ജർമ്മനിയിൽ സൗജന്യ നഴ്സിങ്ങ് പഠനം

ജർമ്മനിയിൽ സൗജന്യ നഴ്സിങ്ങ് പഠനം

ജർമ്മനിയിൽ സൗജന്യ നഴ്സിങ്ങ് പഠനം പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻ്റ് !!!

പഠിക്കുന്നതിന് പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻ്റ് എന്നു കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നാമെങ്കിലും സത്യമാണിത്. ജർമ്മനിയിലെ Ausbuildung കോഴ്സിനെക്കുറിച്ചാണ് പറയുന്നത്. ഇത് ഒരു തൊഴിലധിഷ്ഠിത നഴ്സിങ് പ്രോഗ്രാമാണ്. നമുക്ക് ഈ പ്രോഗ്രാമിനെ പ്രാക്ടിക്കൽ നഴ്സിങ്ങ് എന്നും വിളിക്കാം. നമ്മുടെ നാട്ടിൽ ഉള്ളതുപോലെ തന്നെ മൂന്നുവർഷ നഴ്സിങ്ങ് ഡിപ്ലോമാ കോഴ്സ് ആണിത്. ഇതിൽ തിയറി പഠനത്തോടൊപ്പം പ്രാക്ടിക്കൽ ജോലി കൂടി സമന്വയിപ്പിച്ചിരിക്കുന്നു. നഴ്സിങ്ങ് പഠനം നടത്തുന്ന നഴ്സിങ്ങ് കോളേജിനോടനുബന്ധമായ ഹോസ്പിറ്റലുകളിലോ മററിടങ്ങളിലോ ആണ് പ്രാക്ടിക്കൽ ജോലി ചെയ്യുന്നത്. ഇത്തരത്തിൽ പഠനത്തിൻ്റെ ഭാഗമായുള്ള ട്രെയിനിംഗിനെ ജോലിയായി പരിഗണിച്ച് ആ ജോലിക്ക് പ്രതിഫലം എന്ന നിലക്കാണ് സ്റ്റൈപ്പൻ്റ് നല്കുന്നത്.

ജർമ്മനിയിൽ 16 സ്റേററ്റുകളാണുള്ളത്. ഈ കോഴ്സിൻ്റെ പ്രവേശന യോഗ്യതയ്ക്കും നടത്തിപ്പിനുമെല്ലാം സ്റേറ്ററുകൾക്കനുസരിച്ച് ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പൊതുവായ മാനദണ്ഡങ്ങൾ നമുക്ക് പരിശോധിക്കാം. പ്ലസ്ടുവിന് 70% മാർക്കോ അതിലധികമോ ആണ് അടിസ്ഥാന യോഗ്യത. 25 വയസ്സ് ഉയർന്ന പ്രായപരിധിയുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ് രണ്ടു വർഷ നഴ്സിങ് കോഴ്സ് (ANM) ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാം. ഏററവും വലിയ സവിശേഷത Plus two വിന് സയൻസ് പഠിച്ചിരിക്കണമെന്ന നിർബന്ധം ഇല്ല എന്നതാണ്. ഏതു വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം. ജർമ്മൻ ഭാഷ B1 ലെവലിൽ പാസാവുകയും വേണം. ചില സ്‌റ്റേറ്റുകൾ B2 ലെവൽ സർട്ടിഫിക്കറ്റ് നിഷ്കർഷിക്കാറുണ്ട്. SSLC Certificate with Mark list page, Plus Two Certificate with Mark list page, German B1 Language Certificate, Biodata, Motivational Letter തുടങ്ങിയവയാണ് സാധാരണ നിലയിൽ അപേക്ഷിക്കുവാൻ വേണ്ട രേഖകൾ. ഇവയെല്ലാം തന്നെ ജർമ്മൻ ഭാഷയിലേക്ക് ട്രാൻസിലേറ്റ് ചെയ്ത് അപ്പോസ്റ്റൽ (Certify) ചെയ്യേണ്ടതുണ്ട്. ഈ കാര്യങ്ങൾക്കെല്ലാമായി ജർമ്മനിയിലേക്ക് വിദേശ പഠന സൗകര്യങ്ങൾ ചെയ്യുന്ന വിശ്വസനീയമായ എഡൃുക്കേഷണൽ കൺസൾട്ടൻസി സ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ്.
ഈ നഴ്സിങ് കോഴ്സിന് മൂന്ന് വർഷത്തേക്ക് 2100 മണിക്കൂർ തിയറി ക്ലാസും 2500 മണിക്കൂർ പ്രാക്ടിക്കൽ ക്ലാസു (Work) മാണുള്ളത്. ലഭിക്കുന്ന സ്റ്റൈപ്പൻറ് പ്രതിമാസം 850 യൂറോ മുതൽ 1300 യൂറോ വരെയാണ്. 850 മുതൽ 1300 വരെ എന്നു പറയുവാൻ കാരണം സ്റ്റേറ്റുകൾ തമ്മിൽ സ്റ്റൈപ്പൻ്റിൽ ചെറിയ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടും, ഒന്നാം വർഷത്തേതിൽ നിന്നും കൂടുതലായി രണ്ടാം വർഷവും രണ്ടാം വർഷത്തിൽ നിന്നു കൂടുതലായി മൂന്നാം വർഷവും ലഭിക്കുമെന്നതിനാലു മാണ്. ആവറേജ് സ്റ്റൈപ്പൻ്റ് എന്ന നിലയിൽ ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻ്റായി ലഭിക്കുന്നതാണ്. ചില സ്റ്റേറ്റുകളിൽ രണ്ടാം വർഷം കഴിഞ്ഞ് പൊതുപരീക്ഷയും പീന്നീട് മൂന്നാം വർഷത്തിൽ വിവിധ വിഷയങ്ങളിലുള്ള സ്പെഷ്യലൈസേഷൻ പഠനവുമാണ്. മറ്റു ചില സ്റേററ്റുകളിൽ മൂന്നാം വർഷം അവസാനമാണ് പൊതുപരീക്ഷ. ഈ കോഴ്സിൻ്റെ ഏറ്റവും വലിയ പ്രത്യേകത കോഴ്സ് കഴിഞ്ഞാലുടൻ തന്നെ ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കും എന്നുള്ളതാണ്. പഠന സമയത്ത് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ജോലി തുടർന്നു കൊണ്ടുപോവുകയോ പുതിയ സ്ഥലത്തേക്ക് മാറുകയോ ആവാം. തുടക്കത്തിൽ ഏകദേശം 2 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. പിന്നീട് അത് വർദ്ധിച്ച് ഏകദേശം നാല് നാലര ലക്ഷം രൂപ വരെയാവുന്നതാണ്. കൂടാതെ ഓവർടൈം ജോലിക്കുള്ള അവസരവും ലഭ്യമാണ്. ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ PR ഉം തുടർന്ന് Citizenship ഉം ലഭിക്കുന്നതാണ്.

നഴ്സിങ്ങ് ജോലിയോട് അഭിരുചിയുള്ള ഏതു വിദ്യാർത്ഥിക്കും ആൺ പെൺഭേദമെന്യേ ഈ കോഴ്സിൽ ചേരാവുന്നതാണ്. ആകെ വേണ്ടത് ജർമ്മൻ ഭാഷ പഠിക്കാനുള്ള സന്നദ്ധത മാത്രം. ജർമ്മൻ ഭാഷാപഠനം മറ്റു ഭാഷകളുമായി തട്ടിച്ചുനോക്കുമ്പോൾ താരതമ്യേനെ എളുപ്പമാണ്. ഇംഗ്ലീഷ് Alphabet തന്നെയാണ് ജർമ്മൻ ഭാഷയ്ക്കു മുളത്. A1, A 2 ലെവൽ എന്നത് വെറും പ്രാഥമികമായ പഠനം മാത്രമാണ്. B1 ലെവലിൽ മാത്രമേ കുറച്ചു കൂടുതലായി പഠിക്കേണ്ടതായുള്ളൂ. വെറും 6 മാസം കൊണ്ട് B1 ഉം കഴിഞ്ഞ് B2 വരെ പാസാവുന്നവർ ധാരാളം ഉണ്ട്. ഇപ്പോൾ വീട്ടിലിരുന്ന് ഓൺലൈൻ ആയും പഠിക്കാനുള്ള സൗകര്യം ഉണ്ട്. ഭാവിയിൽ നഴ്സിങ്ങ് പഠനം എന്ന് മുൻകൂട്ടി തീരുമാനിച്ച ഒരു വിദ്യാർത്ഥിക്ക്, Plus two വിന് പഠിക്കുമ്പോൾ തന്നെ ജർമ്മൻ ഭാഷാപഠനം നടത്താൻ സാധിക്കുകയാണെങ്കിൽ Plus two കഴിഞ്ഞാലുടൻ തന്നെ ഈ കോഴ്സിനു ചേരാൻ കഴിയുന്നതാണ്.

നമ്മുടെ നാട്ടിലെ നഴ്സിങ് പഠനവും ഈ കോഴ്സും തമ്മിൽ താരതമ്യം ചെയ്യുന്നത് ഈ സന്ദർഭത്തിൽ നന്നായിരിക്കുമെന്നു തോന്നുന്നു. നമ്മുടെ നാട്ടിൽ മൂന്നു വർഷത്തെ നഴ്സിങ്ങ് പഠനത്തിന് ഏകദേശം 10 ലക്ഷം രൂപയോളം ചിലവു വരുന്നതാണ്. Plus two വിന് സയൻസ് പഠിച്ചവർക്കേ ഇവിടെ നഴ്സിങ്ങിന് ചേരാൻ സാധിക്കൂ. പഠനശേഷം ലഭിക്കുന്ന ശമ്പളം പതിനായിരം രൂപ മുതൽ ഇരുപതിനായിരം രൂപവരെയാണ്. 12 മണിക്കൂർ വരെ നീളുന്ന ഷിഫ്റ്റും, അമിതമായ ജോലിഭാരവും, ജോലി സമ്മർദ്ദവും, നാമമാത്രമായ ശമ്പള വർദ്ധനവും ഒക്കെയാണിവിടുത്തെ സാഹചര്യങ്ങൾ. കൂടാതെ ജോലി സ്ഥിരതയോ, ക്ഷേമ പെൻഷനുകളോ, സോഷ്യൽ സെക്യൂരിറ്റി യോ യാതൊന്നും തന്നെയില്ല. വർക്ക് ലൈഫ് ബാലൻസ് എന്ന് കേട്ടുകേഴ് വി പോലുമില്ല. മറിച്ച് ജർമ്മനിയിലെ ഈ കോഴ്സിന് മൂന്നു വർഷം പഠിക്കുമ്പോൾ തന്നെ 36 ലക്ഷം രൂപ സ്റ്റൈപ്പൻ്റായി ലഭിക്കുന്നു. കോഴ്സിനു ചേരാൻ Plus two വിന് സയൻസ് പഠിക്കണമെന്ന നിർബന്ധവുമില്ല. കോഴ്സ് കഴിഞ്ഞ് പിറേറദിവസം മുതൽ പ്രതിമാസം ഏകദേശം 2 ലക്ഷം രൂപ ശമ്പളം. പിന്നീട് അത് വർദ്ധിച്ച് നാലോ നാലരയോ ലക്ഷം രൂപ വരെയാവുന്നു. ഓവർ ടൈമിന് സാധാരണ നിരക്കിൻ്റെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പ്രതിഫലം. ആഴ്ചയിൽ 30 മുതൽ 36 മണിക്കൂർ മാത്രം ജോലി. ജോലിഭാരമോ ജോലി സമ്മർദ്ദമോ ഇല്ല. സുഖകരമായ തൊഴിൽ അന്തരീക്ഷം. ജോലി സ്ഥിരതക്കുള്ള നിയമങ്ങൾ, ക്ഷേമ പെൻഷനുകൾ, സോഷ്യൽ സെക്യൂരിറ്റി എല്ലാം ഉണ്ട്. കൂടാതെ മികച്ച വർക്ക് ലൈഫ് ബാലൻസും.
അങ്ങനെ ഏതു വിധത്തിൽ നോക്കിയാലും ഒരു വ്യക്തിയുടെ ജിവിതത്തെ ട്രാൻസ്ഫോം ചെയ്ത് ഉന്നതിയിലെത്തിക്കുന്നതിന് ഏറ്റവും ഉതകുന്ന ഒരു കോഴ്സാണിതെന്നു കാണുവാൻ സാധിക്കും. സാമ്പത്തിക ശേഷിയുള്ളവരോടൊപ്പം തന്നെ വളരെ സാധാരണക്കാരായിട്ടുള്ളവർക്കും, പാവപ്പെട്ടവർക്കും, പിന്നോക്കം നില്ക്കുന്നവർക്കെല്ലാം തന്നെ ഇത് തെരഞ്ഞെടുക്കാവുന്നതാണ്.

ഏററവും ചുരുക്കമായി പറഞ്ഞാൽ നഴ്സിങ്ങ് ജോലിയോട് അഭിരുചിയും, 25 വയസ്സിൽ താഴെ പ്രായവും, Plus two വിന് 70% മാർക്കും, ജർമ്മൻ ഭാഷ B1 ലെവലിൽ പഠിക്കാനുള്ള സന്നദ്ധതയും ഉള്ള ഏതൊരാൾക്കും ജർമ്മനിയിലെ ഈ നഴ്സിങ്ങ് കോഴ്സിന് ചേർന്ന് തങ്ങളുടേയും കുടുംബത്തിൻ്റേയും ജീവിതത്തെ അഭിവ്യദ്ധിയിലേക്ക് നയിക്കാൻ സാധിക്കുന്നതാണ്.

Jeeson Maliekal MSW. NRW. Deutschland.
+49171 3475306
maliekkaljeeson@gmail.com

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s