എത്ര ശ്രമിച്ചിട്ടും അവൾക്കാ രക്തക്കറ കഴുകി കളയാൻ സാധിച്ചില്ല

ഒരിടത്ത് ഒരു സ്വർണ്ണ
വ്യാപാരിയുടെ മകളുണ്ടായിരുന്നു. .
കാണാൻ അതിസുന്ദരിയായിരുന്നവൾ..

അവളെ തന്നെക്കാൾ
വലിയൊരു
വ്യാപാരിയെക്കൊണ്ട്
വിവാഹം കഴിപ്പിക്കാൻ
അവളുടെ അച്ഛൻ ആഗ്രഹിച്ചു..👌👌

എന്നാൽ നാട്ടിലുള്ള ഒരു
തൂപ്പ് കാരനുമായി അവൾ
പ്രണയത്തിലായിരുന്നു..💞💞

അവരുടെ
ബന്ധത്തെ അവളുടെ അച്ഛൻ
എതിർത്തു.

ഒരു കാരണവശാലും വിവാഹം
നടത്തിക്കൊടുക്കില്ലെന്ന്
അയാള് തറപ്പിച്ചു പറഞ്ഞു..!😬😬

ഒടുവിൽ അവർ ഒളിച്ചോടാൻ
തീരുമാനിച്ചു.😉

അങ്ങനെയെങ്കിലും
സന്തോഷമായി കഴിയാൻ അവൾ
ആഗ്രഹിച്ചു. ☺

അങ്ങനെ പിറ്റേന്ന്
അവർ ഒരുപാട് ദൂരെയുള്ള ഒരു
നാട്ടിലേക്ക് ഒളിച്ചോടി..!🙄

തന്റെ മകൾ പോയതിൽ ആ അച്ഛൻ
അതീവ ദുഖിതനായി.. മകളെ
പിരിഞ്ഞിരിക്കുവാൻ അയാൾക്ക്
സാധിക്കുമായിരുന്നില്ല..🙁

ഒടുവിൽ അയാൾ തന്റെ മകളെ
തിരികെ വിളിക്കുവാൻ
തീരുമാനിച്ചു.. അതിനായി അയാൾ
എല്ലാ പത്രങ്ങളിലും പരസ്യം
ചെയ്തു..

തിരികെ വന്നാലുടൻ
നിങ്ങളുടെ വിവാഹം ചെയ്തു
തരാമെന്ന സന്ദേശമായിരുന്നു
അതിൽ.. ഈ പരസ്യം അവരുടെ
ശ്രദ്ധയിൽ പെടുകയും അവർ
വീട്ടിലേക്ക് തിരിച്ചു വരുകയും
ചെയ്തു.. 😃👍

അയാൾ അതീവ
സന്തോഷവാനായി. അവരുടെ
വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ
തുടങ്ങി..
വിവാഹത്തിനുള്ള
വസ്ത്രമെടുക്കാനായി അവൾ
തന്റെ ഭാവി വരന്റെ കൂടെ
പുറപ്പെട്ടു..☺

നിർഭാഗ്യവശാല്‍
അവരുടെ വണ്ടിയിൽ ഒരു ലോറി
വന്നിടിക്കുകയും അവളുടെ
കാമുകൻ സംഭവ സ്ഥലത്ത് തന്നെ
മരണപ്പെടുകയും ചെയ്തു.😕😕😪

അവൾക്ക്
ഒരു പോറൽ പോലും
പറ്റിയിട്ടുണ്ടായിരുന്നില്ല..
പക്ഷെ അവളുടെ വസ്ത്രത്തിൽ
മുഴുവൻ തന്റെ പ്രിയ കാമുകന്റെ
രക്തം പുരണ്ടു..
അവൾ അലമുറയിട്ടു കരയാൻ തുടങ്ങി..😪😪

സംഭവമറിഞ്ഞ് അവളുടെ അച്ഛൻ
വീണ്ടും ദുഖിതനായി..
അവളാകട്ടെ ആ രക്തം പുരണ്ട
വസ്ത്രവും കെട്ടിപ്പിടിച്ചു
എന്നും ഒരേ കരച്ചിൽ..😥

മാസങ്ങൾ പലത് കടന്ന്പോയി.
തന്റെ മകളുടെ ഈ അവസ്ഥ
എങ്ങേനെയെങ്കിലും
മാറ്റണമെന്ന് അയാൾ
ആഗ്രഹിച്ചു. തന്റെ സുഹൃത്തിന്റെ
മകനെക്കൊണ്ട് അവളുടെ
വിവാഹം നടത്താൻ അയാൾ
ഏർപ്പാട് ചെയ്തു.

മനസില്ലാ
മനസ്സോടെ അവൾ സമ്മതിച്ചു..
ഒരിക്കൽ അയാള് ഉറങ്ങുമ്പോൾ
സ്വപ്നത്തിൽ ഒരു വൃദ്ധ
പ്രത്യക്ഷപ്പെട്ടു..

നിന്റെ മകളുടെ
വസ്ത്രത്തിൽ പറ്റിയിരിക്കുന്ന
കാമുകന്റെ രക്തക്കറ എത്രയും
പെട്ടെന്ന് പൂർണ്ണമായും കഴുകി
ക്കളയണമെന്നും ഇല്ലെങ്കിൽ
വലിയൊരപകടം
സംഭവിക്കുമെന്നും മുന്നറിയിപ്പ്
നല്കി..!
😳😳😳
എന്നാൻ അയാൾ അത്
അവഗണിച്ചു.
അടുത്ത ദിവസം അവളുടെ അമ്മയുടെ
സ്വപ്നത്തിലും അതെ വൃദ്ധ
പ്രത്യക്ഷപ്പെടുകയും രക്തം 3
ദിവസത്തിനുള്ളിൽ കഴുകി
കളയണമെന്നും ആവശ്യപ്പെട്ടു.😳

എന്നാൽ അവരും അത്
അവഗണിച്ചു..
പിറ്റേ ദിവസം മകളുടെ
സ്വപ്നത്തിലും വൃദ്ധ ഇതേ കാര്യം
ആവശ്യപ്പെട്ടു..

ഇനി 2 ദിവസമേ
ബാക്കിയുള്ളൂ എന്ന് അറിയിച്ചു..😳😳
അവൾ ഉടൻതന്നെ ഇക്കാര്യം
തന്റെ മാതാപിതാക്കളോട്
പറഞ്ഞു. അപ്പോൾ അവരും ഇതേ
സ്വപ്നം കണ്ട കാര്യം അവളോട്
പറഞ്ഞു..!!😳😳😳

ഇതും കൂടി കേട്ടപ്പോ
ഇത് സത്യമാണെന്ന്
അവൾക്കുറപ്പായി..
അവൾ ഭയന്ന് വിറച്ചു.😳🤪 വസ്ത്രം
എടുത്തു കഴുകാന് തുടങ്ങി.. എന്നാൽ
രക്തക്കറ കളയാൻ സാധിച്ചില്ല.!
അടുത്ത ദിവസവും വൃദ്ധ
സ്വപ്നത്തില് വന്ന് ഇനി ഒരു
ദിവസം മാത്രമേ
അവശേഷിക്കുന്നുള്ളൂ എന്ന്
മുന്നറിയിപ്പ് നല്കി..
അവൾ അന്ന് വീട്ടിൽ
ഒറ്റക്കായിരുന്നു..

അവള് രാത്രി
തന്നെ വസ്ത്രം എടുത്തു കഴുകാൻ
തുടങ്ങി.. എന്നാൽ എത്ര
ശ്രമിച്ചിട്ടും അവൾക്കാ
രക്തക്കറ കഴുകി കളയാൻ
സാധിച്ചില്ല.🤔🤔 പെട്ടെന്ന്
അവളുടെ വീടിന്റെ വാതിലിൽ
ആരോ മുട്ടുന്നത് കേട്ട് അവൾ ഭയന്ന്
വിറച്ചു..!!

അവള് പതിയെ വാതിൽ
തുറന്നു നോക്കിയപ്പോൾ
സ്വപ്നത്തില് വന്ന അതെ വൃദ്ധ..!!!!!!🙄😳

അവള് ഭയന്ന് വിറച്ച്
അലറിക്കരയുവാൻ തുടങ്ങി…😪

വൃദ്ധ പതിയെ അവളുടെ
അടുത്തെത്തി കയ്യില് ഒരു പൊതി
കൊടുത്ത് അവളെ നോക്കി….
ഇങ്ങനെ പറഞ്ഞു…

ഏരിയൽ

ഏത് കടുത്ത കറകളെ നീക്കും
ഒരു വാഷിൽ തന്നെ

പാലുപോലെ വെണ്മാ…
തുണികൾക്ക് ഏകും മേന്മ…😜😂😂😂👍

ഏരിയൽ ഉപയോഗിക്കൂ…… കറകൾ…
മറന്നേക്കൂ…..

വായന ശീലം നല്ലതാ…😄 ഇതെങ്കിലും മുഴുവൻ ഒന്ന് വായിക്കാനുള്ള മനസ്സ് കാണിച്ചതിന്ന് നന്ദി! നീളമുള്ള മെസ്സേജുകൾ വായിക്കുന്ന ശീലം കുറഞ്ഞ് വരികയാണ് ഇക്കാലത്ത്

എന്നെ തപ്പണ്ട…
ഇത് അയച്ച് തന്നവനെ നോക്കി ഞാന്‍ പുറപ്പെട്ടു കഴിഞ്ഞു ….
Happy വായന ശീലം 😄

Author: Unknown

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s