“This is the saint we needed ! “
വിശുദ്ധ ജെർമെയ്ൻ കുസീനിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ട രേഖകൾ പരിശോധിക്കുമ്പോൾ പോപ്പ് ഗ്രിഗറി പതിനാറാമൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.
സ്വാഭാവികമായ യുക്തികൊണ്ട് ചിന്തിച്ചാൽ ഉപയോഗശൂന്യമായ ഒന്നാണ് സഹനം. സന്തോഷമുള്ള ജീവിതത്തെ മാറ്റിമറിക്കുന്ന, ആത്മാവിൽ അപ്രിയം ജനിപ്പിക്കുന്ന, അത് പിഞ്ചെല്ലുന്ന നന്മ കാണാൻ ബുദ്ധിമുട്ടുള്ള ഒന്ന്.
സഹനത്തിന്റെ നിർവികാരമായ മുഖത്തേക്ക് നോക്കി അത് സ്വർഗത്തിൽ നിന്നുള്ള മാധുര്യമേറിയ അനുഗ്രഹമാണെന്ന് പറയുക എളുപ്പമാണോ? പക്ഷെ , അഗ്നിയുടെ ശക്തിയാൽ ഏതു കഠിനലോഹവും ഉരുകി മൃദുവാകുന്ന പോലെ ചില ആത്മാക്കളെ അത് രൂപാന്തരപ്പെടുത്തുന്നു…ആത്മാവിൽ കയ്പുനിറയുന്നതിനുപകരം ആർദ്രമായ പുണ്യങ്ങൾ വളർത്തുന്നു.
അമ്മ ചെറുപ്പത്തിലേ മരിച്ചുപോയി , പിന്നെ വന്ന രണ്ടാനമ്മയാണേൽ ക്രൂരമായി പീഡിപ്പിക്കുന്ന ആൾ , മകൾ ഏൽക്കുന്ന അടിയും ഇടിയും ചവിട്ടും വീട്ടിൽ നിന്ന് പുറത്താക്കലും ചൂടുവെള്ളമൊഴിച്ചു പൊള്ളിക്കുന്നതും ആവശ്യത്തിന് ഭക്ഷണമില്ലാതെ , വീട്ടിൽ വളർത്തുന്ന നായയുടെ ഭക്ഷണത്തിന്റെ പങ്ക് പറ്റാൻ നോക്കുന്നതും ഒന്നും കണ്ടില്ലെന്നു നടിച്ച സ്വന്തം അപ്പൻ, തനിക്ക് കിട്ടുന്ന പഴകിയ ഭക്ഷണത്തിൽ പോലും അടുപ്പിലെ ചാരം കൊണ്ടിട്ട് തിന്നാൻ പറ്റാതെ ആക്കുന്ന രണ്ടാനമ്മയുടെ മക്കൾ, ഇതൊന്നും പോരാതെ വിട്ടുമാറാത്ത അസുഖങ്ങളും കയ്യുടെ ശോഷിച്ച അവസ്ഥയും …ഇതെല്ലാം പോരെ ഒരു പെൺകുട്ടിക്ക് ജീവിതം മടുക്കാനും ദൈവത്തോട് ദേഷ്യം തോന്നാനും ?
പക്ഷെ ജെർമെയിനെ നിരാശ കൊണ്ട് കീഴ്പ്പെടുത്താൻ സാത്താന് സാധിച്ചില്ല. “ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ…
View original post 332 more words