
ഈസ്റ്റർ ദിനത്തിൽ നോമ്പു മുറിക്കാനുളള തയാറെടുപ്പുകൾ തലേദിവസം തന്നെ തുടങ്ങും. പ്രാതലിന് അപ്പവും കറിയും പിന്നെ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. ഈ മേളങ്ങൾക്കൊപ്പം വിളമ്പാൻ പലതരം പലഹാരങ്ങളും അമ്മമാർ അടുക്കളയിൽ ഒരുക്കും. ഈസ്റ്റർ വിരുന്നിനു വിളമ്പാൻ ചില രുചിക്കൂട്ടുകൾ പരിചയപ്പെടാം. കിഴക്കൻ മേഖലയുടെ പരമ്പരാഗത വിഭവമാണ് പിടിയും കോഴിക്കറിയും. അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീൻമേശയിൽ എത്തിക്കുന്നതാണു പിടി. അരിപ്പൊടിയുടെ കുറുക്കിൽ വെളുത്തുള്ളിയുടെയും ജീരകത്തിന്റെയും സ്വാദുമായി കുഞ്ഞുപിടികൾ […]
ഈസ്റ്റർ ദിനത്തിൽ ഒരു ‘പിടി’ പിടിക്കാം, കോഴിക്കറിയും കൂട്ടി