മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി. ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി. ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ജോ​ർ​ജി​നെ വീ​ട്ടി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. ജോ​ർ​ജി​നെ​യു​മാ​യി പോ​ലീ​സ് സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് തി​രി​ച്ചു. സ്വ​ന്തം വാ​ഹ​ന​ത്തി​ലാ​ണ് ജോ​ർ​ജ് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു വ​രു​ന്ന​ത്. ഈ ​വാ​ഹ​ന​ത്തി​ൽ ഷോ​ൺ ജോ​ർ​ജും ഒ​രു എ​സ്ഐ​യും ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മ​ത​വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ ഡി​ജി​പി അ​നി​ൽ​കാ​ന്തി​ന്‍റ നി​ർ​ദേ​ശ​പ്ര​കാ​രം ശ​നി​യാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പോ​ലീ​സ് ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ച് ന​ട​ന്ന അ​ന​ന്ത​പു​രി ഹി​ന്ദു മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​യി​രു​ന്നു ജോ​ര്‍​ജി​ന്‍റെ വി​വാ​ദ​പ്ര​സം​ഗം. ഇ​തി​നെ​തി​രേ യൂ​ത്ത് ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പി.​സി. ജോ​ര്‍​ജി​ന്‍റെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വെ​ള്ള​ത്തി​ന് തീ​പി​ടി​പ്പി​ക്കു​ന്ന വ​ർ​ഗീ​യ​ത​യാ​ണ് ജോ​ർ​ജ് പ​റ​ഞ്ഞ​ത്. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച പ്ര​സ്താ​വ​ന​യാ​ണി​തെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s