അവളുടെ വാക്കുകൾ അവളുടെ ജീവിതത്തിൽ സത്യമായി…

Nelson MCBS

ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ? പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ ?

1322ൽ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ഒരു പ്രഭുകുടുംബത്തിലാണ് ഇമെൽഡ ലാംബെർട്ടിനി ജനിച്ചത്. ഭക്തിയിലും കാരുണ്യപ്രവൃത്തികളിലും അതീവതല്പരരായിരുന്ന അവളുടെ മാതാപിതാക്കൾ ഏകമകളെ ഉത്തമ കത്തോലിക്ക വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവന്നു. വിശുദ്ധരുടെ ജീവിതകഥകൾ കേട്ട് പരിചയിച്ച് അവരെ കൂട്ടുകാരായി കണ്ട കുഞ്ഞു ഇമെൽഡ നന്നേ ചെറുപ്പത്തിൽ തന്നെ പ്രാർത്ഥനകൾ ചൊല്ലാൻ ശീലിച്ചു. വീട്ടിൽ ഒരു കുഞ്ഞുമുറി പുഷ്പങ്ങളും പടങ്ങളും കൊണ്ടലങ്കരിച്ച് ചാപ്പൽ പോലെയാക്കിയ അവൾ അവിടെ തനിച്ചിരുന്ന് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെട്ടു.

അവളുടെ അമ്മ തൻറെ മകളെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ചു. കാരുണ്യപ്രവൃത്തികൾ കൂടെക്കൂടെ ചെയ്യാനും ഈശോയെയും പാവങ്ങളെയും സ്നേഹിക്കാനും പഠിപ്പിച്ചു. കുഞ്ഞു ഇമെൽഡയുടെ അനിതരസാധാരണമായ ഭക്തിയും വിശുദ്ധിയും അവളെ അറിയുന്നവരെല്ലാം ശ്രദ്ധിച്ചു.സമ്പത്തിലും ആർഭാടങ്ങളിലും അവൾക്ക് തീരെ താല്പര്യമില്ലായിരുന്നു. തനിക്കുകിട്ടിയ നല്ല വസ്ത്രങ്ങൾ , കളിപ്പാട്ടങ്ങൾ, ഭക്ഷണം എല്ലാം പാവപ്പെട്ട കുട്ടികൾക്ക് കൊടുക്കാനാണ് അവൾ ഇഷ്ടപ്പെട്ടത്.

അടുത്തുള്ള ഡൊമിനിക്കൻ ആശ്രമത്തിൽ വിശുദ്ധ കുർബ്ബാനക്കായി കൂടെക്കൂടെ അവളെ മാതാപിതാക്കൾ കൊണ്ടുപോയി. ദിവ്യകാരുണ്യത്തിലെ ഈശോയോടുള്ള ഒന്നാകൽ നന്നേ ചെറുപ്പത്തിലേ അവളുടെ സ്വപ്നമായി. പ്രിയകൂട്ടുകാരനായ ഉണ്ണീശോയോട് തനിച്ചുസംസാരിച്ച് ഏറെനേരം അവൾ തൻറെ മുറിയിൽ ചിലവഴിച്ചു.

ഇങ്ങനെയൊക്കെ ആണെങ്കിലും ഒൻപത് വയസ്സുള്ളപ്പോൾ അടുത്തുള്ള ഡൊമിനിക്കൻ ആശ്രമത്തിലെ കന്യാസ്ത്രീകളുടെ കൂടെ താമസിക്കാൻ അവൾ അനുവാദം ചോദിച്ചത് , അവളെ തങ്ങളുടെ കണ്ണിന്റെ ആനന്ദമായി കണ്ട് ഏറെ…

View original post 405 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s