ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?

Nelson MCBS

ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?

ഇ. കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വകുപ്പ് മേധാവി എം. ടി. അബ്ദുള്ള മൗലവി രാമപുരം പാതിരമണ്ണിൽ നടന്ന ഒരു പൊതു ചടങ്ങിൽവച്ച് പത്താം ക്ലാസുകാരിയെ അപമാനിച്ചു എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. പഠന മികവിനു പ്രോത്സാഹനം നൽകാൻ പെൺകുട്ടിയെ സ്റ്റേജിലേക്കു വിളിച്ചു കയറ്റിയതാണ് മൗലവിയെ പ്രകോപിതനാക്കിയത്. പെൺകുട്ടിയെയല്ല സംഘാടകരെയാണ് അദ്ദേഹം ശാസിച്ചത് എന്നും അതിൽ പ്രതിഷേധാർഹമായി യാതൊന്നുമില്ല എന്ന ന്യായീകരണവും മറുഭാഗത്തുള്ളവർ നടത്തുന്നുണ്ട്. കൂടാതെ, ചില മുസ്ലീം പണ്ഡിതർ പ്രമാണങ്ങൾ ഉദ്ധരിച്ചു സമസ്ത പണ്ഡിതന്റെ പ്രവൃത്തിയെ ആദർശവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നതായി ശ്രദ്ധയിൽ പെട്ടു. ചില മുഖ്യധാരാ ദൃശ്യ മാധ്യമങ്ങളും ഇപ്പോൾ ഈ വിഷയം ചർച്ചയാക്കിയിരിക്കുന്നു! മതനിയമമാണോ ഭരണഘടന നൽകുന്ന പൗരാവകാശമാണോ മുസ്ലീം സമുദായത്തിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ബാധകം എന്ന രീതിയിലുള്ള ചില ചോദ്യങ്ങളും ചർച്ചകളിൽ ഉയർന്നു കേട്ടു.

മുസ്ലീം സമുദായത്തിലെ ഇത്തരം വിഷയങ്ങളിൽ പുറത്തുള്ളവർ അഭിപ്രായം പറയുന്നതിൽ അനൗചിത്യമുണ്ട്. എങ്കിലും, ഒരു പൊതു പരിപാടിയിൽവച്ചു നടന്ന കാര്യമായതിനാലും സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച ചർച്ചകൾ സജ്ജീവമായതിനാലും ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത് അവിവേകമാകില്ല എന്നു കരുതുന്നു.

മാതാധിഷ്ഠിത സമൂഹങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീ പുരുഷ തുല്യതയും

ഇന്ത്യൻ ജനാധിപത്യം സ്ത്രീകൾക്ക് കുടുംബത്തിൽ മാത്രമല്ല സമൂഹത്തിലും തുല്യ അന്തസ്സും അവസരങ്ങളും ഉറപ്പു നൽകുന്നുണ്ട്. എങ്കിലും ഇന്ത്യയിൽ മിക്കവാറും എല്ലാ സമുദായങ്ങളും മതബദ്ധമായ ആദർശങ്ങളിലാണ് അടിയുറപ്പിക്കപ്പെട്ടിട്ടുള്ളത്. വിവിധ മത സമൂഹങ്ങൾക്കു സ്ത്രീ പുരുഷ സമത്വത്തെ സംബന്ധിച്ച്…

View original post 683 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s