ഭൂമിയിൽ ചന്ദ്ര-സൂര്യന്മാർ മാറിമാറി ഇരുട്ടും വെളിച്ചവും പകർന്നു നൽകുന്നുണ്ടെങ്കിലും മനുഷ്യരിൽ ഭൂരിഭാഗവും ഇപ്പോഴും അന്ധകാരത്തിൽ മാത്രം ജീവിക്കാനാണ് അഘോരാത്രം പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. അവർ വെളിച്ചം തേടുന്നവരെയും, കാണുന്നവരെയും അപമാനിച്ചും നശിപ്പിച്ചും മുന്നേറുകയും ചെയ്യുന്നു…..
എങ്ങോട്ടെന്നില്ലാതെ തിരക്കിൽ ഇങ്ങനെ ഓടികൊണ്ടിരിക്കുകയാണ് .😊 ഞാൻ
കുറെ നാളായി ബ്ലോഗിൽ ഒകെ എത്തിനോക്കിയിട്
സമയമില്ല…
ശരിക്കും അതു തന്നെ ആണോ പ്രശനം
പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട് “രാത്രി ഉള്ളടത്തോളം കാലം സമയമില്ല എന്നു പറയുന്നത് തെറ്റാണ് ” എന്നു ഏറെക്കുറെ ശരിയായിരിക്കാം
ഒരു തരം ഒളിച്ചോട്ടമാണ് എല്ലാം…
“ഭൂമിയുടെ അഗാധ ഗർത്തതിലേക്ക് പോകാൻ എന്നെ അനുവദിക്കുക,
ആഗ്രഹിക്കുമ്പോൾ തിരിച്ചു വരാൻ കഴിയുന്ന ഗർത്തത്തിലേക്ക്,
കാഴ്ചയോ സ്പർശമോ പിന്തുടരാത്ത ഇരുണ്ട ഗർത്തത്തിലേക്ക്,
പൂർണ്ണമായ ശൂന്യതയിലേക്ക്, എവിടേയാണോ നിഴലിന്റെ വിരലുകൾ എന്നെ പിന്തുടരാത്തത്
അവിടേക്കെന്നെ പോകാൻ അനുവദിക്കുക.. (നെരൂദ)”
എന്നൊക്കെ ചുമ്മാ എഴുതാൻ പറ്റും
ചുറ്റുമുള്ളരെ ഒന്നു നോക്കി പുഞ്ചിരിക്കാൻ പോലും കഴിയാതെ ഇങ്ങനെ ഓടി ഒളിച്ഇട്ടു എന്തു കാര്യം
Happiness will never come to those
who don’t appreciate what they already have 🙃