നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ആദ്യം തന്നെ പറയട്ടെ!
ഇത് ഞാൻ എഴുതിയതല്ല, ആരോ ഒരാൾ എഴുതിയതാണ്.
പറഞ്ഞതിൽ കുറെയേറെ ശരിയുണ്ടെന്ന് തോന്നിയപ്പോൾ
എടുത്തതാണ്. ഏതായാലും ശരിക്കൊന്ന് വായിച്ച് നോക്കാതെ ആരും കമൻ്റ് ചെയ്യരുത്… പ്ലീസ്!

നിങ്ങളുടെ രണ്ട് ചുണ്ടുകളും ഒട്ടും മുട്ടാതെ “COCA COLA” എന്ന് പറയണം, മാക്സിമം മൂന്ന് തവണ ട്രൈ ചെയ്യാം.

നിങ്ങള്‍ക്ക് ചുണ്ട് മുട്ടാതെ ആദ്യ attempt ല്‍ പറയാന്‍ പറ്റിയെങ്കില്‍ നിങ്ങള്‍ തരക്കെടില്ലാത്ത മണ്ടനാണ്, രണ്ട് തവണ വേണ്ടി വന്നു എങ്കില്‍, സാമാന്യം നല്ല മണ്ടനാണ്, മൂന്ന് തവണ വേണ്ടി വന്നു പറയാന്‍ എങ്കില്‍ നിങ്ങള്‍ മരമണ്ടനാണ്.

ഇനി നിങ്ങള്‍ ഇങ്ങനെയാണ് ചിന്തിച്ചതെങ്കില്‍ “അല്ലെങ്കിലും COCA COLA എന്ന് പറയുമ്പോള്‍ ചുണ്ട് മുട്ടില്ലല്ലോ?” അങ്ങനെയെങ്കിൽ നിങ്ങൾ ബോധവും, ബോധ്യവും ഉള്ള ആളാണ്‌. കാരണം, നിങ്ങള്‍ക്കറിയാം ഇത് ആളെ പറ്റിക്കണ പരിപാടിയാണെന്ന്.

ഇന്ന് സോഷ്യല്‍ മീഡിയ ചെയ്യുന്നത് ഇങ്ങനെതന്നെയല്ലേ? സത്യങ്ങളെ വളച്ചൊടിച്ച് നല്ല നുണയാക്കി അതിനെ സത്യത്തിന്‍റെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നു, സത്യങ്ങളെക്കാള്‍ എളുപ്പത്തില്‍ അത് അവിടെ വിറ്റഴിയുകയും ചെയ്യും..

WHOEVER CONTROLS THE MEDIA CONTROLS THE MIND എന്ന് പ്രശസ്ത എഴുത്തുകാരന്‍ ജിം മോറിസണ്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ചിന്തകളെ മാറ്റിമറിക്കാനും, നിയന്ത്രിക്കാനും സോഷ്യല്‍ മീഡിയക്കാകും.

അടുത്തയിടക്ക്‌, കോളേജ് Students ന് ടോക്ക് കൊടുക്കാന്‍ പോയിരുന്നു. “Social media influence and Religion” ആയിരുന്നു ടോപ്പിക്ക്. ഞാന്‍ പിള്ളേരോട് പറഞ്ഞു,

“ചില ചിത്രങ്ങള്‍ ഞാന്‍ കാണിക്കും, അത് കാണുമ്പോള്‍ മനസ്സില്‍ വരുന്ന ആദ്യത്തെ ആളുടെ പേരോ, ആദ്യ ചിന്തയോ ഉറക്കെ വിളിച്ച് പറയണം”

ആദ്യം കാണിച്ചത് ചൈനയുടെ മാപ്പ് ആണ്…
“ചാത്തന്‍ സാധനങ്ങള്‍, കുങ്ഫു” ഇതായിരുന്നു മറുപടി.

പിന്നെ ഒരു സോളാര്‍ പാനലിന്‍റെ പടം കാണിച്ചു…
“സരിത…. ” ഇങ്ങനെ പറഞ്ഞത് അലമുറയിട്ട് , ചിരിച്ചുപിള്ളേര്‍.

അവസാനം ICU എന്ന് കാണിച്ചപ്പോള്‍ കിട്ടിയ മറുപടി കേട്ട് ഞാന്‍ ഞെട്ടി….

ഇന്‍റര്‍ നാഷണല്‍ ചളി യുണിയന്‍ (അങ്ങനെ ഒരു ട്രോൾ പേജ് ഉണ്ടല്ലോ)

ചൈന എന്ന് പറഞ്ഞപ്പോള്‍, ലോകത്തെ ശക്തമായ Economy എന്ന് എന്തുകൊണ്ടാണ് ആരും പറയാഞ്ഞത്??
സോളാര്‍ കാണിച്ചപ്പോള്‍, സൗരോര്‍ജത്തെ കുറിച്ചോ, അതുകൊണ്ടുള്ള ഉപയോഗങ്ങളെ കുറിച്ചോ ഒരു കുട്ടി പോലും പറയാഞ്ഞതെന്തേ??

ICU എന്ന് കാണിച്ചപ്പോഴും ആശുപത്രിയെന്നോ, രോഗം എന്നോ ആരും പറയാത്തതോ??

നമ്മള്‍ എപ്പോഴും കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് നമ്മുടെ മനസ്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുക…
സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ മുമ്പില്‍ വിളമ്പുന്ന വാര്‍ത്തകളില്‍ സത്യം ഉണ്ടോ എന്ന് നമ്മളില്‍ എത്ര പേര്‍ അന്വേഷിക്കാറുണ്ട്‌……??

“വെള്ളത്തില്‍ വീണ മീനിനെ മരണത്തില്‍ നിന്നും രക്ഷിച്ച പാമ്പിനു എത്ര ലൈക്‌ ??”

“ഫെയ്സ്ബുക്കില്‍ കുരിശിന്‍റെ വഴിക്കിടയിൽ കാലിടറി വീണ ക്രിസ്തുവിന് ഒരു ആമേന്‍ പറയാമോ?”
(ആമ്മേൻ കിട്ടാതെ ക്രിസ്തു സങ്കടപ്പെടുന്നതു പോലുണ്ട് വാക്കുകൾ)

“സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന വ്യക്തി Prithviraj ആണെന്ന് എന്ന് അദ്ദേഹത്തിൻ്റെ ഭാര്യ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖം നാം കേട്ടിട്ടുണ്ടാവില്ല..
(എന്നിട്ടും ഒന്നോ രണ്ടോ വരികൾ മാത്രം കേട്ട് അഹങ്കാരി, ജാഡ ക്കാരൻ എന്നൊക്കെ പറഞ്ഞ് ആ നല്ല കലാകാരനെ കളിയാക്കി കൊന്നിട്ടുണ്ടാവും.)

കുറച്ചുകൂടി പക്വതയോടെ നമ്മൾ സോഷ്യല്‍ മീഡിയ ഉപയോഗിക്കണ്ടേ? ഫെയ്സ്ബുക്കില്‍ കാണുന്നതെല്ലാം ചാടിക്കയറി വിശ്വസിക്കുന്നത് നമുക്ക് ചേര്‍ന്നതാണോ ??

ചുരുക്കി പറയാം
ആരുടേയും ജീവിതം തകര്‍ക്കാനും, കള്ളനെ വിശുദ്ധനാക്കാനും, നുണയെ സത്യമാക്കാനും, തിന്മയെ നന്മയായി പ്രചരിപ്പിക്കാനും മാധ്യമങ്ങള്‍ക്ക് സാധിക്കും… നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം….
വലത്ത് കയ്യില്‍ ന്യൂസ്‌ പേപ്പര്‍, ഇടത്ത് കയ്യില്‍ നിങ്ങള്‍ വിശ്വസിക്കുന്ന വിശുദ്ധ ഗ്രന്ഥം, മനസ്സില്‍ കുറച്ച് മനുഷ്യത്വം ഇവ മൂന്നും ചേര്‍ത്ത് വേണം സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍…
ആരെയും വിധിക്കാതിരിക്കാന്‍ നമുക്ക് സാധിച്ചേക്കും,ചിലപ്പോള്‍ സഹായിക്കാനും….

പത്തേമാരിയില്‍ മമ്മുക്ക പറഞ്ഞ പോലെ… “നമ്മുടെ ജീവിതം കൊണ്ട് മറ്റൊരാള്‍ക്ക്‌ എന്തെങ്കിലും ഉപകാരം ഉണ്ടായാല്‍ അതാണ്‌ യഥാര്‍ത്ഥ ACHIEVEMENT.”

ആര്‍ക്കെങ്കിലും ഉപയോഗം ഉണ്ടാകുന്ന രീതിയില്‍ നമ്മുടെ സോഷ്യല്‍ മീഡിയ ഉപയോഗം ഇനിയെങ്കിലും മാറട്ടെ…

(ഇതിനടിയിലും ആമേൻ വന്നു വീഴും എന്നെനിക്കുറപ്പുണ്ട്.)

Author: Unknown | Source: WhatsApp

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s