അസ്സീസ്സിയിലെ വിശുദ്ധ ക്ലാര പുണ്യവതി, ഓഗസ്റ്റ് 11

Nelson MCBS

ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഫ്രാൻസിസ് ക്ലാരയോട് പറഞ്ഞു: “നീ മരിക്കേണ്ടി വരും”. “എന്താ പറഞ്ഞത്? “ക്ലാര മനസ്സിലാവാതെ ചോദിച്ചു.” കുരിശിൽ, ക്രിസ്തുവിനോടൊത്ത് ” ഫ്രാൻസിസ് മറുപടിയായി പറഞ്ഞു. അതിനവൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു.

പ്രഭുകുടുംബത്തിൽ ജനിച്ച് കൊട്ടാരം പോലുള്ള വീട്ടിൽ വളർന്ന ക്ലാര പതിനാറ് വയസ്സുള്ളപ്പോൾ ഫ്രാൻസിസിനെ പറ്റി കേട്ടു തുടങ്ങിയതാണ്. സമ്പന്നകുടുംബത്തിലെ ആർഭാടങ്ങളും പിതാവിന്റെ സ്വത്തും ഒക്കെ ഈശോയെപ്രതി വേണ്ടെന്നു വെച്ച് ദാരിദ്ര്യമണവാട്ടിയുടെ കയ്യും പിടിച്ചു ഇറങ്ങിതിരിച്ച ആ യുവാവ് ഫ്രാൻസിസ്കൻ സഭക്ക് രൂപം കൊടുത്തത് നാട്ടിൽ പാട്ടാണ്. ഭദ്രാസനപ്പള്ളിയിൽ വന്ന് അമ്പതുനോമ്പിന്റെ സമയത്തും മറ്റും ഫ്രാൻസിസ് പ്രസംഗിക്കുന്നത് അവൾ കേട്ടിട്ടുമുണ്ട്. തനിക്കുള്ളതെല്ലാം വിറ്റ് ദാരിദ്രർക്ക് കൊടുത്ത് തന്നെ അനുഗമിക്കാൻ പറയുന്ന ഈശോയെ, ഫ്രാൻസിസ്കരെ പ്പോലെ അനുസരിക്കാൻ അവളും കൊതിച്ചു. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ‘പ്രകാശം പരത്തുന്ന’, സുന്ദരി പെൺകുട്ടിയായിരുന്നു അവൾ.

ക്ലാര വിശ്വസ്തയായ ഒരു സുഹൃത്തിന്റെ കൂടെ പലവട്ടം ഫ്രാൻസിസിനെ കാണാൻ പോയി. ദൈവത്തിന് കൊടുക്കേണ്ട ആരാധനയെക്കുറിച്ചും പശ്ചാത്താപത്തെ കുറിച്ചും, ശത്രുക്കളോടു വേണ്ട സ്നേഹത്തേക്കുറിച്ചും എളിമയെക്കുറിച്ചും നിത്യകന്യാവ്രതത്തെക്കുറിച്ചുമൊക്കെ ഫ്രാൻസിസ് അവളോട് സംസാരിച്ചു. അവസാനം ക്ലാരക്ക് ലോകത്തെ പരിത്യജിച്ചു ഇറങ്ങിവരാനുള്ള ദിവസമായി 1212 ഓശാന ഞായറാഴ്ചയെ നിശ്ചയിച്ചു.

അന്ന് കുടുംബാംഗങ്ങളോടൊത്തു അവസാനമായി പള്ളിയിൽ പോയപ്പോൾ അവൾ വളരെ വേദനയനുഭവിച്ചു. പ്രിയപ്പെട്ട അമ്മയെയും അനിയത്തിമാരെയും നോക്കുമ്പോഴൊക്കെ, ഇനി തനിക്കിവരെ കാണാനൊക്കില്ലല്ലോ, പോകുന്നത് അമ്മയോട് പറയണോ, തന്റെ തീരുമാനം ശരി തന്നെയല്ലേ എന്നൊക്കെയുള്ള ചിന്തകൾ. ഓശാന ഞായറിന്റെ തിരുകർമ്മങ്ങൾ പോലും ശ്രദ്ധിക്കാനാകാതെ പള്ളിയിൽ ഇരുന്ന അവൾക്ക്…

View original post 779 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s