ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!

Nelson MCBS

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!

“വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ” എന്നു പാടിയത് കവി വൈലോപ്പിള്ളിയാണ്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പ്രായമാകുന്നതിൻ മുൻപ്, ദീർഘ ദർശനം ചെയ്തു ഭാവിയെന്തെന്നു വ്യക്തമാക്കുന്ന ചില സമകാലിക കാഴ്ചകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കാണാൻ ഇടയായി. 2022 മെയ് 21 ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ രക്ഷിതാവിന്റെ തോളിലിരുന്ന് ഒരു ബാലൻ നീട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങൾ ഈ കാലഘട്ടത്തിന്റെ ഒരു നേർചിത്രം വരച്ചു കാട്ടുന്നതാണ്. അരിയും മലരും കുന്തുരുക്കവും വാങ്ങി വീട്ടിൽ സൂക്ഷിച്ചോളൂ… നിന്റെയൊക്കെ കാലന്മാർ ഇതാ വരുന്നു എന്നാണ് ആവേശത്തോടെ ആ നിഷ്കളങ്ക ബാല്യം വിളിച്ചു പറയുന്നത്! ‘റിപ്പബ്ലിക്കിനെ’ രക്ഷിക്കാൻ തീരുമാനിച്ചിറങ്ങിയ ഇസ്ലാമിസ്റ്റ് യുവത അത് ഏറ്റു ചൊല്ലുന്നു! എന്താണ് സംഭവം എന്ന് അത്ഭുതം കൂറേണ്ടതില്ല. ശവമടക്കിനു തയ്യാറായി ഇരുന്നോളൂ എന്നാണ്! ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാർ ഇതാ വരുന്നു എന്ന്!

ആർക്കും ഇതിൽ യാതൊരു പരിഭവവും തോന്നേണ്ട കാര്യമില്ല. പിണറായിയുടെ പൊലീസിന് ഇതൊരു കുട്ടിക്കളിയായി മാത്രമേ തോന്നിയിട്ടുള്ളൂ. യാതൊരു നടപടിയും ഇതുവരെ ഉണ്ടായതായി അറിവില്ല. ഇത്തരം ബാല്യങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള ഒരു ബദൽ വിദ്യാഭ്യാസ സമ്പ്രദായം സർക്കാരിന്റെകൂടി പ്രോത്സാഹനത്തിൽ സംസ്ഥാനത്തു നടക്കുന്നുണ്ട് എന്നു ചിലർ കുറ്റപ്പെടുത്തുന്നത് കണ്ടു. അതിൽ കഴമ്പുണ്ടോ എന്ന് ഉത്തരവാദപ്പെട്ടവർ പരിശോധിക്കട്ടെ. രാജ്യത്ത് അപകടകരമായ ചില പ്രവണതകൾ വളർന്നു വരുന്നു എന്ന് പറഞ്ഞതിന് ഒരു മുൻ എം. എൽ. എയെ പിടിച്ചു ലോക്കപ്പിലിടാൻ സംസ്ഥാനത്തെ പോലീസ് സേന പല…

View original post 232 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s