തിരുവിതാംകൂറെന്ന നാട്ടുരാജ്യത്തിൽ ആദ്യത്തെ നഴ്സുമാർ എവിടെ നിന്നു വന്നു…? കടലു കടന്ന് വന്ന ആ നഴ്സുമാർ ആരായിരുന്നു…? ചരിത്രം മറന്നു പോകുന്ന ഈ ആധുനിക യുഗത്തിലെ വ്യക്തികളെ പഴയ ചരിത്രം ഒക്കെ ഒന്ന് പൊടി തട്ടി ഓർമ്മപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്…
1800 കളും 1900 കളും അതിനു മുൻപും ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടലും ഒക്കെ നിറഞ്ഞു നിന്നിരുന്ന കാലം കേരളചരിത്രത്തിലെ ഒരു കറുത്ത ഏടാണ്…. മേൽ – കീഴ്ജാതിയെന്ന വേർതിരിവ് വാണിരുന്ന കാലത്ത് വസൂരി വന്നാൽ ദൈവകോപമാണെന്നു കരുതി പായിൽ ചുറ്റി കിണറ്റിലും കാട്ടിലും തള്ളിയിരുന്ന ഈ കേരളമണ്ണിൽ തുറക്കപ്പെട്ട ആതുരാലയത്തിൽ (ജനറൽ ആശുപത്രി, തിരുവനന്തപുരം) മികച്ച രീതിയിൽ ആതുരശ്രുശ്രൂഷ ലഭിക്കണമെന്ന കാഴ്ചപ്പാടിൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ അതിനായി സമീപിച്ചത് തന്റെ സുഹൃത്തായ കൊല്ലം ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗറിനെയായിരുന്നു…..
ജാതി – മത ഭേദമേന്യ അയിത്തവും തൊടലും തീണ്ടലും ഇല്ലാതെ എല്ലാ മനുഷ്യരെയും മനുഷ്യരായി കണ്ട്, അവരെ സ്നേഹത്തോടെ ചേർത്തു പിടിച്ച് ശുശ്രൂഷിക്കുന്നവരെ തേടി അഭിവന്ദ്യ പിതാവ് കടന്നു ചെന്നത് സ്വദേശമായ സ്വിറ്റ്സർലൻഡിൽ തന്നെ ആയിരുന്നു…
സ്വിറ്റ്സർലൻഡിലെ മെൻസിങ്ങൻ എന്ന സ്ഥലത്ത് 1844 ൽ ഫാ. തിയോഡോഷ്യസ് ഫ്ളോറന്റീനിയെന്ന കപ്പൂച്ചിൻ വൈദികനാൽ തുടക്കം കുറിക്കപ്പെട്ട ഹോളിക്രോസ് സന്യാസസമൂഹത്തിന്റെ മദർ ജനറലായിരുന്ന മദർ പൗളാബക്കിനോട് 1906 -ൽ ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ കത്തു മുഖേന അടിയന്തരമായി നഴ്സുമാരായ 12 കന്യാസ്ത്രീകളെ മിഷണറിമാരായി വിട്ടു തരണമെന്ന് എഴുതി.
View original post 225 more words