ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീ 118 വയസ്സുള്ള ഫ്രഞ്ച് കന്യാസ്ത്രീ Sr. ആൻഡ്രെ റാൻഡൺ ആണെന്ന് നമുക്കറിയാമല്ലേ? ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പുരുഷൻ ആരാണെന്നറിയാമോ ? 113 വയസ്സുള്ള അദ്ദേഹം ഇപ്പോഴും ദിവസത്തിൽ രണ്ടു നേരം കൊന്ത ചൊല്ലുന്ന ആളാണെന്നറിയാമോ ?
വെനിസ്വേലയിലുള്ള ജുവാൻ വിസെന്റെ പെരെസ് മോറ ജനിച്ചത് മെയ് 27, 1909ൽ ആണ്, പത്തു മക്കളിൽ ഒൻപതാമത്തെ ആളായി. കരിമ്പും കാപ്പിയും കൃഷി ചെയ്ത് ജീവിച്ച ജുവാൻ അഞ്ചു വയസ്സുള്ളപ്പോൾ അപ്പന്റെ ഒപ്പം കൃഷിപ്പണിക്കിറങ്ങി. ജുവാനും ഭാര്യ, എദ്യോഫിന ഡെൽ റൊസാരിയോ ഗാർസിയക്കും ഉണ്ടായത് 12 മക്കൾ. അത് പിന്നെയും വളർന്ന് 41 പേരക്കുട്ടികൾ. ഇപ്പോൾ അഞ്ചാമത്തെ തലമുറ വരെയായി. 1997ൽ ഭാര്യ മരിച്ചു.
തൻറെ ജീവിതരഹസ്യം എന്താണെന്ന് ചോദിക്കുന്നവരോട് ജുവാൻ പറയുന്നതിതാണ്.
” നല്ലോണം പണിയെടുക്കുക , ഒഴിവുദിനത്തിൽ വിശ്രമിക്കുക , നേരത്തെ ഉറങ്ങാൻ കിടക്കുക, ഒരു ഗ്ലാസ് അഗ്വാർഡിയെന്റെ ( കരിമ്പ് സത്ത് അടങ്ങിയ പാനീയം) , ദൈവത്തെ സ്നേഹിക്കുക , അവനെ എപ്പോഴും ഹൃദയത്തിൽ കൊണ്ടുനടക്കുക “.
“എന്റെ അങ്കിൾ ഒരുപാട് സമാധാനവും സ്വസ്ഥതയും പകരുന്നയാളാണ്. ധാരാളം സന്തോഷം ചുറ്റിനും പരത്തുന്നയാൾ ” ..ആളുടെ അനന്തിരവൻ ഫ്രഡി പറയുന്നതിങ്ങനെ.. ” അദ്ദേഹത്തിന്റെ കയ്യിൽ ഒരുപാടുണ്ട് മറ്റുള്ളവർക്ക് നൽകാനായി. ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ ആസ്വദിക്കുന്ന അദ്ദേഹം ദൈവത്തോട് വളരെ നന്ദിയുള്ളവനാണ് “.
ഇപ്പോഴും തൻറെ കുട്ടികാലത്തെക്കുറിച്ചും സഹോദരരുടെ പേരുകളും കല്യാണവും മക്കളെയും…
View original post 19 more words