ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

Nelson MCBS

കൊച്ചി: കേരളത്തിലെ ജനങ്ങളെ ആകമാനം, വിശിഷ്യാ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്ന ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത കുടിയിറക്ക് വഴിയായി ലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായി മാറിയേക്കാവുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കപ്പെടണമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഏറ്റവും മികച്ച രീതിയില്‍ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തില്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് പ്രതിനിധിസംഘം ചൂണ്ടിക്കാണിച്ചു. ഈ ഭീഷണിയെ അതിജീവിക്കുന്നതിനായി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ച പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി വളരെ അനുഭാവപൂര്‍വ്വം ശ്രവിക്കുകയും കാര്യക്ഷമമായ ഇടപെടലുകള്‍ ഉറപ്പു നല്‍കുകയും ചെയ്തു.

ഇക്കോ സെന്‍സിറ്റീവ് സോണ്‍ പുനര്‍ നിര്‍ണയിച്ച് സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുക, പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രമേയം പാസാക്കുക, കേരളത്തിലെ സവിശേഷമായ സാഹചര്യം പ്രത്യേക പ്രതിനിധി സംഘത്തെ നിയോഗിച്ച് കേന്ദ്ര മന്ത്രിസഭയെ ധരിപ്പിക്കുക, വിശദമായ പഠനങ്ങളും വിലയിരുത്തലുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

ഈ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച മുഖ്യമന്ത്രി, സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതായി അറിയിച്ചു. സര്‍ക്കാര്‍ വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്തി പരിഹാരം കണ്ടെത്താത്ത പക്ഷം, കേരള കത്തോലിക്കാ സഭാ നേതൃത്വവും…

View original post 136 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s