വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ആം വാർഷികാനുസ്മരണം നടക്കുന്ന ഈ വേളയിൽ, ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി റോമിൽ നടക്കുന്ന യുവജന നേതൃസംഗമം ‘എറൈസ് 2022’ൽ പങ്കെടുക്കുന്ന യുവജനപ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി…
പരിശുദ്ധ പിതാവിന്റെ വാക്കുകളിലേക്ക് ..
അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് , അഭിവന്ദ്യ മെത്രാന്മാരെ, പ്രിയപ്പെട്ട യുവജനമിത്രങ്ങളെ … സ്വാഗതം
ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ ഹൃദയംഗമമായ ആശംസകൾക്കും പരിചയപ്പെടുത്തലിനും ഞാൻ നന്ദി പറയുന്നു. ഭാരതത്തിന് വെളിയിലെ സീറോ മലബാർ രൂപതകളിലെയും യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനിലെയും യുവജനപ്രതിനിധികളെന്ന നിലയിൽ, നിങ്ങൾ നിങ്ങളുടെ ഇടയന്മാരോടുകൂടെ റോമിലേക്ക് വന്നിരിക്കുന്നു. ഓരോ തീർത്ഥാടനങ്ങളുടെയും പ്രഥമലക്ഷ്യം വഴിയും സത്യവും ജീവനുമായ യേശുക്രിസ്തു തന്നെയാണ്. അവനെ പിൻചെല്ലാനും സ്നേഹത്തിന്റെ പാതയിൽ – നിത്യജീവിതത്തിലേക്ക് നയിക്കുന്ന ഒരേയൊരു പാത – അവനൊപ്പം നടക്കാനുമാണ് നമ്മുടെ ആഗ്രഹം. ആ വഴി ഒട്ടും എളുപ്പമല്ല , പക്ഷെ ആവേശം തരുന്നതാണ് ; നമ്മുടെ കർത്താവ് ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയുമില്ല, എപ്പോഴും നമ്മുടെ കൂടെയുണ്ട്. നമ്മുടെ ജീവിതത്തിൽ അവനിടം കൊടുത്താൽ , നമ്മുടെ സന്തോഷദുഖങ്ങൾ അവനുമായി പങ്കുവെച്ചാൽ, ദൈവത്തിന് മാത്രം തരാൻ കഴിയുന്ന സമാധാനം നമ്മൾ അനുഭവിക്കും.
തൻറെ ശിഷ്യന്മാർ തന്നെ അനുഗമിക്കാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ അതോ വഴിപിരിഞ്ഞു പോകുന്നതിനാണോ കൂടുതൽ ഇഷ്ടപെടുന്നതെന്ന് അവരോട് ചോദിക്കാൻ യേശു മടിച്ചില്ല (യോഹ 6:67). ശിമയോൻ പത്രോസ് ഇങ്ങനെ പറയാനുള്ള ധൈര്യം കാണിച്ചു,” കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും ?…
View original post 526 more words
ഒരേയൊരു
ശരിക്കും ഒരു തീർത്ഥാടനം
ഈ വഴി
ആത്മാവിൽ
ഓരോ മനുഷ്യന്റെയും
അമ്മ ഭൂമിയിൽ
നമ്മൾ വീണ്ടും പഠിക്കണം
ആത്മാവ്
സ്വപ്നത്തിലൂടെ
പുതിയ ഉൾക്കാഴ്ച നേടുന്നതിന്
പരീക്ഷിക്കുന്നതാണ് നല്ലത്
എല്ലാ ദിവസവും പ്രവർത്തിക്കാൻ
ദേഹിയും ആത്മാവും
നമ്മുടെ ഉള്ളിലാണ്, പുറത്തല്ല
നമ്മൾ പഠിക്കണം
പ്രാണനെ അനുസരിക്കാൻ
ഒരു വാക്കുമല്ല
ജനങ്ങളിൽ നിന്ന്
ഞങ്ങൾ എല്ലാവരും ആകുന്നു
അവിഭാജ്യമായ അന്തസ്സിന്റെ
LikeLiked by 2 people