എലിസബത്ത് രാജ്ഞി പറഞ്ഞ മറുപടി

Nelson MCBS

രാജ്ഞിയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് എലിസബത്ത് രാജ്ഞി പറഞ്ഞ മറുപടി !!

എലിസബത്ത് രാജ്ഞി അവധിക്കാലം ചിലവഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നതും അവരുടെ അന്ത്യദിവസങ്ങൾക്ക് സാക്ഷ്യം വഹിച്ചതുമായ ബാൽമോറൽ കോട്ടയിൽ നിന്ന് രാജ്ഞിയുടെ ശരീരം വിട പറഞ്ഞു കഴിഞ്ഞു. സ്ക്കോട്ട്ലാൻഡിലെ ആ കാസിലിന് സമീപത്തുള്ള മലനിരകളിൽ വെച്ചുണ്ടായ ഒരു സംഭവം, പണ്ട് രാജകീയ സുരക്ഷാഉദ്യോഗസ്ഥരിൽ ഒരാളായിരുന്ന റിച്ചാർഡ് ഗ്രിഫിൻ പറഞ്ഞത് രാജ്ഞിയുടെ നർമ്മബോധവും അവർ തമാശ എത്ര ആസ്വദിച്ചിരുന്നു എന്നും വെളിവാക്കുന്നതാണ്.

ബോഡിഗാർഡായ ഗ്രിഫിനൊപ്പം രാജ്ഞി മനോഹരമായ ആ മലയിൽ നിൽക്കുമ്പോൾ അമേരിക്കയിൽ നിന്നുള്ള രണ്ട് ടൂറിസ്റ്റുകൾ അവരോട് സംഭാഷണത്തിലേർപ്പെട്ടു. അവർക്കാണെങ്കിൽ അത് എലിസബത്ത് രാജ്ഞി ആണെന്ന് മനസ്സിലായിട്ടില്ല. എവിടെയാണ് താമസം എന്നുള്ള അവരുടെ ചോദ്യത്തിന് രാജ്ഞി ‘ലണ്ടൻ’ എന്ന് മറുപടി പറഞ്ഞു. സ്ക്കോട്ട്ലാൻഡിൽ മലകൾക്കപ്പുറത്ത് തനിക്കൊരു അവധിക്കാലവസതി ഉണ്ടെന്നും ചെറിയ കുട്ടി ആയിരിക്കുമ്പോൾ മുതൽ 80ൽപരം വർഷങ്ങളായി താൻ എല്ലാ അവധിക്കാലത്തും അവിടെ വന്ന് താമസിക്കാറുണ്ടെന്നും രാജ്ഞി കൂട്ടിച്ചേർത്തു.

അബെദീൻഷെയറിലുള്ള ബാൽമോറൽ എന്ന രാജകീയവസതിയെക്കുറിച്ചാണ് താൻ പറഞ്ഞതെന്ന് രാജ്ഞി വ്യക്തമാക്കിയില്ല.പക്ഷേ, രാജകുടുംബത്തിന്റെ ആ വസതി ഈ മലനിരകൾക്ക് സമീപത്താണെന്ന് അറിയാമായിരുന്ന സഞ്ചാരികളുടെ അടുത്ത ചോദ്യം ‘എപ്പോഴെങ്കിലും രാജ്ഞിയെ കാണാൻ സാധിച്ചിട്ടുണ്ടോ?’ എന്നതായിരുന്നു! ഒട്ടും വൈകാതെ രാജ്ഞി വെച്ചുകാച്ചിയത് “ഞാൻ കാണാറില്ല, ഈ വിരുതൻ കാണാറുണ്ട് രാജ്ഞിയെ” എന്നായിരുന്നു. രാജ്ഞിയുടെ ഭരണത്തിന്റെ എഴുപതാം വാർഷികാഘോഷവേളയിൽ സ്കൈ ന്യൂസിലാണ് ഗ്രിഫിൻ ഇത് ഓർത്തുപറഞ്ഞത്.

അപ്പോൾ അവരുടെ ചോദ്യം ബോഡിഗാർഡിനോടായി, ‘രാജ്ഞി ആളെങ്ങനെയാണ്?’ ഏറെക്കാലം രാജ്ഞിയുടെ സുരക്ഷാഉദ്യോഗസ്ഥനായായിരുന്ന…

View original post 118 more words

പഴയ പുസ്തകങ്ങൾ

പണ്ട് ഒരു കോളേജ് വിദ്യാർത്ഥി സഹപാഠിയായ വിദ്യാർത്ഥിനിക്ക് ഒരു പുസ്തകം കൊടുത്തു.

അതിൽ ഒരു തുണ്ട് പേപ്പർ അവൻ വച്ചിരുന്നു. “എനിക്ക് തന്നെ ഇഷ്ടമാണ്. എന്നെ ഇഷ്ടമാണ് എങ്കിൽ നാളെ ചുവന്ന ഡ്രസ് ഇട്ട് വരണം”

അടുത്ത ദിവസം മഞ്ഞ ഡ്രസ് ഇട്ട് വന്ന വിദ്യാർത്ഥിനി പുസ്തകം തിരിച്ചേൽപിച്ചു.

ആദ്യം വിഷമിച്ചുവെങ്കിലും പിന്നീടവൻ ജീവിതത്തിലേക്ക് വന്നു.

പിന്നെ ഇരുവരും വേറെ വേറെ കല്യാണം കഴിച്ചു. രണ്ട് വീതം കുട്ടികൾ ഉണ്ട്. അവരവരുടെ ജീവിതം സന്തോഷകരമായി ജീവിക്കുന്നു.

ഇന്ന് ഞായറാഴ്ച. നായകൻ പഴയ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ഓർമ്മകൾ ചികയുന്ന സമയം. ആ പഴയ പുസ്തകം ശ്രദ്ധയിൽ പെട്ടു.

എടുത്തപ്പോൾ അതിൽ നിന്നും ഒരു കടലാസ് കഷ്ണം താഴെ വീണു. “ക്ഷമിക്കണം. എന്റെ കയ്യിൽ ചുവന്ന ഡ്രസ് ഇല്ല. അതുകൊണ്ട് മഞ്ഞ ഇടുന്നു. തന്നെ എനിക്കും ഇഷ്ടമാണ്”

പാഠം : വല്ലപ്പോഴെങ്കിലും പുസ്തകങ്ങൾ തുറന്ന് നോക്കണം

😀

ഇനി ഇപ്പോൾ പോയി പഴയ പുസ്തകങ്ങൾ തുറന്ന് നോക്കാൻ നില്ക്കണ്ട.

വയസ്സായില്ലേ? മക്കളേയും പേരക്കുട്ടികളേയും കെട്ടിപ്പിടിച്ച് ഇരുന്നോളൂ ….

Advertisements