കലിപ്പന്റെ കാന്താരിമാർ അറിയാൻ

കലിപ്പന്റെ കാന്താരിമാർ അറിയാൻ

സ്ത്രീധനത്തെ പറ്റിയുള്ള പുകിലൊക്കെ വേഗം ഒടുങ്ങും മക്കളെ. സ്ത്രീധനം ചോദിക്കുന്നവർക്ക് മക്കളെ കൊടുക്കില്ലെന്നൊക്കെ വാചകമടിച്ചാലും അപ്പനമ്മമാർ ഇനിയും സ്വർണത്തിലും ഡയമണ്ടിലും കുളിപ്പിച്ച് മക്കളെ പന്തലിലേക്ക് ആനയിക്കും. ഏക്കറു കണക്കിന് സ്വത്ത് ശോഭനമായ ഭാവിക്കു വേണ്ടി കൊടുക്കും . അടിച്ചുപൊളിച്ചു നടക്കാൻ കാറും . അതൊന്നും പെട്ടെന്ന് മാറില്ല. ഒറ്റമക്കളൊക്കെ അല്ലെ ഉള്ളു? വേറെ ആർക്കു കൊടുക്കാനാ?

ഗാർഹികപീഡനഹേതു സ്ത്രീധനം മാത്രം ആണോ? സ്ത്രീധനം മേടിക്കാത്ത വിദേശരാജ്യങ്ങളിൽ ഭാര്യമാരൊക്കെ happy ആണോ ? ഒന്ന്വല്ല . അതൊക്കെ ഓരോരുത്തരുടെ attitude പോലെ ഇരിക്കും . ഇട്ടുമൂടാൻ സ്വത്തുണ്ടെങ്കിലും ആർത്തി തീരാതെ പിന്നെയും പണത്തിനായി പിഴിയുന്നവരുണ്ട് . കൂലിപ്പണി ആണേലും ജീവനായി ഭാര്യമാരെ കൊണ്ട് നടക്കുന്നവരുമുണ്ട്.

ഞാൻ പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാൽ പ്രണയമാണെങ്കിലും അറേൻജ്ഡ് മാര്യേജ് ആണെങ്കിലും കെട്ടാൻ പോകുന്നവരെ മനസ്സിലാക്കാൻ സമയം കിട്ടേണ്ടത് വളരെ അത്യാവശ്യം ആണ്. Fix ചെയ്തതിനു ശേഷം ഒരു 5-6 മാസം എങ്കിലും കല്യാണത്തിനോ മനസമ്മതത്തിനോ മുൻപ് കിട്ടിയിരിക്കണം . ഒരുപാട് ഗുണങ്ങളാണ് അതുകൊണ്ടുള്ളത് . പരസ്പരം അറിയാനും സ്നേഹത്തിൽ അടുക്കാനും ഒക്കെ സമയം കിട്ടും . പങ്കാളി ആകാൻ പോകുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളെ പറ്റിയും സ്വഭാവസവിശേഷതകളെ പറ്റിയും അറിയാൻ ഇത് സഹായിക്കും.

വിസ്മയക്കും ഒരു ആറു മാസത്തോളം സമയം കിട്ടിയിരുന്നു. ആ കുട്ടിയുടെ അമ്മ പറഞ്ഞത് കല്യാണത്തിന് മുൻപും കൂടെ പഠിക്കുന്ന ആൺപിള്ളേരോട് മിണ്ടിയതിന്റെ പേരിൽ മർദ്ദനം വരെ ഉണ്ടായെന്നാണ്. പിന്നേ എന്തിനിത് നടത്തി എന്നാണു ചോദ്യം. ആലോചിക്കുമ്പോൾ കിട്ടിയ ഉത്തരം ഇതാണ് . കല്യാണം കഴിക്കാൻ പോകുന്നവർ possessive ആവുമ്പോൾ, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അടിച്ചേല്പിക്കുമ്പോൾ സ്നേഹക്കൂടുതൽ ആണെന്ന് തെറ്റിദ്ധരിക്കുന്നു, കലിപ്പന്റെ കാന്താരി ആവുന്നതിൽ ഉള്ളു കൊണ്ട് അഭിമാനിക്കുന്നു . Narcissistic personality disorder തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുന്നു. വിവാഹത്തിന് മുൻപേ ഇരയായി മാറുന്നു.

അതുകൊണ്ട് തന്നെയാണ് ഒരുകാലത്തു പ്രണയിച്ചവർ പിന്നീട് ജീവനെടുക്കുന്നവരായി മാറുന്നത് . പ്രാവുകളെപ്പോലെ നിഷ്കളങ്കർ ആവുന്നത് നിങ്ങളുടെ ഇഷ്ടം,പക്ഷെ സർപ്പത്തിന്റെ അത്ര ഇല്ലെങ്കിലും കുറച്ചൊക്കെ വിവേകം കാണിക്കൂ എന്നാണെനിക്ക് പറയാനുള്ളത് . സ്വഭാവത്തിലെ red flags ( അപായസൂചനകൾ ) തിരിച്ചറിയൂ , പിന്മാറൂ വേണ്ടിവന്നാൽ . ഒരായുഷ്കാലം മുഴുവൻ നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ വേദനിക്കുന്നതിലും എത്രയോ ഭേദമാണ് പരദൂഷണം പറയുന്ന അയൽക്കാരെ ഒന്ന് മാനേജ് ചെയ്യുന്നത് . അവരെന്തു പറയും ഇവരെന്തു പറയും എന്ന് നോക്കാതെ , നിങ്ങളുടെ ആണ് ജീവിതം . നന്നായി സ്നേഹിക്കുന്നെന്നും care ചെയ്യുന്നെന്നും മനസ്സ് പറഞ്ഞാൽ ധൈര്യമായി കെട്ടിക്കോ . ഭാവിവധുവിനോട് ഒട്ടും ചൂടാകരുതെന്നല്ല ഞാൻ ഉദ്ദേശിച്ചത് . സ്നേഹം കൊണ്ട് വരുന്ന ദേഷ്യവും narcissistic nature ഉം തിരിച്ചറിയാൻ പറ്റണം .

നിങ്ങൾ ചോദിച്ചേക്കാം പണ്ടുകാലത്ത് നമ്മുടെ അപ്പനമ്മമാരൊക്കെ ഇങ്ങനെ ആണോ കെട്ടിക്കൊണ്ടിരുന്നേ എന്ന് . പണ്ടുകാലത്തു പത്തും പതിനഞ്ചും മക്കളായിരുന്നെന്നെ. ഇല്ലായ്മയിലും സ്നേഹിച്ചും സഹകരിച്ചും വളർന്നു വന്ന അവർക്കു ചോദിക്കുന്നതൊന്നും അപ്പപ്പോ കിട്ടില്ലായിരുന്നു. തങ്ങളുടെ ഇഷ്ടങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഉള്ളിൽ വേദന കുറച്ചൊക്കെ അടക്കാനും സഹിക്കാനുമൊക്കെ അറിയാമായിരുന്നു . ആത്മഹത്യ പ്രവണത കുറവായിരുന്നെന്നു തോന്നുന്നു . ഇപ്പോഴത്തെ കുട്ടികൾ അങ്ങനെ ആണോ ? എല്ലാം ചോദിക്കുമ്പോ തന്നെ കിട്ടി, പരാജയം അറിയാതെ, വേദനിപ്പിക്കപ്പെടാതെ ഒക്കെ വലുതാകുന്ന അവർക്കു സഹനശക്തി കുറച്ചു കുറവാണെന്നു തോന്നുന്നു . Generalize ചെയ്യുവല്ല . reason ആയി തോന്നിയത് പറഞ്ഞെന്നു മാത്രം.

പെൺകുട്ടികളെ ബഹുമാനിക്കാനും care ചെയ്യാനും ആൺകുട്ടികൾക്ക് സ്വന്തം വീട്ടിൽ ആണ് പരിശീലനം ലഭിക്കേണ്ടത്. അമ്മയെ അപ്പൻ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും കണ്ടു വളരുന്ന ആൺമക്കൾ , പ്രാർത്ഥനാന്തരീക്ഷമുള്ള.. സ്നേഹവും ഒത്തൊരുമയും ഉള്ള കുടുംബത്തിൽ വളരുന്നവർ ..ഭാര്യയെ ഉപദ്രവിക്കുന്നവരാകാൻ സാധ്യത കുറവാണ് . ഇനിയിപ്പൊ മക്കൾ അങ്ങനെ ആയാൽ അവരുടെ കൂടെ കൂടി മരുമക്കളെ ഒറ്റപെടുത്താതിരിക്കാം .

ആത്‌മഹത്യകളുണ്ടാകുമ്പോൾ മരണത്തെ glorify ചെയ്ത് കൊറേ പേർക്ക് കൂടി ചത്ത് പ്രതികാരം ചെയ്യാനുള്ള തോന്നൽ ഉണ്ടാക്കികൊടുക്കാതിരിക്കാം . അതാവാം ഒന്നിന് പുറകെ ഒന്നായി ആത്മഹത്യകൾ കൂടിയത് . ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നെന്ന് പറയു . ഒരു ദാക്ഷിണ്യവും കാണിക്കണ്ട . അങ്ങനെയാണേൽ നമ്മളൊക്കെ എത്ര ആത്‍മഹത്യ ചെയ്യേണ്ട സമയം കഴിഞ്ഞു . survive ചെയ്യാൻ ആണ് ധൈര്യം വേണ്ടത് , ആത്മഹത്യക്കല്ല .

അപ്പോൾ കാന്താരികളെ , പറഞ്ഞ പോലെ ☺️.. കൂടെ ഉണ്ടാകുമെന്നേ കുറേപേർ . ഒരാൾ വേദനിപ്പിച്ചതിന്റെ പേരിൽ ചത്ത് ബാക്കിയുള്ള കുറെ പേർക്ക് വേദന കൊടുക്കാതെ 🙏☺️

കടപ്പാട് : ജിൽസ ജോയ് ✍️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s