ദുക്റാന തിരുനാൾ

ദുക്റാന തിരുനാൾ

Nelson MCBS

“എന്നാലും അത് കുറച്ചു കൂടിപ്പോയെന്റെ തോമാച്ചാ” മാത്തുക്കുട്ടീടെ വക .

“ഏത് കൂടിപ്പോയി ?”

“അല്ലാ, നിന്റെ പറച്ചിലെ . അവന്റെ മുറിവ് കാണേം അതിൽ വിരൽ ഇട്ടാലും ഒക്കെയേ വിശ്വസിക്കുള്ളു എന്ന് പറഞ്ഞതെ”

“അത് പിന്നെ , നിങ്ങക്ക് മാത്രം കണ്ടാൽ മതിയാ? എനിക്കും അവനെ കാണണ്ടേ ?…തുറന്ന് കിട്ടും വരെ മുട്ടാനും കണ്ടെത്തും വരെ അന്വേഷിക്കാനും ഒക്കെ പറഞ്ഞത് അവൻ തന്നെ അല്ലെ ?”

“ന്നാലും ഇതൊരു മാതിരി …കുട്ടികളെപ്പോലെ …”

“കുട്ടികളെപ്പോലെ ആവാനും അവൻ പറഞ്ഞിട്ടില്ലേ”?

” ഞാനേ ഒന്നും പറഞ്ഞില്ല , പോരെ ? അവൻ പറഞ്ഞതൊക്കെ ഓർത്തിരിക്കുന്ന നിനക്ക് അവന്റെ ഉയിർപ്പിനെ പറ്റി അവൻ പറഞ്ഞതൊന്നും ഓർമ്മില്ല്യേ ? ഞങ്ങൾ ഈ കണ്ണാലെ കണ്ടു എന്ന് പറഞ്ഞതും വിശ്വാസല്ല്യ ? സത്യം പറഞ്ഞാ , അവൻ ഉയിർക്കുമെന്നോക്കെ സൂചന തന്നിരുന്നെങ്കിലും ഞാനും ഇത്രക്കും വിചാരിച്ചില്ലടാ..ആ പെണ്ണുങ്ങൾ കണ്ടുന്ന് പറഞ്ഞപ്പഴും വല്ല മതിഭ്രമോം ആവുംന്നാ എനിക്കും തോന്ന്യേ”.

“ആ തോമാസേ , എന്തൊക്കിണ്ട്റാ? നിന്റെ വെഷമം മാറീല്ല്യേ ഇതുവരെ ?”പീറ്ററാണ് .

“ഹേയ് ,ഒന്നൂല്ല “

നീ വെഷമിക്കണ്ട്റ , അവൻ വരും. നിൻക്കറിയാല്ലോ എന്റെ അവസ്ഥ എങ്ങനാർന്നെന്ന്. അവന്റമ്മ , നമ്മ്‌ടമ്മ .. എന്നെ കൊറേ സമാധാനിപ്പിച്ചെങ്കിലും അപ്പഴും ഫുള്ളായിട്ടങ്ക്ട് ok ആയിണ്ടായില്ല്യ . പക്ഷെ അവനെ കണ്ട് , പൊട്ടിപ്പൊട്ടി കരഞ്ഞപ്പൊ ഉണ്ടല്ലാ , അവന്റെ ആ ചിരിക്കണ മൊഖം കണ്ടപ്പോ കൊറേ ആശ്വാസായി…

View original post 326 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s