വിശുദ്ധപദവിയിലേക്ക് എത്തിച്ച സഹനയാത്ര !

Nelson MCBS

2012ൽ ദേവസഹായത്തിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ ‘വിശ്വസ്തനായ അല്മായൻ’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഭാരതത്തിലെ ഒരു കുഗ്രാമത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന , എതാനും വർഷങ്ങൾ മാത്രം പഴക്കമുള്ള തൻറെ ക്രിസ്തീയവിശ്വാസം തള്ളിപ്പറയാൻ കൂട്ടാക്കാതെ രക്തസാക്ഷി ആയ, ദേവസഹായത്തെ ക്രിസ്തുനാഥൻ ഇതാ ആഗോളസഭയുടെ വണക്കത്തിനായി ഉയർത്തുന്നു. ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ അൽമായനും പ്രഥമ രക്തസാക്ഷിയുമായ ദേവസഹായത്തിന്റെ സാക്ഷ്യജീവിതം, വിശ്വാസം ഞെരുക്കപ്പെടുന്ന ഈ കാലഘട്ടങ്ങളിൽ നമുക്കെല്ലാം പ്രചോദനമാണ്.

(ഒരു ക്രിസ്ത്യാനിയായുള്ള അദ്ദേഹത്തിൻറെ പരിവർത്തനത്തിനു ശേഷം പിള്ള എന്ന ജാതിപ്പേര് അദ്ദേഹം ഉപയോഗിച്ചിട്ടില്ലാത്തതു കൊണ്ട് ദേവസഹായം എന്ന് മാത്രമാണ് ചില വത്തിക്കാൻ രേഖകൾ അദ്ദേഹത്തെ വിളിച്ചുകാണുന്നത്. ദേവസഹായം എന്നുമാത്രം അദ്ദേഹത്തെ വിളിക്കുന്നതാണ് ഉചിതമായി തോന്നുന്നത് )

മുപ്പത്തിമൂന്നാമത്തെ വയസ്സിൽ തീവ്രസഹനത്തിന്റെ വഴിയിലൂടെ കടന്നുപോയ ക്രിസ്തുനാഥൻ നമുക്ക് നിത്യരക്ഷക്ക് വഴിതെളിച്ചു. അവനെകുറിച്ചുള്ള കേൾവിയിലൂടെ അവനിൽ വിശ്വസിച്ച ഒരു ഹിന്ദുമനുഷ്യൻ തൻറെ മുപ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹത്തിന്റെ സഹനജീവിതം ആരംഭിച്ചു.

1712 ഏപ്രിൽ 23ന് വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി നീലകണ്ഠൻ പിള്ള എന്ന പേരിൽ കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. തിരുവിതാംകൂർ രാജ്യം എന്ന പേരിൽ അന്നത് കേരളത്തിന്റെ ഭാഗമായിരുന്നു. മകനെ ഏറെ സ്നേഹിച്ച മാതാപിതാക്കൾ മലയാളം , തമിഴ് , സംസ്‌കൃതവിദ്യാഭ്യാസത്തിനൊപ്പം ആയോധനമുറകളും കായികപരിശീലനങ്ങളും അവന്‌ പഠിക്കാനുള്ള വഴിയൊരുക്കി. ഇടപെട്ട മേഖലകളിലെല്ലാം തൻറെ പ്രാവീണ്യം വെളിപ്പെടുത്തിയ നീലകണ്ഠൻ വലുതായപ്പോൾ അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കുടുംബവുമായി തൻറെ പിതാവിനുണ്ടായിരുന്ന അടുപ്പത്തിന്റെയും…

View original post 791 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s