സംരക്ഷിത വന മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച 2022 ജൂൺ 3 ലെ സുപ്രീം കോടതി വിധിയെത്തുടർന്ന്, സംസ്ഥാനത്തു രൂപപ്പെട്ടുവരുന്ന വലിയ ജനരോഷത്തിന്റെയും കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ, കേരളത്തിന്റെ മലയോര മേഖലയാകെ നീറിപ്പുകയുകയാണ്. സുപ്രീം കോടതി വിധിയിലേക്ക് നയിച്ച നടപടികൾ സംബന്ധിച്ച് ഭരണ പ്രതിപക്ഷ മുന്നണികൾ പരസ്പരം പഴി ചാരുകയും, അടിയന്തരമായി ചെയ്യേണ്ട കർത്തവ്യങ്ങളിൽനിന്നു പിൻവലിയുകയുമാണോ എന്ന സംശയം ജനങ്ങൾക്കുണ്ട്. സുപ്രീം കോടതിവിധി പ്രതികൂലമായി ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഒരു പരിധിവരെ, നിസ്സഹായരായി നിൽക്കുകയാണ്. കാലാകാലങ്ങളായി മാറി മാറി കേരളം ഭരിച്ച സർക്കാരുകളും, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നോ എന്ന ചോദ്യം പ്രസക്തമായിത്തന്നെ ഉയർന്നു വരുന്നുണ്ട്.
പതിവു രീതികളുടെ തനിയാവർത്തനം
കാട്ടു മൃഗങ്ങളുടെ നിരന്തര ആക്രമണത്തിനും, വനം വകുപ്പിന്റെ കാട്ടു നീതിക്കും ഏകാധിപത്യ ഭരണത്തിനും മലയോര മേഖലയിലെ ജനങ്ങളെയാകെ എറിഞ്ഞുകൊടുക്കുന്ന പതിവു രീതിയിലേക്കായിരിക്കുമോ ഈ പ്രതിസന്ധി ഘട്ടത്തിലും ഭരണ പ്രതിപക്ഷ പാർട്ടികൾ എത്തിച്ചേരുക എന്ന ഉൽക്കണ്ഠ ജനങ്ങൾക്കുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, ഭരണ പ്രതിപക്ഷ പാർട്ടികൾ ജനങ്ങളോടൊപ്പമാണ് എന്ന് വരുത്തിത്തീർക്കാനുള്ള സമര പരിപാടികളും അനുബന്ധ അക്രമങ്ങളുമാണെന്ന സംശയം ഉയരുന്നുണ്ട്. ഇത് തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്ന പരിപാടിയാണ് എന്ന് പറയാതെ വയ്യ. ഇതുകൊണ്ടു സംസ്ഥാനത്തിന് നഷ്ടവും പേരുദോഷവുമല്ലാതെ, ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം. പി. ഓഫിസ് തകർത്തുകൊണ്ടാണ് ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടന ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിച്ചത്. ഇനിയും ഇതേ…
View original post 923 more words