Good Friday Homily / Sermon / Message | ദുഃഖവെള്ളി പ്രസംഗം

Nelson MCBS

ഈശോ എന്ന 33കാരൻ തന്നിൽ മിശിഹാ എന്ന ചിത്രം വരയ്ക്കുന്നത് കുരിശിന്റെ നിഴൽ കൊണ്ടാണ്.
ക്രൂശിതനിൽ ഏറെ സ്നേഹിക്കപ്പെടുന്ന സഹോദരരേ,

ലോകസാഹിത്യത്തിലെ ഏറ്റവും മനോഹരമായ പ്രണയകാവ്യം വിശുദ്ധ ഗ്രന്ഥത്തിലെ ഉത്തമഗീതമാണ്. ഗ്രന്ഥകാരൻ പ്രണയത്തെ വിശേഷിപ്പിക്കുന്നത് പ്രണയം മരണം പോലെ ശക്തമാണ് എന്ന്. ദൈവത്തിന് മനുഷ്യനോടുള്ള പ്രണയം മരണത്തേക്കാൾ ശക്തമാണെന്ന് കുരിശിലൂടെ ലോകത്തിനു വെളിപ്പെടുത്തിയ പുണ്യ ദിനത്തിന്റെ ഓർമ്മകൾക്ക് നടുവിലാണ് നാം ഇന്ന്. സ്നേഹത്തിന്റെ പൂർണ്ണത കുരിശിലൂടെ കാണിച്ചുതന്ന രക്ഷാകരമായ ഈ ദിനത്തിന്റെ പ്രാർത്ഥനാശംസകൾ ഏറെ സ്നേഹത്തോടെ നേരുന്നു.

ഈശോയുടെ പീഡാനുഭവ ചരിത്രം ആരംഭിക്കുന്നത് ഒരു തോട്ടത്തിൽ വച്ചാണ് എന്നത് ഏറെ ചിന്തനീയമാണ്. മനുഷ്യന്റെ പധന കഥ ആരംഭിച്ചത് പറുദീസയിലെ ഏദൻതോട്ടത്തിൽ വച്ചായിരുന്നു എങ്കിൽ, ദൈവ തിരുമനസ്സിന് സ്വയം കീഴ്‌വഴങ്ങിക്കൊണ്ട് അനുസരണം വരിച്ച ക്രിസ്തുവിലൂടെ മാനവരാശിയുടെ വിജയഗാഥ ആരംഭിക്കുന്നത് ഗത്സമെൻ തോട്ടത്തിൽ വച്ചാണ്. അനുസരണക്കേട് കാണിച്ച ആദത്തിന് ദൈവം ശിക്ഷ നൽകുന്നത് ഉല്പത്തി പുസ്തകം മൂന്നാം അദ്ധ്യായം 17 മുതൽ 19 വരെ ഉള്ള വാക്യങ്ങളിൽ നാം കാണുന്നു. “നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്‌കാലം മുഴുവന്‍ കഠിനാധ്വാനംകൊണ്ട്‌ നീ അതില്‍നിന്നു കാലയാപനം ചെയ്യും. അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്‌ഷിക്കും. മണ്ണില്‍നിന്ന്‌ എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്‌ഷണം സമ്പാദിക്കും. നീ പൊടിയാണ്‌, പൊടിയിലേക്കുതന്നെ നീ മടങ്ങും“. ഈശോ തന്റെ പീഡാസഹനത്തിൽ മുൾക്കിരീടം ധരിച്ചുകൊണ്ട് ആദ ത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുക്കുന്നു. ഇനിമുതൽ നീ…

View original post 859 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s