ഭ്രാന്ത് പിടിച്ച കുറെ ജന്മങ്ങൾ

പാർട്ടികൾക്ക് അപ്പുറത്തേക്ക് ഒന്നും കാണാത്ത
രാഷ്ട്രീയ ഭ്രാന്ത് പിടിച്ച കുറെ ജന്മങ്ങൾ.
തമിഴ്‌നാട്ടിൽ വ്യവസായങ്ങൾ വളരുന്നു
കേരളത്തിൽ ന്യായികരണ തൊഴിലാളികൾ വളരുന്നു..
തമിഴ്‌നാട്ടിൽ ഓരോ വ്യവസായത്തിനും ഒന്നോ രണ്ടോ ടൗണുകൾ തന്നെ ഉണ്ട്..

 1. മോട്ടോർ, ഇലക്ട്രിക്കൽ , സാമഗ്രികളുടെയും ഫൗണ്ടറികളുടെയും സിറ്റി ആണ് കോയമ്പത്തൂർ.
 2. ഹോസിയറി ഉൽപ്പന്നങ്ങളുടെ നഗരമാണ് തിരുപ്പൂർ.
 3. പേപ്പർ , കാർട്ടൻ വ്യവസായത്തിന്റെ ടൌൺ കരൂർ, ടേബിൾ ലിനൻ ഐറ്റംസ് ഒക്കെയും അവിടെ തന്നെ.
 4. തീപ്പെട്ടി അനുബന്ധ വ്യവസായങ്ങൾ കോവിൽപ്പട്ടി .
 5. പടക്കം, പേപ്പർ നിർമാണ കമ്പനികൾ കൂടുതലും ശിവകാശി.
 6. ഉപ്പ് സിമെറ്, പച്ചമീൻ വ്യവസായങ്ങൾ അധികവും തൂത്തുക്കുടി ജില്ലയിൽ.
 7. ഡിണ്ടിഗൽ നഗരത്തിൽ ആണ് താഴുകൾ കൂടുതലും നിർമിക്കുന്നത്.
 8. നാമക്കൽ ജില്ലയിൽ ആണ് ഹാച്ചറി , മുട്ട വ്യാപാരം ഒക്കെ, ഒപ്പം ട്രൈലെറുകൾ കൂടുതൽ ഉള്ള ജില്ലാ എന്ന പേരും അവർക്കു ഉണ്ട്.
 9. അരി മില്ലുകളും തുണി മില്ലുകളും കൈലി നിർമാതാക്കളും ഈറോഡ് ജില്ലയെ പ്രശസ്ഥമാക്കുന്നു.
 10. ഓട്ടോമൊബൈൽ, ഗ്രാനൈറ്റ് വ്യവസായങ്ങൾ ധാരാളം ഉള്ള ജില്ലയാണ് മധുര.
 11. സിൽക്ക് വ്യവസായത്തിന് പേര് കേട്ട ജില്ലയാണ് തഞ്ചാവൂർ.
 12. അക്വാ ഫാമുകൾ കുറെയേറെ ഉള്ള നാടാണ് പതുകോട്ട.
  വളരെ ഏറെ വാഹന നിർമാണ ശാലകൾ ഇന്ന് ചെന്നൈ നഗരത്തിന്റെ വന്നു കഴിഞ്ഞു. എണ്ണിയാൽ തീരത്ത അത്ര വൻകിട വ്യാവസായങ്ങൾ അവിടെ ഉണ്ട്. വടക്കു ചെന്നൈ മുതൽ കന്യകുമാരി വരെ നീണ്ടു കിടക്കുന്ന ഈസ്റ്റേൺ കോറിഡോറിനു ഇരുവശവും. അങ്ങനെ പോകുന്നു ഇന്നത്തെ തമിഴ്‌നാടിന്റെ വികസനങ്ങൾ….
  എന്നാൽ നമ്മുടെ കേരളത്തിലേക്ക് വന്നാൽ അങ്ങനെ പറയുവാൻ കഴിയുന്ന ഏതെങ്കിലും വ്യവസായത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരു ജില്ല കാണിച്ചു തരുവാൻ ആർക്കെങ്കിലും കഴിയുമോ?.
  ആകെ തഴച്ചു വളരുന്ന ഒരേ ഒരു വ്യവസായം ചാനൽ ചർച്ചകളിലെ ന്യായികരണ തൊഴിലാളികൾ മാത്രം.. പാർട്ടികൾക്ക് അപ്പുറത്തേക്ക് ഒന്നും കാണാത്ത രാഷ്ട്രീയ ഭ്രാന്ത് പിടിച്ച കുറെ ജന്മങ്ങൾ..
  കഴിഞ്ഞ ദിവസം ഒരുത്തൻ പറയുന്നത് കേട്ടു അദ്യേഹത്തിന്റെ പാർട്ടിക്കാരൻ ചെയ്ത വോട്ട് ‘കള്ള വോട്ടല്ലാ – വ്യാജ വോട്ട് ആണ് എന്ന്…
  ഇത്തരം “ന്യായികരണ തൊഴിലാളി” വ്യവസായങ്ങൾ മാത്രമാണ് കേരളത്തിൽ ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്നത്.✍️🙏👍

Author: Unknown | Source: WhatsApp

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s