ദശപുഷ്പ്പങ്ങൾ

കർക്കിടക മാസത്തിൽ ദശപുഷ്പത്തിനു വളരെയേറെ പ്രാധാന്യമുണ്ടെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കും. പുഷ്പങ്ങൾ എന്ന് പറഞ്ഞാലും ഇതിന്റെ ഇലകൾക്കാണ് പ്രധാന്യം. കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്നതാണ് ഈ ഔഷധ സസ്യങ്ങൾ. കർക്കിടക മാസത്തിൽ സ്ത്രീകൾ ദശപുഷ്പ്പങ്ങൾ ചൂടാറുണ്ട് . ദശപുഷങ്ങളെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ചറിയാം.

 1. മുക്കൂറ്റി
  ദശപുഷ്പങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് മുക്കുറ്റി. കർക്കിടക മാസത്തിൽ മുക്കുറ്റി ചാന്ത് തൊടുന്നതിനു പിന്നിൽ ഇത്തരത്തിൽ ഒരു രഹസ്യമുണ്ട്. കുറി അരച്ച് തൊടുന്ന ഭാഗം നാഡികൾ സമ്മേളിക്കുന്ന ഇടമാണ്. ഇവിടെ മുക്കുറ്റി അരച്ച് തൊട്ടാൽ ഈ ഭാഗം ഉത്തേജിക്കപ്പെടുകയും ആരോഗ്യകരമായ കുറെ ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും.ആയുർവേദ വിധിപ്രകാരം ത്രിദോഷങ്ങളായ കഫ, പിത്ത, വാത രോഗങ്ങൾക്ക് ഫലപ്രദമാണ്.
 2. പൂവാംകുരുന്ന്
  വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ജ്വരത്തിനും ഇത് ഏറെ ഉത്തമമായ ഔഷധമാണ് ഇത് . ചെറിയ നീലപൂക്കളോടുകൂടിയ ചെടിയാണിത്. ദാരിദ്ര്യദുഃഖം തീരാൻ പൂവാംകുരുന്നില ചൂടുന്നത് നല്ലതാണെന്നാണ് വിശ്വാസം.
 3. മുയൽചെവിയൻ
  കൊടിഞ്ഞിക്കുത്ത് മാറാനും തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നേത്രകുളിര്‍മയ്ക്കും രക്താര്‍ശസ്‌ കുറയ്ക്കുന്നതിനും ഇത് സഹായകമാണ്.ഉരച്ചുഴിയന്‍ എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഈ മുയല്‍ചെവിയന്‍ മംഗല്യസിദ്ധിക്കാണ് ചൂടാറുള്ളത്.
 4. കറുക
  ദശപുഷ്പങ്ങളിലൊന്നാണു കറുക. പുഷ്പിക്കാത്ത ഈ സസ്യം ദശപുഷ്പങ്ങളില്‍ സ്ഥാനം പിടിച്ചത് ഈ ചെടിയുടെ ഔഷധമൂല്യം പൗരാണിക ഋഷീശ്വരന്മാര്‍ കണ്ടെത്തിയതു കൊണ്ടാവാം. ചര്‍മരോഗചികിത്സയില്‍ പ്രധാനമായും ഉപയോഗിക്കുന്നു.
  പ്രകൃതിചികിത്സകര്‍ കറുക ധാരാളമായി ഉപയോഗപ്പെടുത്താറുണ്ട്. സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്ന സ്ഥലങ്ങളില്‍ സമൃദ്ധിയായി വളര്‍ന്നുവരും. നാഡികള്‍ക്ക് കറുക ബലമേകും.
  ഉന്മാദം, അപസ്മാരം എന്നീ മാനസികരോഗങ്ങള്‍ക്കു കറുകനീര് ശമനമുണ്ടാക്കും.
 5. കയ്യോന്നി
  ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനക്കും മുടുകൊഴിച്ചിലിനും ഉദരകൃമിയുള്ളവർക്കും രക്തത്തെ വിഷാംശം വരുത്തുന്നതിലും മുറിവ് ഉണക്കുന്നതിലും ഇതിന്റെ നീർ ഉപയോഗിക്കുന്നു , കരൾ കോശങ്ങളെപുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കുന്നു. ഗ്യാസ്ട്രിക് അൾസർ, നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം തുടങ്ങിയവയെ തടയുന്നു.കയ്യോന്നി യിൽ അടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസമിക് ഘടകം പ്രമേഹത്തിന് നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു
 6. നിലപ്പന
  കർക്കിടകമാസത്തിൽ പുണ്യം നിറഞ്ഞ ഔഷധ സസ്യങ്ങളിൽ ഒന്നാണ് നിലപ്പന .പനയുടെ രൂപത്തിലുള്ള ഈ ചെറിയ പുൽചെടിയ്ക്ക് ആരോഗ്യ ഔഷധ ആചാര രംഗത്തും വളരെ പ്രധാന്യമുണ്ട് . ഇതിന്റെ പൂവിനു തെളിഞ്ഞ മഞ്ഞ നിറമാണ് . ആയുര്‍വേദത്തില്‍ ഇത്‌ വാജീകരണത്തിനും , മഞ്ഞപ്പിത്തത്തിനുള്ള മരുന്നായും ഉപയോഗിക്കുന്നുണ്ട്. ചുമ , മഞ്ഞപിത്തം , നീര് , വേദന , മൂത്രചുടിച്ചിൽ എന്നിവയ്ക്കും , രക്ത ശുദ്ധിയ്ക്കും അമിത രക്ത സ്രാവത്തിനുമുള്ള ഔഷധമാണ് . ഇത് ഉപയോഗിക്കുന്നതിലൂടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഓജസ്സും ഉണർവും ലഭിക്കും .
 7. വിഷ്ണുക്രാന്തി
  വിഷ്ണുക്രാന്തി ഒരു ഔഷധ സസ്യമാണ്. ദശപുഷ്പങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഈ ചെറു സസ്യം.ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സ്ത്രീകളുടെ ശരീര പുഷ്ടിക്കും വളരെയധികം സഹായിക്കുന്നുണ്ട് ഈ ദിവ്യൗഷധം.
  ആ്ന്റി ഓക്‌സിഡന്റിന്റെ കലവറയാണ് വിഷ്ണുക്രാന്തി. ഇതില്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഉണ്ട് എന്നാണ് പറയുന്നത്. മാത്രമല്ല ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വിഷ്ണുക്രാന്തി മികച്ചതാണ്.
 8. ചെറൂള
  വെളുത്തപൂക്കളോടുകൂടിയ ഒരുതരം കുറ്റിച്ചെടിയാണ് ചെറൂള. ബലികര്‍മ്മങ്ങള്‍ക്കാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും വൃക്കരോഗങ്ങള്‍ തടയുന്നതിനും രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഏറെ ഉത്തമമാണിത്.
 9. തിരുതാളി
  ദശപുഷ്പങ്ങളിൽ പെടുന്ന ഒരു ആയുർ‌വേദ ഔഷധച്ചെടിയാണ്‌ തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. ദശപുഷ്പങ്ങളില്‍ ഏറ്റവും വലിപ്പമുള്ള പൂക്കളാണ് തിരുതാളിക്കുള്ളത്. സ്ത്രീകളുടെ വന്ധ്യതമാറ്റാന്‍ കഴിവുള്ള ഔഷധമാണിത്. വന്ധ്യതയ്ക്ക് ഒരു ഔഷധമായി ഉപയോഗപ്പെടുത്തുന്നതിനാൽ തന്നെ ഇതിന് സന്താനവല്ലി എന്ന പേര് കൂടിയുണ്ട്.
 10. ഉഴിഞ്ഞ
  ദശപുഷ്പങ്ങളിൽ പ്രധാന ഔഷധ സസ്യമാണ് ഉഴിഞ്ഞ. സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്.ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. കാൻസർ ചികിത്സ രംഗത്ത് നല്ലൊരു പ്രതിവിധി ആയികണ്ടെത്തിയിരിക്കുന്നു. ഉഴിഞ്ഞ കഷായം വച്ചുകുടിക്കുന്നത് മലബന്ധം, വയറു വേദന എന്നിവ മാറാന്‍ സഹായകമാണ്. അതുപോലെ മുടി കൊഴിച്ചില്, നീര്, വാതം, പനി എന്നിവക്കും ഇത് മൊകച്ചൊരു പ്രതിവിധിയാണ്‌.നീര് കുറയാനും കുരുക്കൾ കുറയാനും ഉപകാര പ്രദമാണ്. ഉഴിഞ്ഞയുടെ നീര് ദുർമേദസ്സ് കുറയാനും സഹായിക്കുന്നു.

Badarinath Ayurveda Hospital
Parambussery

Author: Unknown | Source: WhatsApp

Advertisements
Advertisements