ഒരു പ്രണയകഥ

💓Valentines Day Story 💝🦋
~~~~~<<<<<<<<<<<~~~~~~
ഒരു പ്രണയകഥ എഴുതട്ടെ…
New Gen തേപ്പുപ്പെട്ടി പ്രണയമല്ല…
Candle light dating പ്രണയമല്ല…
സർപ്രൈസ്ഗിഫ്റ്റുകൾ തലനീട്ടും പ്രണയമല്ല…
അപക്വമായ കലാലയ പ്രണയവുമല്ല…

മൃതസംസ്ക്കാരം കഴിഞ്ഞ് സിമിത്തേരിയിൽ നിന്ന് പുറത്തു കടക്കുമ്പോൾ ആ കൈകൾ പുറകിൽ നിന്ന് എന്റെ വലതുകൈ ഗ്രഹിച്ചിരുന്നു. പരുപരുത്തതായിരു ന്നെങ്കിലും തണുത്ത് വിറങ്ങലിച്ച ആ കൈകളിൽ നിന്ന് നനവ് എന്റെ കൈകളിലേക്ക് പടർന്നു.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, പരിചിത മുഖം, ലാസറേട്ടനാണ് ആ കൈകളുടെ ഉടമസ്ഥൻ എന്ന് തിരിച്ചറിഞ്ഞു. ലാസറേട്ടൻ പറഞ്ഞുതുടങ്ങി.. ”അമ്പത്തൊമ്പതു വർഷത്തിനിടയ്ക്ക് ഇതാദ്യമായിട്ടാണ് എന്റെ മേരിക്കുട്ടിയെ ഒറ്റക്കു കിടത്തിയിട്ട് ഞാൻ ഇന്ന് വീട്ടിലേക്കു…. മടങ്ങുന്നത്, …….

അവളൊരു പാവം പൊട്ടിപ്പെണായിരുന്നു, എന്നെ സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ കൊച്ചങ്ങളെ പെറ്റുകൂട്ടാനും വളർത്തി വലുതാക്കാനും കുറെ കൊന്തയെത്തിക്കാനും മാത്രം അറിയാവുന്ന പൊട്ടിപ്പെണ്ണ്….” ലാസറേട്ടന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു… “ഞാനില്ലാണ്ട് അവളിതുവരെ ഒരിടത്തും പോയിട്ടില്ല… ഇതിപ്പോ എന്നെ കൂട്ടാതെ ആദ്യായിട്ടാ…. ഒറ്റയ്ക്കു…. അവൾക്ക് പേടിയാവോ…?” “അവളെന്നെ സ്നേഹിച്ചതിന്റെ ഒരംശം പോലും ഞാൻ തിരിച്ച് സ്നേഹിച്ചിട്ടില്ല….. ” തനിക്ക് ഒരു സങ്കടവും ഇല്ലെന്ന് വരുത്തി തീർക്കാൻ നടത്തിയ പരിശ്രമങ്ങളെ പരാജയപ്പെടുത്തി കൊണ്ട്, ലാസറേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

ആ കണ്ണീർത്തുള്ളികളിൽ വിശുദ്ധ പ്രണയം പ്രതിബിംബിച്ചിരുന്നു…
വിശുദ്ധ പ്രണയമേ നീ പ്രണയിക്കപ്പെടുക…
ഒരു പ്രണയവും ഒരിക്കലും വിരാമ ചിഹ്നം തേടുന്നില്ലെന്നത് സത്യം…
“ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്‌നിയെകെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക്‌ അതിനെ ആഴ്‌ത്താന്‍കഴിയുകയുമില്ല.”
(ഉത്തമഗീതം 8 : 7)