മരിച്ചു_പോയാൽ എല്ലാവരും ഞെട്ടും, കരയും എന്നൊക്കെ നമ്മൾ വിചാരിക്കും എന്നാൽ ഒന്നും ഉണ്ടാകില്ല..
നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാം,
നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും, നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും. എന്നാൽ മനസിലാക്കിക്കോ നമ്മളിവിടുന്ന് അടുത്തനിമിഷം എടുക്കപ്പെട്ടാൽ നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല . ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മോടൊട്ടി നിൽക്കുന്ന ചെറിയൊരുപിടി ആൾക്കാർ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും, പിന്നീട് അവരും പതുക്കെ മറക്കും…..
അങ്ങനെ നോക്കിയിരിക്കുന്ന ഞൊടിയിൽ ഒട്ടും പ്രതീക്ഷിക്കാതെ ചുമ്മാ അങ്ങ് അടഞ്ഞു പോകുന്ന അദ്ധ്യായങ്ങളാണ് നമ്മളോരുത്തരും… അതിൽ കൂടുതലായി എന്തെങ്കിലും ഒക്കെ ഉണ്ടെന്ന് ചിന്ത ഉണ്ടെങ്കിൽ അത് മാറ്റി വച്ചേക്ക്.. വെറുതെയാണ്…
നന്ദി പറയാൻ പോലും ജീവിതം നമുക്കൊരവസരം തരണമെന്നില്ല …
അതിനാൽ നല്ല ഭക്ഷണം കഴിക്കുക..
വറുത്ത മീനിന്റെ നടുക്കഷ്ണം തന്നെ കഴിക്കുക..
അലമാരിയിൽ എടുക്കാതിരിക്കുന്ന പാത്രത്തിൽ ഒരുതവണയെങ്കിലും വയറു നിറയെ ചോറുണ്ണുക …
എടുക്കാതെ വച്ചിരിക്കുന്ന സാരികളൊക്കെ ഒന്നെടുത്തുടുക്കുക ..
ഇഷ്ടപ്പെട്ട ഐസ്ക്രീം മേടിച്ചു കഴിക്കുക …
പേഴ്സിൽ എടുക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ രണ്ടായിരത്തിന്റെ നോട്ടെടുത്തു പോയൊരു സിനിമ കാണുക ..
ആ മുടിയൊക്കെയൊന്ന് വെട്ടി മിനുക്കി ഷാംപൂ ഇട്ടു വിടർത്തി മുറ്റത്തൊരു ചാരുകസേരയിലിരുന്നു പ്രകൃതിയുടെ നിശബദതയുടെ ഭംഗി ആസ്വദിക്കുക.. കൂട്ടുകാരൊത്ത് തമാശ പറഞ്ഞ് പൊട്ടി പൊട്ടി ചിരിക്കുക…
വീട്ടുകാരോടുള്ള മസില് പിടുത്തം മാറ്റി ആവുന്നത്ര സന്തോഷിക്കുക…
ജീവിക്കുക ഓരോ നിമിഷവും, ആരെയും തൃപ്തിപ്പെടുത്താൻ അല്ല.. മറിച്ചു ഓരോ രാത്രിയും കണ്ണടയ്ക്കുമ്പൾ ഉറങ്ങാൻ പാകത്തിന് നമ്മൾ നമ്മളായി ജീവിക്കുക…
ഉറക്കം നഷ്ടപ്പെടുത്തുന്ന സമ്പാദ്യങ്ങൾ, ജോലികൾ എന്തിന് ??… നമ്മളിവിടുന്നു പോയാൽ ആർക്കും ഒരു ചുക്കുമില്ലെന്ന് മനസിലാക്കുക.. ലോകത്തിലെ വല്യ നേതാക്കൾ പോയിട്ടും ലോകം എന്നും ഇങ്ങനെ നീങ്ങി… നിങ്ങളില്ലെങ്കിൽ വീട്ടുകാര്യം എങ്ങനെ നടക്കും, ഓഫീസ് എങ്ങനെ പ്രവർത്തിക്കും, പള്ളിയെങ്ങനെ പോകും? എല്ലാം ഭംഗിയായി പോകും, പക്ഷേ നിങ്ങൾ ജീവിച്ചിരിക്കുമ്പോഴെ നിങ്ങൾക്ക് ജീവിക്കാൻ പറ്റൂ… ജീവിതം ജീവിക്കാൻ മറന്ന് പോകരുതേ..©️
Author: Unknown | Source: WhatsApp