യൂണിഫോം വിവാദത്തിനുള്ള മറുപടി

Nelson MCBS

കോഴിക്കോട് പപ്രൊവിഡൻസ് സ്കൂളിനെതിരെ നടത്തുന്ന യൂണിഫോം വിവാദത്തിനുള്ള മറുപടി:

കേരളത്തിലെ 2022 വർഷാരംഭം സ്‌കൂൾ യൂണിഫോമിന്റെ പേരിൽ പുതിയൊരു വിവാദപരമ്പരയ്ക്ക് തിരികൊളുത്തി കൊണ്ടായിരുന്നു. കർണ്ണാടകയിലെ സ്‌കൂൾ യൂണിഫോം – ഹിജാബ് വിവാദം കേരളത്തിലേയ്ക്ക് പടർത്താനുള്ള ശ്രമങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും വർഗ്ഗീയ താൽപ്പര്യങ്ങളും ഉണ്ടെന്നുള്ളതിൽ സംശയമില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കത്തോലിക്കാ സന്ന്യസ്തർ നടത്തിവരുന്ന സ്‌കൂളുകളിൽ ഇത്തരം വിവാദങ്ങൾ ഉയർന്നുവരികയും വലിയ കോലാഹലങ്ങൾക്ക് അത് കാരണമാവുകയും ചെയ്തതെങ്ങനെ എന്ന് പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. നിസ്സാരമായ വിഷയങ്ങളെയാണ് ചിലർ വലിയ വിവാദങ്ങളാക്കി മാറ്റിയത്. അതിന്റെ കാരണങ്ങൾ മനഃപൂർവ്വം സൃഷ്ടിച്ചെടുത്തവയാണോ എന്നും സംശയിക്കേണ്ടതുണ്ട്.

ചില തൽപരകക്ഷികൾ ക്രൈസ്തവ വിദ്യാഭ്യാസ സഥാപനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നു എന്നുള്ളത് വിവിധ സംഭവങ്ങളിൽനിന്ന് വ്യക്തമാണ്. അത് ക്രൈസ്തവ സമൂഹത്തോടുള്ള വിരോധംകൊണ്ടോ, തങ്ങളുടെ ചില ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായോ ആവാം. ഹിജാബ് മുതൽ നിഖാബ് വരെയുള്ള വേഷവിധാനങ്ങളെ കുറിച്ചുള്ള നിർബ്ബന്ധബുദ്ധി അടിച്ചേൽപ്പിക്കപ്പെടുന്ന കാഴ്ചകൾ സമീപകാലഘട്ടത്തിൽ മാത്രം കണ്ടുതുടങ്ങിയതാണ്. മതപരം എന്നതിനേക്കാൾ രാഷ്ട്രീയപരമായ ഒരു മാനം ഈ മാറ്റത്തിനുണ്ട്. അക്കാര്യം സാധൂകരിക്കുന്ന നിരവധി സംഭവങ്ങൾ പലപ്പോഴായി അരങ്ങേറുക ഉണ്ടായിട്ടുണ്ട്. കർണ്ണാടകയിൽ ഹൈക്കോടതിയുടെ ഇടപെടലുകളോളമെത്തിയ സംഭവപരമ്പരകൾ ഉദാഹരണമാണ്. സ്‌കൂൾ യൂണിഫോം സംബന്ധിച്ച് മുമ്പും കോടതി ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ ഒരു വിഭാഗം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് ഒരു കോടതിയും അഭിപ്രായപ്പെട്ടിട്ടില്ല.

എന്തിനാണ് യൂണിഫോം…

വിദ്യാലയങ്ങളിൽ മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് വിദ്യാർത്ഥികൾ നിർബ്ബന്ധം പിടിക്കരുതെന്ന് കർണാടക ഹൈക്കോടതി 2022 ഫെബ്രുവരിയിലെ ഒരു ഇടക്കാല…

View original post 405 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s