
കേരള സർക്കാരിൻ്റേത് ഉൾപ്പെടെ 7
അപ്പീലുകൾ സുപ്രീം കോടതിയിൽ
മാത്യൂ ചെമ്പുകണ്ടത്തിൽ
…………………………………..
കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകുന്ന സ്കോളര്‍ഷിപ്പ് വിതരണത്തിന് സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന 80ഃ20 അനുപാതം അത്യന്തം അനീതി നിറഞ്ഞതാണെന്ന് കേരള ഹൈക്കോടതി കണ്ടെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. മാറിമാറി വന്ന ഇടത്- വലത് സര്‍ക്കാരുകള്‍ ഈ അനീതിക്കെതിരേ കണ്ണടച്ചതിന്റെ ഫലമായി ക്രൈസ്തവസമൂഹം നേരിട്ടത് കടുത്ത നീതിനിഷേധമായിരുന്നു. 2021 മേയ് 28നാണ് കേരള ഹൈക്കോടതി ഈ അനീതിക്കു തടയിട്ടത്. കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങളിലേ വളരെ ന്യൂനപക്ഷങ്ങൾക്ക് ഗുണകരമായ വിധത്തിൽ ചരിത്രപരമായ ഈ വിധി സമ്പാദിക്കുന്നതിന് നേതൃത്വം നല്‍കിയത് ഈ കേസിലെ വാദിയും അഭിഭാഷകനുമായ ജസ്റ്റിന് പള്ളിവാതുക്കലാണ്. അദ്ദേഹത്തോടൊപ്പം അമൽ സിറിയക് എന്ന യുവ എൻജിനീയറും ശക്തമായി കൂടെ ഉണ്ടായിരുന്നു.
ഹൈക്കോടതി വിധിയെ തുടർന്ന് കേരള സർക്കാരും ഏതാനും സംഘടനകളും ചേർന്ന് സുപ്രീംകോടതിയില്‍ അപ്പീൽ സമർപ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം അഡ്വ ജസ്റ്റിൻ പള്ളിവാതുക്കലുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഈ കേസുമായി ബന്ധപ്പെട്ടു പറഞ്ഞ ചില പ്രധാന സംഗതികളാണ് ചുവടെ.
“80:20 കേസില്‍ പരാജയപ്പെട്ടതോടെ സുപ്രീംകോടതിയിലേക്ക് അപ്പീലുകളുടെ പ്രവാഹമായിരുന്നു. സംസ്ഥാന സര്‍ക്കാരും അഞ്ച് മുസ്ലിം സംഘടനകളും ഒരു സ്വകാര്യ വ്യക്തിയും ഉള്‍പ്പെടെ ഏഴ് അപ്പീലുകളാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അപ്പീലുകളെല്ലാം സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചുവെങ്കിലും വാദം ഇതുവരെ തുടങ്ങിയിട്ടില്ല. കേരള ഹൈക്കോടതിയില്‍നിന്നും വിരമിച്ച ന്യായാധിപന് അഡ്വ ചിദംബരേഷ് ആണ് സുപ്രീംകോടതിയില്‍ ക്രൈസ്തവ ന്യൂനപക്ഷത്തിനുവേണ്ടി നിലകൊള്ളുന്നത്”…
View original post 1,402 more words