ഭാര്യ നൽകിയ വ്യത്യസ്തമായ കാഴ്ചപ്പാട്

വിരസമായി തോന്നിയ ഏതോ ഒരു നിമിഷത്തിൽ ഒരു കടലാസും പേനയും എടുത്തു ആയാൾ കുത്തിക്കുറിച്ചു.

കഴിഞ്ഞ വർഷം കിഡ്‌നിയിലെ കല്ല് നീക്കാനുള്ള ഒരു ശാസ്ത്രക്രിയക്ക് ഞാൻ വിധേയനായി, നീണ്ട കാലം ഞാൻ വീട്ടിൽ കിടക്കേണ്ടി വന്നു.

അതേ വർഷം തന്നെ 60 തികഞ്ഞ എനിക്കു ജോലിയിൽനിന്ന് വിരമിക്കേണ്ടിവന്നു. 35 വർഷത്തിലധികം ജോലി ചെയ്ത ഒരു സ്ഥാപനത്തിൽനിന്ന് പടിയിറങ്ങിയത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.

അതേ വർഷം തന്നെ ഞാൻ ലോകത്തു ഏറ്റവും അധികം സ്നേഹിച്ചിരുന്ന എന്റെ മാതാവ് എന്നെ വിട്ട് പരലോകം പൂകി.

അതേ വർഷം തന്നെ എന്റെ ഏക മകൻ ഫൈനൽ പരീക്ഷയിൽ തോറ്റു. അവൻ ഓടിച്ച കാർ ഒരപകടത്തിൽ പെട്ടതിനാൽ അവനു പരീക്ഷക്ക്‌ എഴുതാൻ പറ്റിയില്ല. കാർ നന്നാക്കാനുള്ള ചിലവ് ആ വർഷത്തെ ഏറ്റവും ഭാരമേറിയ തുക ആയിരുന്നു.

നശിച്ച അനുഭവങ്ങൾ മാത്രം തന്ന് കടന്നുപോയ എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വർഷം .

എഴുതിയ കടലാസ് മേശപ്പുറത്തു അലസമായി ഇട്ട് ആസ്വസ്ഥതയോടെ അയാൾ കിടക്കയിലേക്ക് ചാഞ്ഞു. എപ്പോഴോ ഒരു മയക്കത്തിലേക്ക് അയാൾ വീണു.

കാപ്പിയും കൊണ്ടു മുറിയിലേക്കു വന്ന ഭാര്യ മേശപ്പുറത്തിരിക്കുന്ന കടലാസ് കണ്ടു. അവർ മയങ്ങിക്കിടക്കുന്ന ഭർത്താവിനെ ഉണർത്താതെ ശബ്ദമുണ്ടാക്കാതെ പുറത്തുപോയി.

കുറേ കഴിഞ്ഞ് അയാൾ ഉണർന്ന് നോക്കുമ്പോൾ മേശപ്പുറത്തു ഭാര്യയുടെ കൈപ്പടയിൽ ഒരു കടലാസ് കണ്ടു.

“കഴിഞ്ഞ വർഷം എന്റെ പ്രിയതമനെ ഏറെ അലട്ടിയിരുന്ന കിഡ്‌നിയിലെ കല്ല് നീക്കാൻ കഴിഞ്ഞു. വര്ഷങ്ങളോളം അദ്ദേഹം സഹിച്ചുകൊണ്ടിരുന്ന കഠിന വേദനക്ക് അതോടെ പരിഹാരമായി. ദൈവത്തിനു നന്ദി.

അതേ വർഷം തന്നെ ദൈവകൃപയാൽ എന്റെ ഭർത്താവിന്, നല്ല ആരോഗ്യത്തിലും സന്തോഷത്തിലും ആയിരിക്കെ തന്നെ ജോലിയിൽ നിന്ന് വിരമിക്കാൻ സാധിച്ചു. 35 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽനിന്നുള്ള സമ്പാദ്യം ഞങ്ങൾക്ക് നല്ല വരുമാനവും, ഭാവി ജീവിതത്തിലേക്കുള്ള നീക്കിയിരിപ്പും ആയിരുന്നു. മാത്രമല്ല, ഇനി സന്തോഷത്തോടെ മുഴുവൻ സമയവും അദ്ദേഹത്തിന് ഇഷ്ടവിനോദമായ എഴുത്തിൽ മുഴുകാം. ദൈവത്തിനു സ്തോത്രം.

അതേ വർഷം തന്നെ എന്റെ അമ്മായിഅമ്മ പരലോകം പൂകി. അവർക്ക് 95 വയസ്സായിരുന്നു. തീരെ കിടപ്പിൽ ആവാതെ ആരോഗ്യത്തോടെ അല്പം പോലും വേദനയില്ലാത്ത മരണം. ദൈവം മഹാനാണ്.

അതേ വർഷം തന്നെ ഒരു വലിയ അപകടത്തിൽനിന്ന് ഞങ്ങളുടെ മകൻ രക്ഷപെട്ടു. കാറ്‌നന്നാക്കാൻ കുറച്ചധികം ചിലവ് വന്നെങ്കിലും മകന് കാര്യമായ പരിക്കൊന്നും പറ്റിയിരുന്നില്ല. കാവലിനു ദൈവത്തിനു നന്ദി.

കഴിഞ്ഞു പോയത് അസാധാരണമായ ഒരു പാട് ദൈവാനുഗ്രഹങ്ങൾ ലഭിച്ച വർഷമാണ്. ഞങ്ങൾ ദൈവത്തോട് എന്നും കടപ്പെട്ടിരിക്കുന്നു.”

അയാൾ വികാരഭരിതനായി പുഞ്ചിരിച്ചു, അവന്റെ കവിളിലൂടെ കുളിർ കണ്ണുനീർ ഒഴുകി. കഴിഞ്ഞ വർഷം താൻ കടന്നുപോയ എല്ലാ സംഭവങ്ങൾക്കും ഭാര്യ നൽകിയ വ്യത്യസ്തമായ കാഴ്ചപ്പാടിന് അദ്ദേഹം നന്ദിയുള്ളവനായിരുന്നു.

ഈ ജീവിതത്തിൽ സുഖവും സന്തോഷവും അല്ല നമ്മെ നന്ദിയുള്ളവരാക്കുന്നത് എന്ന് നാം മനസ്സിലാക്കണം. കൃതജ്ഞതയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്/ആഹ്ലാദിപ്പിക്കുന്നത്! സംഭവങ്ങളെ പോസിറ്റീവ് വീക്ഷണകോണിൽ നിന്ന് കാണാനും അസൂയ നമ്മുടെ ഹൃദയത്തിൽ നിന്ന് അകറ്റി നിർത്താനും നമുക്ക് പരിശീലിക്കാം.

എബ്രഹാം ലിങ്കൺ പറയുകയുണ്ടായി: “പനിനീർ ചെടിക്ക് മുള്ളുണ്ട് എന്ന് പരിഭവിക്കുന്നതിനേക്കാൾ മുൾച്ചെടിയിൽ പനിനീർ പൂ വിരിയുന്നു എന്ന് കണ്ടെത്തി നമുക്ക് സന്തോഷിക്കാം”.

Advertisements
Nature, Uppukunnu View Point, Idukki
Advertisements

One thought on “ഭാര്യ നൽകിയ വ്യത്യസ്തമായ കാഴ്ചപ്പാട്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s