷവൽക്കരണജീവിതം കാഴ്ചവച്ച എ ത്രയോ വിശുദ്ധർ നമ്മുടെ മുൻപിലുണ്ട്.
കടപ്പാട് സൺഡേ ശാലോം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s