വിശുദ്ധ ദേവസഹായമേ, നന്ദി ഈ വിശ്വാസ പൈതൃകത്തിന്…
ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ.
ഭാരത കത്തോലിക്കാ സഭ ആനന്ദിക്കാനുള്ള ഒരു വഴികൂടി ദൈവം തുറന്നു തന്നിരിക്കുന്നു. 2022 മെയ് മാസം പതിനഞ്ചാം തിയതി അവളുടെ പ്രിയ പുത്രരിൽ ഒരാളായ ദേവസഹായം പിള്ള വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ഭാരത മണ്ണിൽ ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ആദ്യ ഇന്ത്യക്കാരും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ അൽമായ സഹോദരനമാണ് ദേവസഹായം പിള്ള.
1712 ഏപ്രിൽ 22 ന് പഴയ തിരുവതാംകൂർ രാജ്യത്തിൻ്റെ ഭാഗവും ഇന്നു തമിഴ്നാടിൻ്റെ ഭാഗവുമായ കന്യകുമാരി ജില്ലയിലെ നട്ടാലം എന്ന ഗ്രാമത്തിൽ ദേവസഹായം പിള്ള ജനിച്ചു. പിതാവ് വാസുദേവൻ നമ്പൂതിരി ഒരു ബ്രാഹ്മണനും മാതാവ് ദേവകി അമ്മ ഒരു നായർ സ്ത്രീയുമായിരുന്നു. നീലകണ്ഠൻ എന്നായിരുന്നു അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്
നാട്ടു ഭാഷകളായ തമിഴിലും മലയാളത്തിലും പ്രാവീണ്യം നേടിയ നീലകണ്ഠൻ അമ്പെയ്ത്ത്, യുദ്ധായുധങ്ങളുടെ ഉപയോഗം എന്നിവയിലും നിപുണനായിരുന്നു. പട്ടാളക്കാരനായാണ് നീലകണ്ഠൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പദ്മനാഭപുരം നീലകണ്ഠസ്വാമി ക്ഷേത്രം, രാജാവിന്റെ ട്രഷറി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. മേക്കോട് ഗ്രാമത്തിലെ ഭാർഗവിയമ്മാൾ ആയിരുന്നു നീലകണ്ഠൻ്റെ ധർമ്മപത്നി.
നീലകണ്ഠൻ്റെ ജീവിതത്തിൽ സുവിശേഷത്തിൻ്റെ വെള്ളിവെളിച്ചം ആദ്യം വിതറിയത് ഡച്ച് സൈനിക ഉദ്യോഗസ്ഥനായ യൂസ്റ്റാച്ചിയസ് ബെനഡിക്റ്റസ് ഡി ലാനോയാണ് (Eustachius…
View original post 467 more words