പന്ത്രണ്ട്: സുവിശേഷത്തിൻറെ പൊളിറ്റിക്സ്

Nelson MCBS

പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ പള്ളിപെരുന്നാളുകളിലെ ആഘോഷം എന്നാൽ ബൈബിൾ നാടകങ്ങൾ ആയിരുന്നു, ബൈബിൾ സിനിമകളുടെ പ്രദർശനങ്ങൾ ആയിരുന്നു, ചവിട്ട് നാടകം, മാർഗ്ഗം കളി, ഭക്തി ഗാനമേള ഒക്കെ ആയിരുന്നു. പിന്നീട് പള്ളികൾ കൂടുതൽ ധനികരായപ്പോൾ ഈ കലാരൂപങ്ങൾ മിമിക്രി, സ്‌കിറ്റുകൾ, ഗാനമേളകൾ, സിനിമാറ്റിക് ഡാൻസുകൾ എന്നിവയ്ക്ക് വഴിമാറി.

പിന്നീട് ഭക്തിമാർഗ്ഗങ്ങളുടെ വരവായിരുന്നു, കരിസ്മാറ്റിക്കും, കുടുംബ നവീകരണ ധ്യാനങ്ങളും ഒക്കെയായി എല്ലാവരെയും മാറ്റിയെടുക്കുന്ന കലാരൂപങ്ങൾ ആയി പെരുന്നാളുകൾ മാറി. ഇന്ന് കേരള ക്രൈസ്തവ സഭ കലയ്ക്കു വേണ്ടി ചിലവഴിക്കുന്ന തുകയ്ക്ക് ഒരു ഫുൾ ടാങ്ക് ഡീസൽ കിട്ടില്ല എന്ന അവസ്ഥയിലേക്ക് ചുരുങ്ങി.

അതിൻറെ പരിണിത ഫലമെന്നത് ക്രിസ്ത്യാനിയും കലയും എന്നത് അന്യ മതസ്ഥർ കലയിൽ ക്രൈസ്തവ ചിഹ്നങ്ങളെ ദുരുപയോഗിക്കുന്നു എന്ന ഇരവാദത്തിലേക്ക് ചുരുങ്ങി എന്നതാണ്. അവിടെയാണ് ഫ്രാൻസിസ് പുണ്യവാളനെ പോലെ പന്ത്രണ്ട് എന്ന സിനിമ ഒരു ആധുനീക നവീകരണത്തിൻറെ വാതിൽ നമുക്ക് മുൻപിൽ തുറക്കുന്നത്.

ഒരു “ക്രിസ്ത്യാനി സിനിമ”യല്ല പക്ഷെ “ക്രിസ്തുവിന്റെ സിനിമ”

പള്ളികൾ ഇല്ല, പട്ടക്കാർ ഇല്ല കന്യാസ്ത്രീകൾ ഇല്ല എങ്കിലും 100 % ക്രിസ്തുവിനെ മാത്രം കാണിക്കുന്ന സിനിമ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ക്രിസ്തു പള്ളിയിൽ നിന്നും സഭ നടത്തുന്ന അനാഥാലയങ്ങളിൽ നിന്നും വൃദ്ധ സദനങ്ങളിൽ നിന്നും കൊച്ചി കടപ്പുറത്തെ ഒരു ഗ്രാമത്തിൽ സഹജീവിയുടെ ഇറച്ചിയിൽ മണ്ണ് പറ്റുമ്പോൾ ആർത്തു ചിരിക്കുന്ന ഒരു പത്രോസിൻറെ കൂടെ ദൈവരാജ്യം സ്ഥാപിക്കാൻ ഇറങ്ങി വരുന്നു. BGM ഒരിക്കൽ പോലും പള്ളിമണികൾ അല്ല കടലിന്റെ…

View original post 412 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s