മതനിന്ദാ പരാമർശം നടത്തി എന്ന് ആരോപിക്കപ്പെട്ട ബിജെപി നേതാവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടു എന്ന കുറ്റത്തിനാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. വസ്ത്രത്തിന്റെ അളവെടുക്കാൻ എന്ന വ്യാജേന തയ്യൽകടയിൽ എത്തിയ കൊലപാതകി പെട്ടെന്ന് ആയുധമെടുത്ത് ആക്രമിച്ചപ്പോൾ, ഒപ്പമുണ്ടായിരുന്നയാൾ അതിന്റെ വീഡിയോ എടുക്കുകയായിരുന്നു. ആ ദൃശ്യങ്ങൾ അക്രമികൾതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
അത്യന്തം നിഷ്ടൂരമായ ഈ കൃത്യം ചെയ്ത് ഇസ്ലാമിക തീവ്രവാദികൾ ശക്തിപ്രകടനം നടത്തിയത് ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തിലാണ്. പ്രൊഫ. ടിജെ ജോസഫിന്റെ കരം ഛേദിച്ച് സമാനമായ പ്രതികാര പ്രവൃത്തി ചെയ്ത കേരളത്തിലുൾപ്പെടെ ഇത്തരം ഭീഷണികൾ കൂടുതൽ ശക്തമായി നിലനിൽക്കുന്നുണ്ട് എന്നുള്ളത് ഒരു വാസ്തവമാണ്.
ഈ നാളുകളിൽ, കൈവെട്ടിയും കഴുത്തറുത്തും തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് അടിവരയിടാമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് മറ്റൊരു പ്രത്യയശാസ്ത്രത്തിൽ അടിത്തറയുറപ്പിച്ച് പുതിയൊരു രാഷ്ട്ര സങ്കല്പം രൂപപ്പെടുത്തിയിരിക്കുന്നവരുടെ ഇടയിലാണ് എന്നുളളതാണ് വസ്തുത. സാമൂഹികവും സാമുദായികവുമായ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഫ്രിക്ഷൻ, അരക്ഷിതബോധവും മൗലികചിന്തകളും വിദ്വേഷ പ്രവണതകളും വർദ്ധിപ്പിക്കും എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്. ഇന്ത്യയിൽ തീവ്ര ഇസ്ലാമിക ചിന്തകരുടെ സ്വാധീനവും തീവ്രവാദ പ്രവർത്തനങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നത് അക്കാരണത്താലാണ് എന്ന് പറയാനാവില്ല. രണ്ടു പ്രത്യയശാസ്ത്രങ്ങളുടെ പ്രവർത്തനങ്ങളെയും വളർച്ചയെയും തുല്യ ഗൗരവത്തിൽ സമീപിക്കേണ്ടതുണ്ട്.
മത സഹിഷ്ണുതയും, മതേതര ചിന്തകളും, സാഹോദര്യ മനോഭാവവും നിലർത്തി മാനവികതയിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോകുവാൻ വിവിധ സമുദായങ്ങൾ നിലപാടെടുക്കാത്തപക്ഷം ഭാരതത്തിന്റെ ഭാവി കൂടുതൽ ആശങ്കകജനകമാണ്. മതവും മതവിശ്വാസവും പരസ്പരം സ്നേഹിക്കാനും ഉൾക്കൊള്ളാനുമാണ് ഒരു വ്യക്തിയെയും സമൂഹത്തെയും പര്യാപ്തരാക്കേണ്ടത്…
View original post 270 more words