FINAL ANNOUNCEMENT FOR ADMISSION TO THREE YEAR NURSING COURSE IN GERMANY
പ്രിയ ബഹു. സഹോദരങ്ങളേ,
1994 ൽ ജർമ്മനിയിൽ സ്ഥാപിതമായ സാമൂഹ്യ സംഘടനയായ സംഹതി തുടക്കം മുതൽ വിദ്യാഭ്യാസ അധിഷ്ഠിത സാമൂഹ്യ വളർച്ചയ്ക്കായ് നിരവധി പദ്ധതികൾ – സ്റ്റഡി സെന്ററുകൾ, കാരിയർ ഗൈഡൻസ് സെന്റർ, വിദേശ ഭാഷാ പഠന കേന്ദ്രം, വ്യക്തിത്വ വികസന പരിശീലന കേന്ദ്രം – തുടങ്ങിയവ നടപ്പിലാക്കി വരികയായിരുന്നു. ഇവയെല്ലാം പൂർണ്ണ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് സഹായകമായാണ് മൂന്ന് വർഷം മുൻപ് Edu-Career & Lifeline Academy (ECL Academy) സ്ഥാപിച്ചതും വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കും യുവജനങ്ങളെ പ്രാപ്തരാക്കയും കുറഞ്ഞ ചിലവിൽ അയയ്ക്കുകയും ചെയ്യുന്നത്.
പ്ലസ് ടു കഴിഞ്ഞ, 23 വയസ്സിൽ താഴെയുള്ള യുവജനങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും ആകർഷകമായ ഒരു സ്കീം ആണ് ഏകദേശം ഒരു ലക്ഷം രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കുന്ന ജർമനിയിലെ നഴ്സിംഗ് പഠനം. സയൻസ് വിഷയങ്ങൾക്ക് 80% ഉം ഇതര വിഷയങ്ങൾക്ക് 70% മാർക്കും വിഷയങ്ങൾക്ക് ലഭിക്കുന്നവർക്ക് ഈ ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കേരള പ്ലസ് ടു ഫലം വരുന്ന ദിവസം മുതൽ അഞ്ചു ദിവസത്തേക്ക് നമ്മുടെ വെബ്സൈറ്റ് http://www.samhathieducationalservices.com ൽ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. തുടർന്നുള്ള 20 ദിവസത്തിനുള്ളിൽ written Test ഉം Interview ഉം നടത്തി selection list പ്രകാരം പതിനൊന്നു മാസം നീളുന്ന ജർമൻ ഭാഷാ പഠനം ആരംഭിക്കും. 2023 സെപ്റ്റംബറിൽ ജർമ്മനിയിൽ നഴ്സിംഗ് പഠനം ആരംഭിക്കുകയും, പഠനം പൂർത്തിയാക്കിയാലുടൻ തുടക്കത്തിൽ രണ്ടര ലക്ഷം രൂപയോളം ശമ്പളത്തിൽ ജോലി ലഭിക്കുകയും ചെയ്യുന്നു. ഒരുവർഷകാലത്തെ ഭാഷാപരിശീലനത്തിനും, ജർമ്മനിയിലെ അഡ്മിഷനുമായ് ബന്ധപ്പെട്ട കാര്യങ്ങൾക്കും ഇതര സേവങ്ങൾക്കുമായി ഏകദേശം അഞ്ച് ലക്ഷം രൂപ ചിലവ് വരുന്ന ഈ കോഴ്സിലേക്ക് ആവശ്യമായ വിദ്യാർത്ഥികൾക്ക് സംഹതിയുടെ കീഴിലുള്ള ബാങ്കിങ് സംവിധാനത്തിൽനിന്നും നിബന്ധനകൾക്ക് വിധേയമായി ലോൺ ലഭ്യമാക്കുന്നു. അത്തരം ലോണുകൾ വിദ്യാർത്ഥി പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച ശേഷം തിരിച്ചടവ് പൂർത്തിയാക്കിയാൽ മതിയാകും. കൂടാതെ നന്നായി പഠിക്കുന്നവർക്ക് സ്കോളർഷിപ്പും സാമ്പത്തീകമായ് പിന്നോക്കം നിൽക്കുന്നവർക്ക് ഇളവുകളും നൽകുന്നു. സംഹതിയുടെ ലക്ഷ്യം വിദ്യാർത്ഥികളെയും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുടെയും വളർച്ചയാണ്, സാമ്പത്തികമോ അല്ലാതെയോ ഉള്ള നേട്ടങ്ങളല്ല.
ജാതിമത ഭേദമെന്യേ എല്ലാവർക്കും ഈ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ നേടണമെന്നതിനാൽ ശുപാർശകൾക്ക് പരിഗണന ലഭിക്കില്ല.
ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക് 👉🏻 http://samhathieducationalservices.com/applynow.html
കൂടുതൽ വിവരങ്ങൾക്ക് : 9846100687 , 9846100671
സ്നേഹാശംസകളോടെ
ഫാ. ആൻ്റണി ജേക്കബ്, ഡയറക്ടർ