കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ

Nelson MCBS

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പ്രകടനത്തിൽ ഒരു പത്തുവയസുകാരന്‍റെ നാവിൽനിന്നു മുദ്രാവാക്യത്തിന്‍റെ രൂപത്തിൽ പുറത്തുവന്ന വാക്കുകൾ കേരളജനതയെ അക്ഷരാർഥത്തിൽത്തന്നെ ഞെട്ടിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന മത തീവ്രവാദത്തിന്‍റെയും അസഹിഷ്ണുതയുടെയും നേർചിത്രമാണ് അവിടെ കണ്ടത്. ഹൈന്ദവരെയും ക്രൈസ്തവരെയും തങ്ങൾ ഇല്ലായ്മ ചെയ്യുമെന്നുള്ള ആശയം ഇരു കൂട്ടരുടെയും മരണാനന്തര ചടങ്ങുകളെ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളിലൂടെയാണു മുദ്രാവാക്യത്തിൽ വ്യക്തമാക്കിയത്. തങ്ങൾ മറ്റുമതസ്ഥർക്ക് അന്തകരാകുമെന്നു പ്രത്യക്ഷത്തിൽ വിളിച്ചുപറയുകയും നൂറുകണക്കിനു പേർ ഏറ്റുവിളിക്കുകയും ചെയ്ത പ്രസ്തുത ദൃശ്യങ്ങൾ ആരുടെയോ മൊബൈൽ കാമറ വഴിയായി പുറംലോകത്തെത്തിയതുകൊണ്ടു മാത്രം നമുക്കിടയിലെ ചില സംഘടനകളുടെ യഥാർഥ മുഖം കുറെപ്പേർകൂടി തിരിച്ചറിഞ്ഞു.

റിപ്പബ്ലിക്കിനെയും ഭരണഘടനയെയും രക്ഷിക്കുക എന്ന ആശയപ്രചാരണം പ്രഖ്യാപിത ലക്ഷ്യമാക്കിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഈ ബഹുജനസമ്മേളനം നടത്തിയതെങ്കിലും, മുദ്രാവാക്യങ്ങൾ സൂചിപ്പിക്കുന്നത് ഒരു വിഭാഗം ആളുകളെ ഇല്ലായ്മ ചെയ്യാൻ ചിലർ അരയും തലയും മുറുക്കി തയാറായി നിൽക്കുന്നു എന്നതാണ്. മറ്റു മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും അംഗീകരിക്കാതെ ഇത്തരക്കാർ വിഭാവനം ചെയ്യുന്ന റിപ്പബ്ലിക്കും ഭരണഘടനയും എന്താണ് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇതേ സംഘടന സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയിരുന്ന ഫ്രീഡം മാർച്ചിനെ കേരള സർക്കാർ 2012ൽ നിരോധിത സംഘടന ആയ സിമിയുടെ പുതിയ രൂപമാണെന്ന വാദമുയർത്തി തടയുകയുമുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം ഫ്രീഡത്തിൽനിന്നും റിപ്പബ്ലിക്കിലേക്കുള്ള മാറ്റവുമായി ശക്തി പ്രകടിപ്പിക്കുകയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത‍്യ.

തീവ്രസ്വഭാവമുള്ള സംഘടനകൾ എന്നു കോടതിയും

ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന പരാതിയെ തുടർന്ന് നടന്ന…

View original post 549 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s