പാവം Kirsi

പാവം Kirsi (കഴിഞ്ഞ ദിവസം അമൃതാനന്ദമയി ആശ്രമത്തിൽ വെച്ച് ആത്മഹത്യ ചെയ്ത ഫിൻലൻഡ് കാരി )

അവർ തൂങ്ങിമരിച്ച മഠം മാറി പോയി….!
ഇത് ഒരു കത്തോലിക്ക സഭയുടെ മഠത്തിൽ ആയിരുന്നെങ്കിൽ എങ്ങനെ ആഘോഷം ആവണ്ട വാർത്ത ആരുന്നു 🤔🤔 Kirsiyude വീടും വീട്ടുകാരും അവരുടെ മൊഴിയും മരിച്ച മഠത്തിന്റെ വിശകലനവും കഥകളും റൂട്ട് മാപ്പും…..എത്ര ദിവസത്തെ ചർച്ച ആയേനെ.. 🤔🤔
മഠത്തിലെ പീഡനങ്ങളും മഠത്തിന്റെ അടുത്തു കൂടി ആ വഴി പോയ ഏതോ പുരോഹിതനും അദ്ദേഹത്തിന്റെ വഴിവിട്ട ജീവിതവും പീഡനങ്ങളും…. എന്തൊക്കെ കഥകൾ ഇപ്പോൾ പിറന്നേനെ…!!
മഠത്തിലെ കിണർ മണ്ണിട്ട് മൂടാൻ തൂമ്പയുമെടുത്തു എത്രയോ പേർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ക്യൂ നിന്നേനെ….!!
ഏഷ്യാനെറ്റിലെ വിനുവണ്ണൻ എത്രയോ ദിവസം ഈ വാർത്ത ആഘോഷമാക്കിയേനെ….. എത്രയോ മണിക്കൂറുകൾ അന്തിചർച്ച നടത്തിയേനെ.
ജമായത്തി ഇസ്ലാമിയുടെ മീഡിയവൺ tv ഇത് എത്ര ദിവസം ചർച്ച ചെയ്തേനെ ……!!ലൂസിയും ഷൈജു ആന്റണിയും ചാനലിലും ഫേസ്ബുക്കിലും എത്രയോ തകർത്തേനെ…..!!
കത്തോലിക്ക സഭയെയും പൗരോഹിത്യത്തെയും സന്യാസത്തെയും എത്രയോ വലിച്ചുകീറി തെരുവിൽ പിച്ചിച്ചീന്തിയേനെ……!!
യോഗമില്ല Kirsi… ഒട്ടും യോഗമില്ല….!!
നീ മരിച്ച മഠം മാറിപ്പോയി…..!!
ഫസ്റ്റ് പേജിൽ വരേണ്ട നിന്റെ മരണ വാർത്ത ഉൾപേജിലെ ഒരു ചെറിയ കോളത്തിൽ ഒതുങ്ങി പോയി….!
പേടിക്കണ്ട….
വിഷാദ രോഗമെന്നും സഹോദരി അടുത്ത മാസം എത്തി കൂട്ടികൊണ്ട് പോവാൻ ഇരിക്കുകയായിരുന്നു എന്ന വിലയിരുത്തലിനെ,
മഠത്തിലെ പീഡനം സഹിക്കാവയ്യാതെ ബന്ധുക്കളെ അറിയിച്ചു കൂട്ടി കൊണ്ട് പോവാൻ ആവശ്യപ്പെട്ടു എന്നും ബന്ധുക്കൾ എത്തും മുമ്പേ മഠം അധികൃതർ കൊന്നു കെട്ടി തൂക്കി എന്നും ആരും ആരോപിക്കില്ല….!!
നിന്റെ പരിചയത്തിൽ ഉള്ള, നീ സംസാരിച്ചിട്ടുള്ള സന്യാസികൾ ആരൊക്കെ എന്ന് ആരും ചോദിക്കില്ല…. അവരെ ചോദ്യം ചെയ്യില്ല….. അവരുടെ മൊഴി എടുക്കുകയോ കല്പിത കഥകൾ മെനയുകയോ ഇല്ല…..!!
മഠം അടച്ചു പൂട്ടണമെന്നോ, പടിക്കെട്ടുകളിൽ കൈവരികൾ നിരോധിക്കണമെന്നോ കൈവരികളും പടിക്കെട്ടുകളും പൊളിച്ചു നീക്കണമെന്നോ ആരും പറയില്ല….!!
മഠത്തിൽ അന്തേവാസികൾ ആകുവാൻ മക്കളെ വിടല്ല് എന്ന് ഒരു മാതാപിതാക്കളെയും ആരും ഉപദേശിക്കുകയും ഇല്ല…..!!
നിന്റെ മരണത്തിന് പിന്നിൽ ആരെന്ന് കണ്ടുപിടിക്കാൻ ഇവിടെ ഒരു അന്വേഷണവും ഉണ്ടാവാൻ പോവുന്നില്ല….. ഒരു ചർച്ചയും നടക്കുകയും ഇല്ല…. നിന്റെ മരണത്തിന് പിന്നിൽ ദുരൂഹത ഇല്ലാതിരിക്കട്ടെ….. ❗️
ആദരാജ്ഞലികൾ Kirsi (വരദ)🌹
NB: ആത്മഹത്യ ഒന്നിനും പരിഹാരം അല്ല… പക്ഷെ, നിങ്ങളുടെ ആത്മഹത്യ എന്നും ഓർക്കപെടണമെങ്കിൽ… ചർച്ച ആവണമെങ്കിൽ… അടുത്തുള്ള കത്തോലിക്ക സന്യാസ മഠം കണ്ട് പിടിച്ച് അവിടെ പോയി ആത്മഹത്യ ചെയ്യാൻ ശ്രെമിക്കുക… അവിടെ ആരെങ്കിലും മരിച്ചാൽ മാത്രമേ നമ്മുടെ മാധ്യമങ്ങൾക്ക് അതൊരു ദുരൂഹത നിറഞ്ഞ മരണം ആവുകയുള്ളു.

Author: Unknown

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s