“എനിക്ക് അഹങ്കരിക്കാനൊന്നുമില്ല , കാരണം എന്റെ തല കൊടുത്താൽ ഫ്രാൻസിൽ അങ്ങേർക്ക് ഒരു കൊട്ടാരം കിട്ടുമെങ്കിൽ എന്റെ തല എപ്പോ പോയെന്നു ചോദിച്ചാൽ മതി മോനെ.” രാജാവ് തോമസ് മൂറിനെ ലോർഡ് ചാൻസലർ വരെ ആക്കിയെങ്കിലും അധികാരത്തിൽ അഭിരമിക്കാത്തവനായ, ഫലിതപ്രിയനായ, ഭക്തനായ സർ തോമസ് മൂർ .
തൻറെ മനസാക്ഷിയെ വഞ്ചിക്കുന്നതിന് പകരം ജീവനടക്കം തനിക്കുള്ളതെല്ലാം പരിത്യജിക്കാൻ തയ്യാറായ ഈ അല്മായൻ, നമ്മുടെ ആദരം അർഹിക്കുന്നു. ഇംഗ്ലണ്ടിലെ എല്ലാ ബിഷപ്പുമാരും ( ബിഷപ്പ് ജോൺ ഫിഷർ ഒഴികെ), ഭൂരിഭാഗം വൈദികരും, ഉയർന്ന വിദ്യാഭ്യാസമുള്ളവരുമെല്ലാം പോപ്പിന്റെ അധികാരത്തെ തള്ളിപ്പറയുന്ന പ്രതിജ്ഞയെടുക്കാൻ തയ്യാറായപ്പോഴും അദ്ദേഹം തൻറെ നിലപാടിൽ ഉറച്ചുനിന്നു., ഒട്ടും ഭയമില്ലാതെ പറഞ്ഞു, “എന്റെ ആത്മാവ് നിത്യനാശത്തിലേക്ക് പോകത്തക്കവിധം അതിനെ അപകടത്തിലാക്കിക്കൊണ്ട് എനിക്കീ ശപഥമെടുക്കാൻ കഴിയില്ല”.
ലണ്ടനിലാണ് 1478 ഫെബ്രുവരി 6 ന് തോമസ് മൂർ ജനിക്കുന്നത് .അദ്ദേഹത്തിന്റെ പിതാവ് സർ ജോൺ മൂർ അറിയപ്പെടുന്ന ഒരു വക്കീലും ജഡ്ജിയുമായിരുന്നു. മാതാവ് ആഗ്നസ്. 13 വയസ്സുള്ളപ്പോൾ കാന്റർബെറിയിലെ ആർച്ചുബിഷപ്പും ഇംഗ്ലണ്ടിന്റെ ചാൻസലറുമായിരുന്ന കർദ്ദിനാൾ ജോൺ മോർട്ടന്റെ സംരക്ഷണയിൽ പഠിക്കാൻ തുടങ്ങി. അദ്ദേഹത്തിൽ നല്ല മതിപ്പുണ്ടാക്കാൻ തോമസ് മൂറിന് കഴിഞ്ഞതുകൊണ്ട് 1492ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനയച്ചു.
തികഞ്ഞ അച്ചടക്കബോധം പഠിക്കുന്ന കാലം തൊട്ടേ തോമസ് മൂറിന്റെ പ്രത്യേകതയായിരുന്നു. അത്യാവശ്യത്തിനുള്ള പണം മാത്രമേ അദ്ദേഹത്തിന്റെ പിതാവ് കൊടുത്തിരുന്നുള്ളു. പഠനകാലത്ത് സമയം അലസമായി കളയുകയോ വ്യർത്ഥസന്തോഷങ്ങളുടെയോ പാപത്തിന്റെ വഴിയിലൊ പോയിരുന്നില്ലെന്നും പഠനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും പിൽക്കാലത്ത് അദ്ദേഹം എഴുതി…
View original post 1,171 more words