മാത്യൂ ചെമ്പുകണ്ടത്തിൽ
…………………………………
കേരളത്തിലെ ചില മാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം ഒരു ഇരയെ കിട്ടി. തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ ആൻഡ്രൂസ് താഴത്ത്, വസ്തുനിഷ്ടവും സത്യസന്ധമായ ഒരു അപഗ്രഥനമായിരുന്നു ഇവരെ ഒന്നടങ്കം ഹർഷോന്മാദത്തിൽ എത്തിച്ചത്. പട്ടിണി കിടന്നിരുന്ന ഒരു കഴുതപ്പുലിക്കു മുന്നിൽ വന്നുപെട്ട ഇരയോടെന്ന പോലെ അവർ ആൻഡ്രൂസ് പിതാവിൻ്റെ സത്യസന്ധമായ പ്രസ്താവനയെ കടിച്ചു പറിച്ചു.
മാർ ആൻഡ്രൂസ് താഴത്ത് വസ്തുനിഷ്ടമായി പറഞ്ഞ കാര്യം ഇതാണ്.
*18 വർഷമായി ഞാൻ തൃശ്ശൂർ രൂപതയുടെ മെത്രാനായിട്ട്,
*18 വർഷത്തിനുള്ളിൽ രൂപതയിൽ 50,000 പേരുടെ കുറവ് ഉണ്ടായിട്ടുണ്ട്.
- 35 വയസു കഴിഞ്ഞിട്ടും 15,000-ഓളം പേർ അവിവാഹിതരായി നിൽക്കുന്നു.
- മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം കൂടുന്നു
- വിവാഹമോചനങ്ങൾ വർദ്ധിക്കുന്നു.
- പെൺകുട്ടികളടക്കമുള്ള യുവജനത സ്വതന്ത്ര ചിന്തകരായി നിരീശ്വര പ്രസ്ഥാനങ്ങളിലേക്ക് പോകുന്നു
- ഈ സാഹചര്യത്തിൽ കുടുംബങ്ങളെ രക്ഷിക്കാതെ സഭയ്ക്ക് ലോകത്തെ രക്ഷിക്കാൻ കഴിയില്ല.
ഇത്രയും വിശദമായി മാർ ആൻഡ്രൂസ് താഴത്ത് സംസാരിച്ചിട്ടും കേരളത്തിലെ മാധ്യമരംഗത്തെ കഴുതപ്പുലികൾ കേട്ടത് ഒരു കാര്യം മാത്രം. “തൃശ്ശൂർ അതിരൂപതയിൽ നിന്നും 50,000 ഓളം പേർ നിരീശ്വരവാദികളായി മാറി”
പറയണോ പൂരം!
അന്തിച്ചർച്ച, മാധ്യമ വിചാരണ… !
കഴിഞ്ഞ 2,000 കൊല്ലമായി ഈ ഭൂമുഖത്ത് “ലോകത്തിൻ്റെ രക്ഷ” എന്ന ആത്യന്തിക ലക്ഷ്യത്തോടെയാണ് സഭ നിലനിൽക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, പൗരബോധം, മതേതരത്വം, വികസനം, സ്ത്രീ സ്വാതന്ത്ര്യം എന്നിവയിൽ കാലാനുസൃതമായ മാറ്റവും പുരോഗതിയും കുടുംബങ്ങളിലൂടെയേ സാധ്യമാകൂ എന്ന ദൈവദത്തമായ പ്രത്യയശാസ്ത്രത്തിൻ്റെ വക്താവായിട്ടാണ് സഭ നിലകൊള്ളുന്നത്. ലോകത്തിലുള്ള എല്ലാ വികസിത രാജ്യങ്ങളും…
View original post 383 more words