കൊമേഷ്യല്‍ സിനിമക്ക് വൈദികന് തിരക്കഥയൊരുക്കുകയും, നായക കഥാപാത്രമായി ഒരു വൈദികന് തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്താല്‍ മലയാളികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ‘വരയന്‍’ എന്ന ചലച്ചിത്രമാണ് ഉത്തരം. നിറഞ്ഞ കയ്യടിയോടെ മലയാളികള്‍ സ്വീകരിക്കുമെന്ന് ആദ്യദിനത്തിലെ പ്രദര്‍ശനങ്ങള്‍ തന്നെ സാക്ഷി. വൈദികര്‍ നായകരാകുന്ന പുതിയ തരംഗത്തിന് വരയന്‍ തുടക്കമിടുമോ എന്ന് കാത്തിരുന്ന് കാണാം.
മലയാള സിനിമകളില്‍ വൈദികര്‍ അവതരിപ്പിക്കപ്പെടുന്നത് പലപ്പോഴും നല്ല കഥാപാത്രങ്ങളായല്ല. കത്തോലിക്കാ സഭയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങളെന്നവണ്ണം വൈദിക വേഷധാരികളായ വില്ലന്‍ കഥാപാത്രങ്ങളെ ഒരു വിഭാഗം സിനിമകളില്‍ നിരന്തരം അവതരിപ്പിക്കുന്നതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ സമീപകാലങ്ങളായി ഉയരുന്നുണ്ട്.
എന്നാല്‍, ഇടവക വികാരിയായ വൈദികന് മുഖ്യകഥാപാത്രമായെത്തിയ ഒരു ചലച്ചിത്രം 2019ല്‍ മലയാളികള്‍ ആസ്വദിച്ചു കണ്ടിരുന്നു. ‘വാരിക്കുഴിയിലെ കൊലപാതകം’ എന്നായിരുന്നു ആ സിനിമയുടെ പേര്. ഇക്കാലഘട്ടത്തിലെ കൊമേഷ്യല്‍ സിനിമകളിലെ ചേരുവകള്‍ യോജിപ്പിച്ചുകൊണ്ട് മികച്ചൊരു എന്റര്‍ടെയ്നറായും, അതേസമയം ഒരു കത്തോലിക്കാ പുരോഹിതന്റെ ഹീറോയിസം ആസ്വാദകര്‍ക്ക് ചേര്‍ന്ന വിധം അവതരിപ്പിച്ചുകൊണ്ടും ആ സിനിമയെ ഒരുക്കുവാന്‍ പിന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു.
കപ്പൂച്ചിന്‍ വൈദികനായ ഫാ. ഡാനിയുടെ തിരക്കഥയില്‍ നവാഗത സംവിധായകനായ ജിജോ ജോസഫ് സംവിധാനം ചെയ്ത് സിജു വില്‍സണ്‍ മുഖ്യ കഥാപാത്രമായെത്തിയ ‘വരയനും’ മലയാള ചലച്ചിത്ര ആസ്വാദന വേദിയില്‍ മികച്ച പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നത് അഭിമാനകരമാണ്. സിജു വില്‍സണ്‍ അവതരിപ്പിച്ച നായക കഥാപാത്രമായ ഫാ. എബി കപ്പൂച്ചിന്‍ അഭിനയ മികവുകൊണ്ട് എന്നതിനേക്കാള്‍ കഥാപാത്ര സൃഷ്ടികൊണ്ട് ഉയര്ന്നുനില്ക്കുന്നു.
സിജു വില്‍സന്റെ കരിയറില്‍ ഈ ചലച്ചിത്രം ഒരു വഴിത്തിരിവാകുമെന്ന് നിശ്ചയം. വികാരങ്ങളും സ്വാര്‍ത്ഥവിചാരങ്ങളും അക്രമചിന്തകളും…
View original post 271 more words