വിരസമായ പകലുകൾക്ക് ശേഷം
അയാൾ മുന്നോട്ടു നടന്നുകൊണ്ടേ ഇരുന്നു
നീണ്ട നിൽക്കുന്ന റയിൽപാതകൾ ലക്ഷ്യമാക്കി ആണ് യാത്ര അവ അയാളെ നോക്കി പുഞ്ചിരിക്കുന്നത് പോലെ തോന്നി
ചുറ്റുമുള്ള എല്ലാവരേം പോലെ അവയും പരിഹസിക്കുകയാണെന്നു ആശ്വസിച്ചു
ഇരുട്ടിന്റെ ശക്തി കൂടി വരുന്നതുപോലെ
അയാൾ യാത്രയുടെ വേഗത കുറച്ചു
കണ്ണെത്താദൂരത്തോളം പാതകൾ ഇങ്ങനെ കിടപ്പു
ഒരിക്കലും ഒന്നാവില്ലാത്ത എന്ന സത്യം അവ മനസ്സിലാക്കിക്കാണും
“പ്രഭാതം മുതൽ സായാഹ്നം വരെ എത്ര പേരാണ് നമ്മടെ ജീവിത്തിലൂടെ ഓര്മയായിപോകുന്നത്
ഈ ജീവിതത്തിൽ എന്തു ഞാൻ നേടി….. പിന്നെത്തിനാണ് ഞാൻ ജീവിക്കുന്നത് ?”
ഇരുട്ടിൽ നിന്നു ആരോ മറുപടി പറയുന്നത് അയാൾ ശ്രദ്ധിക്കാൻ തുടങ്ങി
“ഞാൻ ആർക്കും ഒന്നും നേടി കൊടുക്കില്ല നിനക്ക് കഴിവുണ്ടായർന്നുവെങ്കിൽ നീ ഈ കാലത്തിനിടയിൽ നേടിയെടുത്തേനെ…😏”
അതേ ചിലപ്പോൾ അങ്ങനെ ആയിരിക്കണം
ആലോചിച്ചിരിക്കവേ റയിൽ പാലങ്ങളിൽ തൻറെ ശരീരം ചിതറി കിടക്കുന്നത് അയാൾ ശ്രദ്ധിച്ചു