So Young, and Still a Saint ! A Write-up on St. Dominic Savio

Nelson MCBS

So young, and still a saint !

ഡൊമിനിക് സാവിയോയെ പറ്റി ആലോചിക്കുമ്പോൾ ഇതാണ് നമുക്കോർമ്മ വരിക. വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ ഒരാളല്ല, ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായി കരുതി ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ജീവിച്ചവനാണ്. ചെറുപ്പകാലങ്ങളിലും ശ്രദ്ധ പതറിപ്പോകാതെ, അനാവശ്യകാര്യങ്ങളുടെ പിന്നാലെ പോകാതെ, ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രായമാകുമ്പോള്‍ തന്നെ ജീവിതം ദൈവത്തിനു എങ്ങനെ സമർപ്പിക്കണമെന്ന് ഡൊമിനിക് സാവിയോ നമുക്ക് കാണിച്ചുതരുന്നു.

ഡൊമിനിക് സാവിയോ മരിക്കുന്നത് 1857 മാർച്ച് 9 ന് അവന്റെ പതിനഞ്ചാമത്തെ ജന്മദിനത്തിന് 24 ദിവസം ബാക്കിയുള്ളപ്പോഴാണ്. മാർച്ച് 1ന് അവൻ അസുഖം കൂടി, ഓറട്ടറി വിട്ട് വീട്ടിലേക്ക് (ഇനി തിരിച്ചുവരാനിടയില്ലാത്ത )യാത്ര പോകുമ്പോൾ “രണ്ടുപേരും ദുഖത്തിലായിരുന്നു. അവനെന്റെ കൂടെയുണ്ടാകാൻ എന്ത് വിലയും ഞാൻ കൊടുക്കുമായിരുന്നു, കാരണം ഒരപ്പന് പ്രിയപ്പെട്ട മകനോടുള്ള വാത്സല്യമായിരുന്നു എനിക്കവനോട്” വിശുദ്ധ ഡോൺബോസ്‌കോ പറഞ്ഞു.

ഡൊമിനിക് സാവിയോ ജനിച്ചത് ഇറ്റലിയിൽ കിയെറിക്ക് അടുത്ത് റിവായിലാണ്. പിതാവ് ചാൾസ് , മാതാവ് , ബ്രിജിറ്റ് . നാലു വയസ്സുള്ളപ്പോഴേക്ക് പ്രാർത്ഥനകളെല്ലാം അവന്‌ മനഃപാഠമായിരുന്നു. അവനെക്കൊണ്ട് മാതാപിതാക്കൾക്ക് ഒരു ശല്യവും ഉണ്ടായിട്ടില്ല. ഭക്ഷണം കഴിക്കുന്നതിന് മുൻപും കുരിശുമണി അടിക്കുമ്പോഴും ഒക്കെ പ്രാർത്ഥിക്കാൻ അവനാണ് മാതാപിതാക്കളെ ഓർമ്മിപ്പിച്ചിരുന്നത്.

അവന്റെ ഇടവകവൈദികന്റെ വാക്കുകളിലേക്ക് ..” ഞാൻ മുരിയാൽഡോയിലേക്ക് വന്ന കാലം മുതൽ അഞ്ചുവയസ്സായ അവനെയും കൊണ്ട് അവന്റെ അമ്മ പള്ളിയിലേക്ക് വരുന്നത്‌ പ്രത്യേകം എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിശാന്തമാണ്‌ അവന്റെ ഭാവം. ഭക്തിബഹുമാനാദരവോടെയുള്ള പെരുമാറ്റം…

View original post 1,696 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s