ഹൃദയം കൊണ്ടാണ് അവർ ഞങ്ങളെ വരവേറ്റത്

Nelson MCBS

കൊച്ചി: നഗരത്തിലെ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ ഇടപെടലുകള്‍ നടത്തിയ വേളയില്‍ പ്രചോദനമായി മാറിയ കത്തോലിക്ക സന്യാസിനിയുടെ ത്യാഗോജ്ജ്വലമായ ജീവിതം വിവരിച്ചുകൊണ്ട് കൊച്ചി റേഞ്ച് ഐ.ജി – പി. വിജയന്‍ ഐ‌പി‌എസ്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സിസ്റ്റർ മൃദുലയെ കുറിച്ചും അഗതികളുടെ മാലാഖമാർ എന്ന സന്യാസ സമൂഹത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നഗരത്തിലേക്ക് ഏറ്റവും അധികം കുറ്റവാളികളെ സംഭാവന ചെയ്തിരുന്ന ഉദയ കോളനിയില്‍ കുട്ടികളെ വീണ്ടെടുക്കുവാന്‍ സിസ്റ്ററും സന്യാസ സമൂഹവും ചെയ്ത ത്യാഗോജ്ജ്വലമായ സേവനമാണ് പോസ്റ്റില്‍ പ്രധാനമായും വിഷയമാകുന്നത്.

നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഏഴ് സഹോദരന്മാരുടെ ഒറ്റ പെങ്ങൾ എന്ന സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചാണ് സിസ്റ്റര്‍ മൃദുല അഗതികളിലേക്ക് ഇറങ്ങി തിരിച്ചതെന്ന കാര്യം പി. വിജയൻ IPS പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. സന്യാസ സമൂഹത്തിന്റെയും പോലീസിന്റെയും സംയുക്ത ഫലമായി നടത്തിയ ഇടപെടലില്‍ ജീവിതം കരുപിടിപ്പിച്ചവരെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് അടക്കമുള്ള പദ്ധതികളിലേക്ക് നയിച്ചത് ഇവരോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം.

“2005-ൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ആയിരിക്കുമ്പോഴാണ് ഞാൻ ആദ്യമായി സിസ്റ്റർ മൃദുലയെ പരിചയപ്പെടുന്നത്. കൊച്ചി നഗരത്തിലെ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ നിയോഗിക്കപ്പെട്ട ഞാൻ ഷാഡോ പോലീസിംഗ് രൂപീകരിച്ചും പോലീസ് ബീറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തിയുമൊക്കെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി വരുന്ന കാലഘട്ടം. ഒരു ഭാഗത്ത് പരമ്പരാഗത ശൈലിയിലുള്ള പോലീസിങ്ങിലൂടെ കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കുമ്പോൾ തന്നെ ഒരു ചോദ്യം എന്നെ അലട്ടിയിരുന്നു…

View original post 257 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s