ഹെൽമറ്റിൻ്റെ ഇടയിലെ കണ്ണുകൾ കണ്ടുള്ള തിരിച്ചറിയൽ

ഹെൽമറ്റിൻ്റെ ഇടയിലെ കണ്ണുകൾ കണ്ടുള്ള തിരിച്ചറിയൽ :
സ്കൂൾ ജീവിതം കഴിഞ്ഞുള്ള വേർപിരിയലിന് ശേഷം നീണ്ട മുപ്പത്തിയഞ്ച് വർഷത്തിനു ശേഷം വഴിയരികിൽ വെച്ച് ദൈവത്തിൻ്റെ നിശ്ചയ പ്രകാരം ഉള്ള കണ്ടെത്തൽ ആണ് പ്രിയ സുഹൃത്ത് ജോർജ്ജിനെ. ആരും അറിയാതെ കിടന്ന എന്നെ (എൻ്റെ മനസ്സിൽ മരവിച്ചുകിടന്ന നന്മയെ) സമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാക്കി മാറ്റിയതിൽ മുഖ്യ പങ്ക് വഹിച്ച അവനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ എഴുതണമെന്നും അത് നിങ്ങളുമായി പങ്ക് വെയ്ക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. നീണ്ട ഇടവേളക്ക് ശേഷമുള്ള കണ്ടെത്തലുമുതൽ ഇന്നുവരെയും ഞാൻ അവനോടപ്പം ഉണ്ട്. മറ്റുള്ളവരുടെ വേദനയിൽ സ്വയം വേദനിക്കുകയും അതിനു അവനാൽ കഴിയുന്ന സഹായം ചെയ്യുന്ന അവനെ കുറിച്ച് കുറച്ചു കാര്യങ്ങൾ:

ജോർജ് എഫ് സേവ്യർ വലിയവീട്

പിതാവ് അന്തരിച്ച ഫ്രാൻസിസ് സേവ്യർ(രാരി ),മാതാവ് അന്തരിച്ച ബിബിയാന സേവ്യർ (ചെല്ലമ്മ ).ഭാര്യ ജോസ്ഫിൻ , മക്കൾ എഫ്രോൺ (മകൻ ), ഇമ്‌നാ (മകൾ), ജാബിൻ, ജാസൻ, ജോവാഷ് (ആൺ മക്കൾ ).

കുഞ്ഞുക്ലാസിലേ പഠനമികവും കലാമികവും  പുലർത്തിയിരുന്നു. ഒൻപതാം ക്ലാസിൽ മിമിക്രി മോണോ ആക്ട്, ക്വിസ്, നാടകം ഉൾപ്പെടെയുള്ള  കലാമത്സരമേഖലയിലേക്ക് കടന്നുവന്നു. ക്രിസ്തുരാജ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കെ സി എസ് എൽ ന്റെ ബെസ്റ്റ് ഓൾറൗണ്ടർ ആയി. പ്രീഡിഗ്രി കോ ഓപ്പറേറ്റീവ് കോളേജിൽ. രണ്ടുകൊല്ലവും മിമിക്രിയിലും മോണോ ആക്റ്റിലും ജേതാവായി.

പിന്നീട് കേരള യുക്തിവാദി സംഘത്തിൽ പ്രവർത്തിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എ ഐ എസ് എഫ് ൽ അംഗമായി.എ ഐ എസ് എഫ് കൊല്ലം മണ്ഡലം സെക്രട്ടറി, പ്രസിഡന്റ്‌,ജില്ലാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഫാത്തിമ കോളേജിലെ ഡിഗ്രി പഠനകാലത്ത് പ്രസംഗ മേഖലയിൽ അറിയപ്പെട്ടു.

ഫാത്തിമ കോളേജിൽ എൻ എസ് എസ് ബെസ്റ്റ് ക്യാമ്പർ, നേവൽ എൻ സി സി ‘ബി’ സർട്ടിഫിക്കറ്റ് ഹോൾഡർ, സ്പോർട്സിൽ വിവിധ ടീമംഗം.മോണോ ആക്ട്, മൈം,മിമിക്രി,  പ്രസംഗം, ഫാൻസി ഡ്രസ്സ്, ടാബ്ലോ, നാടക രചന, അഭിനയം, കവിത ഉൾപ്പെടെ കലാസാഹിത്യ മേഖലയിൽ കഴിവ് തെളിയിച്ചു. കോളേജ് കാലത്ത് കവിതകൾ എഴുതുവാൻ തുടങ്ങിയിരുന്നു . തൊണ്ണൂറിലെ ആർട്സ് ഫെസ്റ്റിവലിൽ ബെസ്റ്റ് ഓൾറൗണ്ടർ ആയിരുന്നു. ആ കാലങ്ങളിൽ പ്രൊഫഷണൽ മിമിക്രി ടീം അംഗമായിരുന്നു. 88-89 വർഷത്തിൽ എന്റർപ്രൈസസ് വിഭാഗത്തിൽ  സംസ്ഥാന ബോട്ട് സെയ്‌ലിംഗ് ചാമ്പ്യനായി.

പെരുമൺ ട്രയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് ഡൽഹിയിൽ നിന്ന് എൻ സി സി ലെഫ്റ്റനന്റ് ജനറലിൽ നിന്ന് സർട്ടിഫിക്കറ്റും  മെഡലും  കരസ്ഥമാക്കി.

90-91ൽ ഐ ടി ബി പി ബോക്സിങ് ടീമിൽ അംഗമായിരുന്നു.

ബി എ വിദ്യാഭ്യാസം പൂർത്തിയായ ഉടനെ എച്ച് ആർ ഡി  മിനിസ്ട്രിയുടെ കീഴിൽ ഒരു പ്രൊജക്ടിൽ സൂപ്പർവൈസറായി. ഇതിനിടയിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കി. ഇന്റീരിയർ ഡിസൈനിങ് രംഗത്തും ബിൽഡിംഗ് കൺസ്ട്രക്ഷനിലും നിലയുറപ്പിച്ചു.

95ൽ  സദ്‌വാർത്ത(മലയാളം ഡെയിലി )പത്രത്തിന്റെ ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിച്ചു. തുടർന്ന് മാധ്യമം ഉൾപ്പെടെ നിരവധി പത്രങ്ങളിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയി . കേരള ഈവനിംഗർ എന്ന സായാഹ്നപത്രത്തിൽ ഫോട്ടോഗ്രാഫർ ആയും റിപ്പോർട്ടർ ആയും പ്രവർത്തിച്ചു.

ഇപ്പോൾ ബിൽഡിംഗ് കണ്സ്ട്രക്ഷൻ –
രാരിസ് ബിൽഡേഴ്‌സ് &ആർക്കിറ്റെക്ട്സ് എം ഡി. പുറമെ സി വി ഫിലിപ്പ് &ഫ്രാൻസിസ് സേവ്യർ അസ്സോസിയേറ്റ്സിൽ  പാർട്ണർ ആയി പത്ത് കൊല്ലത്തോളം പ്രവർത്തിച്ചിരുന്നു. 

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ കെ സി വൈ എം കടവൂർ യുണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്നു .

90-91കളിൽ ബൈബിൾ കലോത്സവങ്ങളിൽ തെരുവ് നാടകം, നാടക രചന, കവിതാരചന, പ്രസംഗം  ഉൾപ്പെടെ  നിരവധി ഐറ്റങ്ങളിൽ  സമ്മാനങ്ങൾ . 

 പ്രാർത്ഥനാ ജീവിതത്തിൽ കപ്പൂച്ചിൻ പുരോഹിതരോടൊപ്പം വചന പ്രഘോഷകനായി.

പോട്ടയിലെ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ  വലിയ കൺവൻഷനുകളിൽ സാക്ഷ്യം പറയുവാൻ തുടങ്ങി.

ക്രൈസ്റ്റ് മിഷൻ സർവീസ് എന്ന റിട്രീറ്റ്‌ ടീമിന്റെ പ്രധാന വചന പ്രഘോഷകനായി.

91 മുതൽ ബ്രദർ അജിത് കുമാർ ലിയോൺസിനൊപ്പം വചനപ്രഘോഷണവും പ്രാർത്ഥനാഗ്രൂപ്പും,

92ൽ ജീസസ് യൂത്ത് ഓഡിയോ വിഷൽ  മിനിസ്ട്രി കോർഡിനേറ്റർ, 93ൽ മെൽക്കിസെദെക് മൂവ്മെന്റ് ഫോർ ലൈഫ് സ്ഥാപിച്ചു(പ്രോലൈഫ് പ്രാർത്ഥന ഗ്രൂപ്പ്‌, നൂറ് കണക്കിന് പേര് പ്രാർത്ഥനയിൽ പങ്കാളികളായിരുന്നു).

പ്രോലൈഫ് പ്രവർത്തനങ്ങൾ 

 96ൽ ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രി (ഭ്രൂണഹത്യ, ആത്മഹത്യ, കൊലപാതകം, മദ്യപാനം, മയക്കുമരുന്ന്, ദയാവധം, യുദ്ധം തുടങ്ങി ജീവനെതിരായ തിന്മകൾക്കെതിരെ പ്രവർത്തിക്കുന്ന പ്രസ്ഥാനം – എടുത്തു പറഞ്ഞാൽമനുഷ്യോചിതമല്ലാത്ത ജീവിത സാഹചര്യം, അന്യായമായ തടങ്കൽ, നാടുകടത്തൽ, അടിമത്തം, വേശ്യാവൃത്തി, സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിൽക്കൽ, ലൈംഗിക ചൂഷണങ്ങൾ, ബലാൽസംഗം, വൃദ്ധരെ അവഗണിക്കൽ തുടങ്ങിയ മനുഷ്യമഹാത്മ്യം അതിക്ഷേപിക്കപ്പെടുന്ന മേഖലകൾ,അംഗവിച്ഛേദം, ശരീരത്തിലോ മനസിലോ ഏൽപ്പിക്കുന്ന ദാരുണമായ പീഡനങ്ങൾ, തെറ്റായ പരീക്ഷണങ്ങൾ, മനസിനെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ തുടങ്ങി മനുഷ്യവ്യക്തിയുടെ പൂർണതയെ നശിപ്പിക്കുന്ന മേഖലകൾ, പട്ടിണി, സാംക്രമിക രോഗങ്ങൾ, മാരകമായ കീടനാശിനികളുടെ ഉപയോഗങ്ങൾ, പരിസ്ഥിതി നശിപ്പിക്കൽ, അക്രമം, യുദ്ധം, തീവ്രവാദം, ഭീകരപ്രവർത്തനം, കൊലപാതകം, വർഗവിച്ഛേദം, മദ്യപാനം, പുകവലി, പാൻമസാലകൾ, മയക്കുമരുന്ന്, വധശിക്ഷ, ദയാവധം, ആത്മഹത്യ, വന്ധ്യംകരണം, കൃത്രിമകുടുംബാസൂത്രണ മാർഗങ്ങൾ, കൃത്രിമ പ്രത്യുല്പാദന മാർഗങ്ങൾ, ഭ്രൂണഹത്യ തുടങ്ങി മനുഷ്യജീവനെതിരായ ഭീഷണികൾ ഇവക്കെതിരെ പോരടിക്കുന്ന  പ്രസ്ഥാനം) കോർഡിനേറ്റർ ആയി.

ഈ സമയങ്ങളിൽ സൗദിയിൽ കൊല ചെയ്യപ്പെട്ട ബാബു ഏലിയാസിന്റെ ഘാതകരെ മരണശിക്ഷയിൽ നിന്നൊഴിവാക്കുവാനുള്ള പ്രവർത്തനങ്ങളിലൂടെയും, രാജീവ് ഘാതകരിൽപ്പെട്ട നളിനിയെ മരണശിക്ഷയിൽ നിന്നൊഴിവാക്കുവാനുള്ള പരിശ്രമങ്ങളിലൂടെയും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റിനുൾപ്പെടെ അബോർഷന് എതിരായ കാർഡുകളയക്കുകയും തെരുവിലും ദേവാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്പിറ്റലുകളിലുമൊക്കെ അബോർഷനെതിരായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. റാലികളും എക്‌സിബിഷനുകളും സമരങ്ങളുമുൾപ്പെടെ നിരവധി പ്രോലൈഫ് ബോധവൽക്കരണങ്ങളിലും പ്രവർത്തനങ്ങളിലുമൂടെ അനേകായിരം ജീവനുകളുടെ രക്ഷകനായി മാറി.

രൂപത ബി സി സി യുമായി ചേർന്നും വിവിധ ഭക്ത സമുദായ സംഘടനകളെ കോർത്തിണക്കിയും ഭ്രൂണഹത്യക്കെതിരെ നിരവധി ബോധവൽക്കരണ പരിപാടികൾ.

പ്രോലൈഫ് മേനോര

ഈ കാലഘട്ടങ്ങളിലെ  പ്രോലൈഫ് ഗാനമേള ടീം ആണിത്. ഇതിന്റെ കോർഡിനേഷനും അവതരണവും നിർവഹിച്ചു.

രൂപത-സംസ്ഥാന പ്രോലൈഫ് സമിതി 

2005ൽ കൊല്ലം  രൂപത പ്രോലൈഫ് കോർഡിനേറ്റർ. കേരള സഭയിലെ സാമൂഹ്യ മുന്നേറ്റത്തിനുള്ള പ്രോലൈഫ് അവാർഡ്  കൊല്ലം രൂപത കരസ്ഥമാക്കിയിട്ടുണ്ട് .2005 മുതൽ ഫാമിലി അപ്പോസ്റ്റലേറ്റിൽ വിവാഹ ഒരുക്ക കോഴ്സിൽ അദ്ധ്യാപകനായും സ്കൂളുകളിൽ വാല്യൂ എഡ്യൂക്കേഷൻ അദ്ധ്യാപകനായും പ്രവർത്തിച്ചു.

2005 ൽ ചിറ്റിലപ്പള്ളി പിതാവിന്റെ നേതൃത്വത്തിൽ രൂപത പ്രതിനിധികളെ ഉൾപ്പെടുത്തി പ്രോലൈഫ് സംസ്ഥാന കമ്മിറ്റി എടുത്തപ്പോൾ അതിൽ അംഗമായി.

2006ൽ കെ സി ബി സി(കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ )പ്രോലൈഫ്  സംസ്ഥാന വൈസ് പ്രസിഡന്റ്, 2008ൽ ജനറൽ സെക്രട്ടറി, പിന്നീട് ആദ്യ അൽമായ പ്രസിഡന്റ്,ഇപ്പോൾ രണ്ടു ഘട്ടങ്ങളിലായി ആനിമേറ്റർ എന്നീ നിലകളിൽ പ്രവർത്തനം നടത്തി .

ജീവന്റെ മേഖലയിലെ ടി വി ചർച്ചകളിൽ(ഭ്രൂണഹത്യ, വിവാഹ മോചനം, സ്വവർഗരതി തുടങ്ങിയ വിഷയങ്ങൾ ) സംസ്ഥാന കത്തോലിക്ക സഭയുടെ പ്രതിനിധിയായി പങ്കെടുത്തു .

സംസ്ഥാനമൊട്ടാകെയുള്ള വലിയ കുടുംബങ്ങളെ ആദരിക്കുന്ന പ്രോലൈഫ് പദ്ധതിയായ ജീവസമൃദ്ധിയിൽ നേതൃത്വം വഹിച്ചു.

കത്തോലിക്ക സഭയുടെ  കാരുണ്യവർഷത്തിൽ നടന്ന കെ സി ബി സി പ്രോലൈഫ് സമിതിയുടെ കാരുണ്യകേരള സന്ദേശയാത്രയുടെ ക്യാപ്റ്റനായി  കേരളമെമ്പാടുമുള്ള കാരുണ്യഭവനങ്ങളിലും 32രൂപതകളിലും പര്യടനം നടത്തി കാരുണ്യപ്രവർത്തകർക്ക് പ്രചോദനവും താങ്ങും നൽകി .

അഖിലകേരള ജീവൻ സംരക്ഷണ സമിതി

2008ൽ അന്നത്തെ വികാർ ജനറൽ ചാർജ്ജിലുണ്ടായിരുന്ന ഇന്നത്തെ കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെ നേതൃത്വത്തിൽ അഖില കേരള ജീവൻ സംരക്ഷണ സമിതി രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ചു. കെ. എൽ. സി. എ(കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ), കെ എൽ സി ഡബ്ല്യൂ എ(കേരള ലാറ്റിൻ കാത്തലിക് വുമൺസ് അസോസിയേഷൻ, കെ സി വൈ എം (കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്) തുടങ്ങിയ സമുദായ സംഘടനകളെയും, കെ. സി ബി സി മദ്യവിരുദ്ധ സമിതി, വിൻസെന്റ് ഡി പോൾ, ജീസസ് യൂത്ത്, കരിസ്മാറ്റിക്, സി എൽ സി, മരിയൻ വിധവ മൂവ്മെന്റ്, ലീജിയൻ ഓഫ് മേരി, കോൾപ്പിങ് സൊസൈറ്റി,സി.ഡബ്ല്യൂ.എ (കാത്തലിക് വെൽഫയർ അസോസിയേഷൻ ), ഫ്രാൻസിസ്കൻ മൂന്നാം സഭ, ജീസസ് ഫെട്രേണിറ്റി തുടങ്ങി രൂപതയിൽ പ്രവർത്തിക്കുന്ന വിവിധ ഭക്ത സംഘടനകളെയും കോർത്തിണക്കിയാണ് ജീവൻ സംരക്ഷണസമിതി രൂപീകരിച്ചത്. ജീവൻ സംരക്ഷണ സമിതിയുടെ ജനറൽ കോർഡിനേറ്ററായിരുന്നു ജോർജ് എഫ് സേവ്യർ .

അധാർമിക നിയമനിർമാണങ്ങൾക്കെതിരെയും ജീവനെതിരായ തിന്മകൾക്കെതിരെയും അതിസാഹസികമായ സമരങ്ങളാണ് സമിതി നടത്തിയത്.

ഹാൻഡ്സ് ഫോർ ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ്‌

2009ൽ രൂപീകരിച്ച കൊല്ലം കത്തോലിക്ക രൂപതയുടെ ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വർക്കിംഗ് പ്രസിഡന്റായി. ആദ്യം വിക്ടോറിയ ആശുപത്രിയിലും പിന്നീട് കാരുണ്യഭവനങ്ങളിലും  കൊടുത്തുവന്ന ചോറുപൊതി വിതരണത്തിന്  ഇന്നും നേതൃത്വം കൊടുക്കുന്നു(പതിനൊന്ന് വർഷത്തിലധികമായി. കോവിഡ് കാലത്ത് സ്കൂളുകൾ അടച്ചതിനാൽ പ്രവർത്തനം കുറഞ്ഞിട്ടുണ്ട് ).ഇതിനോടൊപ്പം പ്രോലൈഫ് മെഗാ ഷോ ഉൾപ്പെടെ നിരവധി ബോധവൽക്കരണ പരിപാടികളും ഹാൻഡ്സ് ഫോർ ലൈഫ് ട്രസ്റ്റ് നടത്തിയിട്ടുണ്ട്.

ജയിൽ മിനിസ്ട്രിയോടൊപ്പവും, കെ സി ബി സി മദ്യവിരുദ്ധസമിതിയോടൊപ്പവും ചേർന്ന് പ്രവർത്തിച്ചിരുന്നു.

ജീവനാദം കൊല്ലം രൂപത റിപ്പോർട്ടർ & ജനറൽ കോർഡിനേറ്റർ ആയും ദീപിക സിറ്റി റിപ്പോർട്ടർ(കൊല്ലം രൂപതാ വാർത്തകൾ ) ആയും പ്രവർത്തിച്ചു.

       99ൽ ഗായികയായ ജോസ്ഫിൻ ജോർജ്  വലിയവീടിനെ വിവാഹം കഴിച്ചു. അഞ്ചുമക്കൾ.

സ്കൂൾ കലോത്സവത്തിലെ അന്യായ വിധിന്യായങ്ങൾ

സ്കൂൾ കലോത്സവങ്ങളിലെ വിധിന്യായങ്ങളിലുണ്ടാകുന്ന അനീതിക്കെതിരെ വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒറ്റയാൾ പോരാട്ടങ്ങൾ നടത്തി. ഡി ഡി ഈ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് നിരവധി പരാതികൾ നൽകി. വിവിധ ചർച്ചകളും സെമിനാറുകളും സംഘടിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റിസ് ജെ ബി കോശിക്ക് നൽകിയ പരാതിയോടൊപ്പമുണ്ടായിരുന്ന ഇരുപതിന നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വിവരവകാശങ്ങളിലൂടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു. അത് വഴി വ്യക്തതയില്ലായിരുന്ന കലോത്സവ മാനുവലിലെ കുറവുകൾ കൂടി പരിഹരിക്കാൻ സാധിച്ചു. കലോത്സവങ്ങളിൽ ഗാനമേളക്ക് സിനിമാപ്പാട്ട് പാടാമെന്നും വൃന്ദവാദ്യത്തിന് സിനിമാപ്പാട്ട് വായിക്കാമെന്നുള്ളതുൾപ്പെടെ നിരവധി മേഖലകൾക്ക് വ്യക്തതയുണ്ടാകുവാൻ വിവരാവകാശ ഉത്തരവുകൾ സഹായിച്ചു.വിവരാവകാശത്തിലൂടെ കൊണ്ട് വന്ന ഉത്തരങ്ങൾ മാതൃഭൂമി പത്രത്തിൽ എഡിറ്റോറിയലായി  വരികയുണ്ടായി. ഈ ഒറ്റയാൾ പോരാട്ടങ്ങൾ നിരവധി പ്രാവശ്യം സംസ്ഥാന വാർത്തകളായി മാറി. കലോത്സവ വിധിന്യായങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും അഴിമതി കുറക്കുന്നതിനും ഈ പോരാട്ടങ്ങൾ വഴി തെളിച്ചിട്ടുണ്ട്.

ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ (ഇപ്ലോ )

2011ൽ ലോകസമാധാനം, രാജ്യങ്ങളുടെ ഐക്യത, മനുഷ്യജീവസംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം എന്നിവ ലക്‌ഷ്യം വെച്ച്  ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ( IPLO)ഇപ്ലോ (ഇപ്ലോ, ആദ്യ വർഷം തന്നെ ജില്ലാ കളക്ടർ പി ജി തോമസ് ഐ എ എസിന്റെ അനുമോദനപത്രം കരസ്ഥമാക്കുകയും ലോകസമാധാന ആഘോഷങ്ങളുടെ ഭാഗമായി അഡ്വഞ്ചർ സ്വിമ്മിങ്ങിലൂടെ ലിംകാ ബുക്കിൽ പ്രവേശിക്കുകയും  ചെയ്തു   )രൂപീകരിച്ചു .
കലാ കായിക, കാരുണ്യ പരിപാടികളിലൂടെ ജീവന്റെ മഹത്വവും ലോകസമാധാനവും പ്രാഘോഷിക്കാൻ ഇപ്ലോക്ക് കഴിഞ്ഞിട്ടുണ്ട്.കുട്ടികളുടെ ഉന്നമനത്തിനുള്ള പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് പരിശീലനങ്ങൾ, പ്രൊലൈഫ് ബോധവൽക്കരണങ്ങൾ, ശ്രദ്ധിക്കപ്പെടാതെ പോയ ഉന്നത പ്രവർത്തികൾ ചെയ്ത വ്യക്തികൾക്കും സംഘടനകൾക്കുമുള്ള അവാർഡുകൾ, മനുഷ്യാവകാശ പ്രവർത്തനങ്ങൾ, യുണൈറ്റഡ് നേഷൻസിന്റെ ലോകസമാധാന ആഘോഷങ്ങൾ കാരുണ്യപ്രവർത്തികൾ എന്നിവ ഇപ്ലോ നടത്തിവരുന്നു.
അതോടൊപ്പം ദുരന്തനിവാരണ മേഖലയിലും റോഡ് സുരക്ഷ മേഖലയിലും ഇപ്ലോ പ്രവർത്തിക്കുന്നുണ്ട്.

വലിയവീട് കുടുംബയോഗം ജനറൽ സെക്രട്ടറി, ഇസ്‌ക്ര(ഇഗ്‌നൈറ്റഡ് സ്പാർക്ക് ഫോർ കൾച്ചറൽ റി ഫോർമേഷൻ & ആർട്സ്  )പി ആർ ഓ, ക്‌ളാസ്മേറ്റ്സ് എഡ്യൂക്കേഷണൽ കൾച്ചറൽ &ചാരിറ്റബിൾ ട്രസ്റ്റ്(ക്ലാസ്മേറ്റ്സ് സിനിമയുടെ കാരണക്കാരായ ഫാത്തിമ കോളേജിലെ വിദ്യാർത്ഥികളായ ക്‌ളാസ്‌മേറ്റ്സിന്റെ കൂട്ടായ്മ )പി ആർ ഓ  എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭിക്ഷാടന മാഫിയ ശക്തമായപ്പോൾ അതിനെതിരെ ബി എം ബി (ബെഗ്ഗർ മാഫിയ ഫ്രീ ഭാരത് )എന്ന സംഘടന രൂപീകരിച്ചു ശക്തമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിച്ചു.ബി എം ബി യുടെ ദേശീയ കോർഡിനേറ്ററും സംസ്ഥാന പ്രസിഡന്റും ആയിരുന്നു.

ചാരിറ്റി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സുകൃതം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയായി പ്രവർത്തിച്ചു.

വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്

നാല് കൊല്ലത്തിലധികമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും 2021 ഫെബ്രുവരിയിലാണ് രജിസ്റ്റർ ചെയ്തത്. ജോർജ് എഫ് സേവ്യർ ട്രസ്റ്റ്‌ ചെയർമാനായി പ്രവർത്തിക്കുന്നു.വി കെയർ 

കിടപ്പുരോഗികൾക്ക് ഭക്ഷണവും അത്യാവശ്യവസ്തുക്കളും മരുന്നുകളും എത്തിച്ചുവരുന്നു. ജില്ലാ പാലിയേറ്റീവ് കെയർ കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടിയ വി കെയർ വോളന്റിയേഴ്‌സ് അവരോടൊപ്പം സേവനം ചെയ്യുന്നു. കോവിഡിന്റെ രണ്ടാം വരവിൽ പോലീസിനൊപ്പം റോഡുകളിൽ വി കെയർ പാലിയേറ്റീവ് വോളന്റിയേഴ്‌സ് സേവനം ചെയ്തിരുന്നു.നിരവധി കാരുണ്യപ്രവർത്തികളും കാരുണ്യപദ്ധതികളും നടന്നുകൊണ്ടിരിക്കുന്നു.
വി കെയറിന്റെ ജനകീയ ആംബുലൻസ് അനേകം കോവിഡ് രോഗികൾക്കും കിടപ്പു രോഗികൾക്കും, ക്യാൻസർ രോഗികൾക്കും സഹായമായും പ്രവർത്തിക്കുന്നു.

ട്രാക്ക്(ട്രോമാ കെയർ &റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം )

മോട്ടോർ വാഹനവകുപ്പ് പോലീസ്, ആരോഗ്യം, എക്സൈസ്, ഫയർ & റെസ്ക്യൂ പൊതുമരാമത്തു തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു പൊതുജനങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ട്രാക്കിന്റെ(പതിനായിരത്തിൽ കൂടുതൽ പരിശീലനം സിദ്ധിച്ച വോളന്റിയേഴ്‌സ്, ആയിരക്കണക്കിന് റോഡപകടങ്ങളിൽ രക്ഷാപ്രവർത്തനം, അഞ്ചു കൊല്ലമായുള്ള രാത്രികാല ദീർഘദൂര ഡ്രൈവർമാർക്കുള്ള ചുക്കുകാപ്പി വിതരണം ഉൾപ്പെടെ നിരവധി പരിപാടികൾ, കേരളത്തിലെ ആദ്യ സിവിലിയൻ ദുരന്തനിവാരണ സേന, കൊല്ലത്തെ ആദ്യ സ്റ്റുഡന്റ്സ് ഫോഴ്‌സ്, ഓഖിയിലും  പ്രളയത്തിലും രക്ഷാപ്രവർത്തനം, അപകടങ്ങളിൽ സൗജന്യ ആംബുലൻസ് സർവീസ് -ട്രാക്കിന്റെ ഒരേടാണിത് ) ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ആദ്യ സിവിലിയൻ സെക്രട്ടറി(2 വർഷം )എന്നീ നിലകളിൽ  റോഡ് സുരക്ഷാ മേഖലയിലും, ദുരന്ത നിവാരണമേഖലയിലും 7 വർഷം ശക്തമായ പ്രവർത്തനം കാഴ്ച്ച വെച്ചു.

പ്രളയകാല പ്രവർത്തനം 

1)കേരളത്തിലെ വിവിധ ജില്ലകളിലെ ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കളും അത്യാവശ്യ വസ്തുക്കളുമെത്തിച്ചു.

2) പ്രളയമിറങ്ങിയപ്പോൾ പത്തനംതിട്ട,ചെങ്ങന്നൂർ മേഖലകളിൽ ഒരാഴ്ചയിലധികം നൂറുകണക്കിന് വോളന്റിയേഴ്‌സിനെ കൊണ്ട് പോയി ശുചീകരണ പ്രവർത്തനം നടത്തി. അത്യാവശ്യ വസ്തുക്കൾ എത്തിച്ചു. മരുന്നുകൾ എത്തിച്ചു.ഹോളിക്രോസ്സ് ഹോസ്പിറ്റലിന്റെ സഹായത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി.

കൊല്ലത്തുനിന്നും മോട്ടോർ, ജനറേറ്റർ, ടാങ്ക്, ക്ലീനിങ് മെഷീൻസ്, കട്ടിങ് മെഷീൻസ് എന്നിവ വാഹനങ്ങളിൽ കൊണ്ടുപോയാണ് ശുചീകരണം നടത്തിയത്.

3) ജില്ലാ ഭരണകൂടത്തിനുവേണ്ടി അത്യാവശ്യവസ്തുക്കളുമായി ആദ്യം ഓടിയത് ട്രാക്ക് ആംബുലൻസ് ആണ്.പിന്നീടും ഓടിക്കൊണ്ടിരുന്നു. അന്നത്തെ കളക്ടർ കാർത്തികേയൻ സാറിന്റെ നിർദേശാനുസരണം പ്രളയ മേഖലയിലേക്ക് കൊല്ലം അയച്ച ആംബുലൻസുകളിൽ കൂടെ പോയതും കൂട്ട് പോയതും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ട്രാക്ക് നടത്തി.

ഇതിനെല്ലാം നേതൃത്വം നൽകിയത് റിട്ടയേർഡ് ആർ ടി ഒ സത്യൻ പി എ, ട്രാക്ക് വൈസ് പ്രസിഡന്റ്‌ ജോർജ് എഫ് സേവ്യർ വലിയവീട്,ആദ്യകാല സെക്രട്ടറി എം വി ഐ ശരത് ചന്ദ്രൻ, ട്രഷറർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ എന്നിവരായിരുന്നു.

4) പ്രളയ സമയങ്ങളിൽ ഫയർ &റെസ്ക്യൂ ടീമിനൊപ്പം ട്രാക്ക് ദുരന്തനിവാരണ സേനാംഗങ്ങളും, ആംബുലൻസ് ടീമും രക്ഷാ പ്രവർത്തനം നടത്തിയിരുന്നു.ഇതിന്റെ കോർഡിനേഷൻ നിർവഹിച്ചത് ജോർജ് എഫ് സേവ്യർ വലിയവീട് ആയിരുന്നു.

റെഡ്ക്രോസുമായി ചേർന്നും ചക്കമുക്ക് പ്രപഞ്ച ഗ്രീൻമാർട്ടുമായി ചേർന്ന് കളക്ഷൻ സെന്ററുകൾ തുറന്നും പ്രളകാലങ്ങളിൽ സഹായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

കോവിഡ്കാല പ്രവർത്തനങ്ങൾ 

2019 മാർച്ച്‌ 11 ട്രാക്ക് കോവിഡിനെതിരെ പരിശീലനം നടത്തി സജ്ജരായി. മാർച്ച്‌ 15 മുതൽ ജില്ലാ ഭരണകൂടത്തിനൊപ്പം പ്രവർത്തനം തുടങ്ങി.2021 ഏപ്രിൽ 14 വരെ പല മേഖലകളിൽ പ്രവർത്തിച്ചു. വീണ്ടും 2021 ഏപ്രിൽ 28 മുതൽ കോവിഡിന്റെ രണ്ടാം വരവിനെതിരെ പോരാട്ടം തുടങ്ങി. ട്രാക്ക് സെക്രട്ടറി എന്ന നിലയിൽ ഈ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തു എന്ന് മാത്രമല്ല ഒരു വോളന്റിയർ ആയി ഇതിലെല്ലാം പങ്കാളിയായി. ഓരോ പ്രവർത്തകർക്കും ഉണർവ്വും ഊർജ്ജവുമായി കൂടെ നിന്നു.

1)2020 മാർച്ച്‌ 11-കോവിഡ് പ്രതിരോധ ആദ്യ ട്രെയിനിങ് റെഡ്ക്രോസ്സ് ഹാളിൽ നടത്തി.

2)മാർച്ച്‌ 15 ജില്ലാ ഭരണകൂടത്തിന്റെ നിർദേശം മൂലം ട്രാക്ക് ആരോഗ്യവകുപ്പിനൊപ്പം പ്രവർത്തനം തുടങ്ങി.

3)മാർച്ച്‌ 16- കോവിഡ് ബാധിച്ചു മരിച്ചുവെന്ന് സംശയിക്കുന്ന വൃദ്ധനെ പോസ്റ്റുമോർട്ടം ചെയ്യാൻ കൊണ്ടുപോകാൻ ഭയം മൂലം ആരും കൊണ്ടുപോകാതിരുന്നപ്പോൾ  കളക്ടറുടെ നിർദേശമനുസരിച്ചു വെസ്റ്റ് പോലീസിന് 4 വോളന്റിയേഴ്‌സിനെ നൽകുകയും അവർ ഡെഡ്ബോഡി എടുത്തു പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോകുകയും ചെയ്തു. സെക്രട്ടറി അതെല്ലാം കോർഡിനേറ്റ് ചെയ്തു കൂടെത്തന്നെയുണ്ടായിരുന്നു.

4)മാർച്ച്‌ 17- പൂയപ്പള്ളിയിൽ ഉക്രയിൻ സ്വദേശി അപകടത്തിൽപ്പെട്ടു. കോവിഡ് ഭയം മൂലം ആരും (ആംബുലൻസുകാർ പോലും )അടുത്തില്ല.
പൂയപ്പള്ളി പോലീസിന്റെ അഭ്യർത്ഥനപ്രകാരം ഡെപ്യൂട്ടി ഡി എം ഒ ഡോ.സന്ധ്യ  ആവശ്യപ്പെട്ടതനുസരിച്ചു  രണ്ട് ആംബുലൻസ് ടീം അംഗങ്ങളെ ട്രാക്ക് സെക്രട്ടറി അയക്കുകയും ഉക്രയിൻ സ്വദേശിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

5)വിവിധ ജില്ലകൾ സൈക്കിളിൽ സഞ്ചരിച്ചു കൊല്ലത്തെത്തിയ വൃദ്ധൻ ലോഡ്ജിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ ട്രാക്ക് ആംബുലൻസ് ടീം ഫയർ ഫോഴ്സിനൊപ്പം ചേർന്ന് പിടികൂടി ആശുപത്രിയിലെത്തിച്ചു രക്ഷിച്ചു.

ട്രാക്ക് ആംബുലൻസ് ടീമിന്റെ മറ്റ് പ്രവർത്തനങ്ങൾ

a) ആയിരക്കണക്കിന് കോവിഡ് രോഗികളെ ആശുപത്രിയിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും എത്തിച്ച

b) കോവിഡ് ബാധിച്ചു മരിച്ച നൂറിലധികം പേരുടെ ശവസംസ്കാരത്തിന് സഹായിച്ചു.

c) ലോക്ഡൗൺ കാലത്ത് സംസ്ഥാനത്തിന് പുറത്തുനിന്നും അകത്തുനിന്നുമായി നൂറിലധികം പേരെ സുരക്ഷിതമായി വീടുകളിലെത്തിച്ചു.

d ) വഴിയോരങ്ങളിൽ അന്തിയുറങ്ങിയിരുന്ന നൂറിനടുത്തു അരക്ഷിതരെ ഷെൽട്ടർ ഹോമുകളിൽ എത്തിച്ചു.

e)ട്രാക്ക് ആംബുലൻസിനുള്ളിൽ വെച്ച് കോവിഡ് രോഗിക്ക് പ്രസവേദന കൂടിയപ്പോൾ ഡ്രൈവർ അമീൻ ഡോ ആതുരദാസിനെ വിളിച്ചതിനുശേഷം ഹോളിക്രോസിൽ എത്തിക്കുകയും ട്രാക്ക് വൈസ് പ്രസിഡന്റ്‌ ഹോളിക്രോസ് എമർജൻസി വിഭാഗം മേധാവി ഡോ ആതുരദാസ് ആംബുലൻസിനുള്ളിൽ  പ്രസവമെടുക്കുകയും ചെയ്തു.

ട്രാക്ക് വോളന്റിയെഴ്സിന്റെ മറ്റ് പ്രവർത്തനങ്ങൾ

1)മറ്റു ജില്ലകളിൽ പെട്ടുപോയ സ്ത്രീകളെയും, രോഗികളെയും  വാഹനങ്ങളിൽ വീടുകളിലെത്തിക്കുകയും നാട്ടിൽ കിട്ടാത്ത മരുന്നുകൾ എത്തിച്ചു കൊടുക്കുകയും ചെയ്തു.

2)കൊല്ലത്തെ ഏറ്റവും വലിയ റിഹാബിലിറ്റേഷൻ സെന്റർ ആയിരുന്ന ബോയ്സിലും കൊട്ടാരക്കര കിലയിലും ഐസലേഷൻ സെന്ററുകളായ കൊട്ടാരക്കര ഈ ടി സി,
ടി കെ എം ഇന്റർനാഷണൽ ഹോസ്റ്റൽ, സ്ത്രീകൾക്ക് മാത്രമുള്ള സുദർശന, പവിത്രം റെസിഡൻസി എന്നീ ഐസലേഷൻ സെന്ററുകളിലും സ്ഥിരമായി ഇരുപത്തിനാലുമണിക്കൂറും വോളന്റിയേഴ്‌സിനെ നൽകുകയും കോർഡിനേറ്റ് ചെയ്യുകയും ഇവിടങ്ങളിൽ  അത്യാവശ്യ സാധനങ്ങൾ എത്തിക്കുകയും മറ്റ് സഹായങ്ങൾ ചെയ്യുകയും ചെയ്തു. ഇത് കൂടാതെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ട ജില്ലയിലെ മറ്റു സെന്ററുകളിലും ആവശ്യമായ വോളന്റിയേഴ്‌സിനെ നൽകി.

3)ബസ്സ്റ്റാണ്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിടങ്ങളിൽ മാർച്ച്‌ 15 മുതൽ പ്രവർത്തിക്കുന്നു. 2021ഏപ്രിൽ 14 വരെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ സൗജന്യ സേവനം ചെയ്തു.

4)വിക്ടോറിയ ഹോസ്പിറ്റൽ, പബ്ലിക് ഹെൽത്ത്‌ ലാബ് എന്നിവടങ്ങളിൽ സേവനം ചെയ്തു.

5)തങ്കശ്ശേരി ഹാർബറിലെ 5 സെന്ററുകളിൽ രണ്ടു ഘട്ടങ്ങളിലായി മൂന്ന് മാസത്തോളം അമ്പതിലധികം വോളന്റിയേഴ്‌സ് 24 മണിക്കൂർ സേവനം ചെയ്തു.

6)ശക്തികുളങ്ങര പി എച്ച് സെന്ററിൽ  2021 ഏപ്രിൽ മാസം വരെ ട്രാക്ക് വോളന്റിയർ ഡാറ്റാ എൻട്രി വർക്ക്‌ ചെയ്തു 

7)ലോക്ക് ഡൗൺ കാലത്ത് പട്ടിണിയായ നൂറിലധികം കുടുംബങ്ങൾക്ക് 650 രൂപ വില വരുന്ന ഉൽപ്പന്നങ്ങൾ എത്തിച്ചു  നൽകി.
അതുകൂടാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുക, മരുന്നുകൾ സൗജന്യമായി വിവിധയിടങ്ങളിൽ നിന്ന് എത്തിച്ചു നൽകുക എന്നീ പ്രവർത്തനങ്ങളും നടത്തി.

8)ട്രാക്ക് വൈസ് പ്രസിഡന്റ്‌ ഹോളിക്രോസ് എമർജൻസി വിഭാഗം മേധാവി ഡോ. ആതുരദാസിന്റെ നേതൃത്വത്തിൽ ഹോളിക്രോസ്സ് ഹോസ്പിറ്റലിന്റെ സഹായത്തോടെ റിഹാബിലിറ്റേഷൻ സെന്ററിലും, റോഡുകളിൽ കഷ്ടപ്പെടുന്ന പോലീസുകാർക്കും, പോലീസ് സ്റ്റേഷനുകളിലും മെഡിക്കൽ ക്യാമ്പ് നടത്തി.ഇതിന്റെയും കോർഡിനേഷൻ നിർവഹിച്ചു.

9)റോഡിൽ കഷ്ടപ്പെടുന്നവർക്കും ഉദ്യോഗസ്ഥർക്കും ചായയും വെള്ളവും മറ്റാഹാരവും എത്തിച്ചു.

10)അനേകയിടങ്ങളിൽ, ആതുരസ്ഥാപനങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരവും അല്ലാതെയും പതിനായിരക്കരണക്കിന് മാസ്കും സാനിറ്റൈസറും ഗ്ലൗസുകളും എത്തിച്ചു നൽകി.

11)ആരോഗ്യം, പോലീസ്, മോട്ടോർ വാഹനവകുപ്പ്, തൊഴിൽ , റവന്യു തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളോടൊപ്പം ട്രാക്ക് പ്രവർത്തിച്ചുകഴിഞ്ഞു.

12)സംസ്ഥാന മുഖ്യമന്ത്രിയുടെ നിർദേശം മാനിച്ചു നൂറുകണക്കിന് വോളന്റിയെഴ്സിന്റെ ക്തം ബ്ലഡ് ബാങ്കുകളിൽ  ദാനം ചെയ്തു.

13)മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് ബോധനം പദ്ധതിയിലൂടെ  കോവിഡ് 19 നെതിരെ വാഹന അനൗൺസ്‌മെന്റും ബോധവൽക്കരണങ്ങളും,
തൂവാല വിപ്ലവത്തിലൂടെ തൂവാല, മാസ്ക്, സാനിട്ടയ്‌സർ എന്നിവയുടെ   വിതരണവും നടത്തി.

14)അതിജീവനം 2020 പദ്ധതിയിലൂടെ അണുവിമുക്ത ജില്ലക്കായി എ ജി എസ് ഫെസിലിറ്റി മാനേജ്മെന്റിന്റെ സഹായത്തോടെ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി.

15)റെയിൽവേ പോലീസുമായി ചേർന്ന് കോവിഡിനെതിരെ മുന്നോട്ട് എന്ന പരിപാടിയിലൂടെ ലീഫ് ലെറ്റും മാസ്കും ഗ്ലൗസും സാനിട്ടയ്‌സറും വിതരണം ചെയ്ത് കോവിഡ് വാക്സിന്റെ ആവശ്യകത പൊതുജനങ്ങൾക്ക് പകർന്നുകൊടുത്തു.

16)ആംബുലൻസ് ടീമുൾപ്പെടെ നൂറ്റിയൻപതിലധികം വോളന്റിയേഴ്‌സ് അനേകർക്ക് കരുതലായി പോരാട്ടത്തിലേർപ്പെട്ടു കഴിഞ്ഞു.

394 ദിവസമാണ് ഒന്നാം ഘട്ടത്തിൽ ട്രാക്ക് കോവിഡ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെട്ടത്.സെക്രട്ടറി എന്ന നിലയിലും വോളന്റിയർ എന്ന നിലയിലും ട്രാക്കിൽ നിന്ന്  ഏറ്റവും കൂടുതൽ ദിവസം സേവനം ചെയ്യാൻ കഴിഞ്ഞു .

സേവനത്തിന്റെ മുന്നൂറ്റിയറുപത്തിയഞ്ചാം ദിവസം അമ്മ മരിച്ചു. അതിനാൽ അന്ന് മുതലുള്ള 4 ദിവസവും മകൻ ഹോസ്പിറ്റലിൽ കിടന്ന 2 ദിവസവും ഒഴിച്ചുള്ള 388 ദിവസവും സേവനം ചെയ്ത ഏക വോളന്റിയർ ആയിരുന്നു .

കോവിഡിന്റെ രണ്ടാം വരവ്

കോവിഡിന്റെ രണ്ടാം വരവിൽ 2021ഏപ്രിൽ 28 മുതൽ കൊല്ലം റയിൽവേ സ്റ്റേഷൻ, കൊല്ലം ഈസ്റ്റ്‌ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികൾ, ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിൽ പോലീസിനൊപ്പം പ്രവർത്തിച്ച ട്രാക്ക് വോളന്റിയേഴ്‌സിനെയും  കൊട്ടിയം ഡോൺ ബോസ്‌കോ കോവിഡ് ആശുപത്രിയിലെ ട്രാക്ക് വോളന്റിയർമാരെയും കോർഡിനേറ്റ് ചെയ്തുള്ള പ്രവർത്തനങ്ങൾ നടത്തി .ലീവിൽ ആണെന്ന് പറഞ്ഞെങ്കിലും ഹാർബറിലെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
ഇതേ സമയം തന്നെ രോഗികളെ ആശുപത്രികളിൽ എത്തിക്കുക, രോഗികൾക്കും വൃദ്ധർക്കും മരുന്നുകൾ എത്തിക്കുക, കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ഭക്ഷണസാമഗ്രികൾ എത്തിക്കുക ഇങ്ങനെയുള്ള സേവനങ്ങൾക്കും നേതൃത്വം നൽകി.

2021 ജൂൺ 29 ട്രാക്കിന്റെ സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് പടിയിറങ്ങി.

പ്രവർത്തനമികവ് മാനിച്ച് കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ ഐ എ എസ് അദ്ദേഹത്തിന്റെ ലെറ്റർപാഡിൽ പ്രത്യേക അനുമോദനപത്രം  സമ്മാനിച്ചു.

റെഡ്ക്രോസ്

ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായ വേൾഡ് റെഡ്ക്രോസ്സിന്റെ ഇന്ത്യൻ വിഭാഗമായ ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റിയുടെ കൊല്ലം ജില്ലാ പി ആർ ഓ ആയി  പ്രവർത്തിക്കുന്നു.കോവിഡ് കാലത്ത് റെഡ്ക്രോസിന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളായി. കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങളും ശുചീകരണ വസ്തുക്കളും നിർമ്മിച്ചു നൽകിയാണ് റെഡ്ക്രോസ്സ് പ്രവർത്തിച്ചത്. മാസ്കും സാനിറ്റൈസറും മുതൽ ഓക്സിജൻ കോൺസൻട്രേറ്റുകളും വെന്റിലേറ്ററുകളും വരെ റെഡ്ക്രോസ്സ് കോവിഡ് പ്രതിരോധത്തിനായി നൽകിയിട്ടുണ്ട്.

റേഡിയോ ബെൻസിഗർ

കൊല്ലം ജില്ലയിലെ റേഡിയോ വിപ്ലവത്തിന് വഴി തെളിച്ച കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറിലെ  അവതാരകനായി കഴിഞ്ഞ  പത്തു കൊല്ലത്തോളം പ്രവർത്തിച്ചു .

കരുതൽന്യൂസ്. കോം

ഓൺലൈൻ മേഖലയിൽ ശക്തമായ പ്രവർത്തനം കാഴ്ച വെക്കുന്ന കരുതൽ ന്യൂസ്‌, കരുതൽ വിഷൻ, കരുതൽ റേഡിയോ തുടങ്ങിയവയുടെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററും ആയി പ്രവർത്തിക്കുന്നു.

കാരുണ്യ-സാമൂഹ്യ മേഖലകൾ

കാരുണ്യ സാമൂഹ്യ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ള ജോർജ് എഫ് സേവ്യർ വലിയവീട്  പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനർ ആണ്.

എയ്ഡ്സ് രോഗികളുടെ മക്കളുടെ ഭക്ഷണം, രോഗികൾക്കുള്ള മരുന്നുകൾ, രക്തദാനത്തിന്റെ കോർഡിനേഷൻ, ഗർഭിണികൾക്കും കിടപ്പുരോഗികൾക്കുമുള്ള സഹായങ്ങൾ, കടലിന്റെ സൈന്യത്തിനൊരു ലൈസൻസ്, ഭിന്നശേഷിക്കാർക്കൊരു ലൈസൻസ് തുടങ്ങിയ  പദ്ധതികളുടെ കോർഡിനേഷൻ തുടങ്ങി കാരുണ്യത്തിന്റെ കടലിലൂടെ തന്റെ ജീവിതത്തെ വിശ്വാസത്തിലും ധാർമികതയിലും ജോർജ് എഫ് സേവ്യർ വലിയവീട് മുന്നോട്ടു കൊണ്ട് പോകുന്നു.

കോവിഡിന് മുൻപ് കൊല്ലം ജില്ലാ കളക്‌ടർ ബി അബ്ദുൽ നാസർ ഐ എ എസിന്റെ സേഫ് കൊല്ലം പദ്ധതിയുടെ ജില്ലാ തല അഡ്‌ഹോക് കമ്മിറ്റിയുടെ മൂന്ന്   കൺവീനർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചരിത്ര രചനകളും ഗാനങ്ങളും 

പത്രങ്ങളിലും, നിരവധി സുവനീറുകളിലും ചരിത്ര ലേഖനങ്ങൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ്.നിരവധി ഹ്രസ്വചിത്രങ്ങൾക്കും, ഡിവോഷണൽ ആൽബങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പല സ്കൂളുകൾക്കും ജൂബിലി ഗാനങ്ങളും കുട്ടികൾക്ക് മോട്ടിവേഷൻ കവിതകളും എഴുതിയിട്ടുണ്ട്. ജോർജ് എഫ് സേവ്യർ  വലിയവീട്  രചിച്ച ക്രിസ്ത്യൻ ഡിവോഷണൽ  ഗസലുകൾ ഹിന്ദുസ്ഥാനി സംഗീത ഗുരു ശ്രീ സബീഷ് ബാല സംഗീതം നൽകുകയും വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടും (ഭാര്യ ), ഇമ്‌നാ ജോർജ് വലിയവീടും (മകൾ ) നിരവധി വേദികളിൽ ആലപിക്കുകയും ഗാനങ്ങൾ  യുട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പുസ്തകങ്ങൾ

90ലെ കവിതകൾ, തണൽ മരം, മുഖംമൂടി, പുഴയെ വരക്കുവാനാകുമോ ഇങ്ങനെ നാല് കവിതാസമാഹാരങ്ങൾ പ്രകാശിതമായിട്ടുണ്ട്. ഇതിന് പുറമെ ഓമനത്തിങ്കൾ കിടാവോ, മാ നിഷാദ, അരുതേ കൊല്ലരുതേ എന്നീ പ്രോലൈഫ് പഠനപുസ്തകങ്ങളും, കൊല്ലപ്പെടുന്ന കുഞ്ഞു മാലാഖമാർ, ജനിക്കാനും ജീവിക്കാനുമുള്ള അവകാശത്തിനായി എന്നീ ബുക്ക് ലൈറ്റുകളും,ഞാനൊരു ക്രിസ്ത്യാനിയാണ് കത്തോലിക്കനും എന്ന ബൈബിൾ പഠനവും,  ഭിക്ഷാടനമാഫിയയെക്കുറിച്ചുള്ള പഠന പുസ്തകമായ ഇരകൾക്കു പിറകെ ഉൾപ്പെടെ പതിനൊന്ന്  പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. 

അവാർഡുകളും ആദരവും

കെ സി ബി സി  പ്രോലൈഫ്  ജീവസമൃദ്ധി 2012 അവാർഡ്,ജീവകാരുണ്യ പ്രവർത്തന മികവിന് ഫാ. വടക്കൻ ബി വെല്ലിംഗ്‌ടൻ സാംസ്കാരിക സമിതിയുടെ മദർ തെരേസ ജന്മശതാബ്‌ദി പുരസ്കാരം 2011,നാഷണൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം മദർ തെരേസ പുരസ്കാരം 2013,ജീവൻ സംരക്ഷണ സമിതി ശ്രേഷ്ഠ സേവന പുരസ്കാരം,90ലെ കവിതകൾ എന്ന കവിതാ സമാഹാരത്തിന് ഇപ്ലോ മ്യൂസിക്ക അവാർഡ്,യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ഡേ ഓഫ് പീസ് ഹോണർ ഓഫ് എക്‌സലൻസ് അവാർഡ്  ബൈ ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ കൊല്ലം &ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ, ജനനാവകാശ സംരക്ഷണ സമിതി തൃശൂരിന്റെ സ്റ്റേറ്റ് ബെസ്റ്റ് സോഷ്യൽ വർക്കർ 2012 അവാർഡ്,കെ സി ബി സി പ്രോലൈഫ് സമിതിയുടെ കാരുണ്യകേരള സന്ദേശ യാത്രയുടെ ക്യാപ്റ്റനെന്ന നിലയിൽ തിരുവല്ല രൂപതയുടെയും മാനന്തവാടി രൂപതയുടെയും  ആദരവ്,കാരുണ്യ കേരള  സന്ദേശയാത്ര ക്യാപ്റ്റനെന്ന നിലയിലുള്ള പ്രവർത്തന മികവിന്  ഫാമിലി കമ്മീഷൻ ചെയർമാൻ മാർ സെബാസ്ട്യൻ എടയന്ത്രത്തിൽ നിന്നുള്ള അവാർഡും,കെ സി ബി സി പ്രോലൈഫ് സമിതിയുടെ ശ്രേഷ്ഠ കാരുണ്യപുരസ്കാരവും,രാജീവ് ഗാന്ധി സാംസ്കാരിക സമിതിയുടെ ജീവ കാരുണ്യ അവാർഡ് 2013,സിയോൻ പ്രയർ ഗ്രൂപ്പ്‌ പുല്ലിച്ചിറയുടെ സിൽവർ ജൂബിലിയോട് അനുബന്ധിച്ചുള്ള സ്റ്റേറ്റ് പ്രോലൈഫ് അവാർഡ്,കാരുണ്യ പ്രവർത്തനമികവിന് ലസിത മെമ്മോറിയൽ ക്‌ളാസ്‌മേറ്റ്സ് ട്രസ്റ്റ് അവാർഡ്,റേഡിയോ ബെൻസിഗർ അവതാരകൻ എന്ന നിലയിലെ പ്രവർത്തനമികവിന്  സുകൃതം ചാരിറ്റബിൾ സൊസൈറ്റിയുടെ ശ്രേഷ്ഠ സേവന പുരസ്കാരം, ട്രാക്ക് സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനത്തിന്  റോട്ടറി ക്ലബ് ഓഫ് കുണ്ടറയുടെ വൊക്കേഷണൽ എക്‌സലൻസ് അവാർഡ്,സമഗ്ര സേവനമികവിന് ഡി.സലിം സ്മാരക പുരസ്കാരം,വൈസ്മെൻ ഇന്റർനാഷണൽ സ്വിർ സോൺ -11 ഡിസ്ട്രിക്ട് -Vl കമ്മ്യൂണിറ്റി സർവീസ് ഫീൽഡ് എക്‌സലൻസി അവാർഡ്, നീലാംബരി ക്രീയേഷൻസിന്റെ ഷോർട്ട്  ഫിലിം ഗാന രചനക്കുള്ള അവാർഡ്,കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറിന്റെ പ്രോഗ്രാം പ്രൊഡ്യൂസർ, റേഡിയോ ആർട്ടിസ്റ്റ് എന്ന നിലയിലെ യുണീക് കോൺട്രിബ്യൂഷൻ അവാർഡ്, ഡിസ്ട്രിക്ട് റോഡ് സേഫ്റ്റി കൗൺസിലിന്റെ റോഡ് സേഫ്റ്റി അവാർഡ്, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (HRPM) ജില്ലാ കമ്മിറ്റിയുടെ വിവിധ മേഖലകളിലെ പ്രവർത്തന മികവിനുള്ള  അവാർഡ്,ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ റോഡ് സുരക്ഷ അവാർഡ് 2019, ട്രാക്കിന്റെ ഓണർ ഓഫ് എക്‌സലൻസ് പുരസ്‌കാരം, റോഡ് സുരക്ഷ രംഗത്തെ പ്രവർത്തന മികവിന് 
കെ ഡി സി ബി യുടെ ആദരവ്, ഫയർ &റെസ്ക്യൂ കൊല്ലം ജില്ലയുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള വീശിഷ്ട സേവന പുരസ്കാരം, ചാവറ ഫാമിലി വെൽഫെയർ സെന്ററിന്റെ വലിയ കുടുംബത്തിനുള്ള അവാർഡ്, ജെ സി ഐ അഷ്ടമുടി ലേക്‌ സിറ്റിയുടെ ഗസ്റ്റ് ഓഫ് ഓണർ ആദരവ്,പ്രളയ കാലയളവിൽ  വോളന്റിയേഴ്‌സ് കോർഡിനേഷനും ദുരന്ത നിവാരണ പ്രവർത്തനമികവിനുമുള്ള  ട്രാക്കിന്റെ അവാർഡ്,റേഡിയോ പരിപാടികളിലൂടെ റോഡ് സേഫ്റ്റി മേഖലയിലും ദുരന്തനിവാരണ മേഖലയിലും നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചുള്ള ട്രാക്ക് അവാർഡ്, പ്രസിഡന്റ്‌സ് ട്രോഫി ബോട്ട് റേസ് സുവനീർ പോന്നോടം 12 പിന്നിലുള്ള പ്രവർത്തനത്തിന്  (രണ്ട് സുവനീറുകളിൽ  ചരിത്ര ലേഖനം എഴുതിയിരുന്നു,സുവനീർ കമ്മിറ്റിയുടെ  ജോയിന്റ് കൺവീനർ ആയിരുന്നു) ഡിസ്ട്രിക്ട് അഡ്മിനിസ്ട്രെഷന്റെയും സുവനീർ കമ്മിറ്റിയുടെയും  ഓണർ ഓഫ് എക്‌സലൻസ് അവാർഡ് ,കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ കർമ രത്നാ പുരസ്കാരം, കോവിഡ് മേഖലയിലെ പ്രവർത്തനത്തിന് വിവേകാനന്ദ സാംസ്കാരിക സമിതിയുടെ ആദരവ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആദരവ്, കോവിഡ് 19നെതിരായ പ്രവർത്തന  മികവിന് കലാദീപം അവാർഡ് 2020,സർഗ്ഗസമന്വയത്തിന്റെ കോവിഡ് വാരിയർ 2020,ആൾ ഇന്ത്യ ലോയേഴ്‌സ് യുണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ കോവിഡ് പോരാളികൾക്കുള്ള അവാർഡ്,കോവിഡ് മുന്നണി പോരാളി,ജീവകാരുണ്യ,മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ  സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ് എച്ച് ആർ )നൽകിയ അവാർഡ്,കോവിഡ് കാല പ്രവർത്തന മികവിന് ജെ ആർ സി കൊല്ലത്തിന്റെ ശ്രേഷ്ഠ സേവന പുരസ്കാരം,മുൻകാല ബോക്സർ, സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഗോൾഡൻ ബോക്സിങ് അക്കാഡമിയുടെ ആദരവ്,പ്രോലൈഫ് സംസ്ഥാന ആനിമേറ്റർ എന്ന നിലയിലെ സേവനങ്ങൾ മാനിച്ചുള്ള കെ സി ബി സി പ്രോലൈഫ് സമിതിയുടെ ആദരവ്,തിരുവനന്തപുരം മീഡിയ വോയിസിന്റെ ബഹുമുഖ പ്രതിഭക്കുള്ള അവാർഡ്,ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ ക്രൈസിസ് ഇന്റർവെൻഷനുള്ള എക്‌സലൻസ് അവാർഡ് 
ഉൾപ്പെടെ നിരവധി അവാർഡുകളും, ഇവ കൂടാതെ നിരവധി    പ്രോലൈഫ് ആദരവുകളും അവാർഡുകളും നേടിയിട്ടുണ്ട്.

കൊല്ലത്തെ  അറിയപ്പെടുന്ന സംഘാടകരിൽ ഒരുവനും  കലാകാരനും, കവിയും, സാഹിത്യകാരനും,  കേരളമെമ്പാടും നിറഞ്ഞുനിൽക്കുന്ന കാരുണ്യ, സാമൂഹ്യ സാംസ്കാരികപ്രവർത്തകനും, സാമൂഹ്യതിന്മകൾക്കെതിരെ ഭാരതമെമ്പാടും, ജീവന്റെ മേഖലയിൽ  അന്താരാഷ്ട്ര തലത്തിലും  പോരാട്ടം നടത്തിയിട്ടുള്ള  വ്യക്തിത്വവുമാണ് ജോർജ് എഫ് സേവ്യർ വലിയവീട്.


സ്നേഹപൂർവ്വം :
ഇഗ്നേഷ്യസ് വിക്ടർ:

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s