അലക്സാൻഡ്രിന മരിയ ഡകോസ്റ്റ | Blessed Alexandrina Maria da Costa

അലക്സാൻഡ്രിന മരിയ ഡകോസ്റ്റ | Blessed Alexandrina Maria da Costa

Nelson MCBS

പതിമൂന്നു വർഷം വിശുദ്ധ കുർബ്ബാന മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയ വിശുദ്ധയെ അറിയാമോ ? അതാണ് അനുഗ്രഹീതയായ അലക്സാൻഡ്രിന മരിയ ഡകോസ്റ്റ.

പോർച്ചുഗലിൽ 1904 മാർച്ച് 30 നു ആണ് അലക്സാൻഡ്രിന ജനിച്ചത്. ചെറുപ്പത്തിൽ ചിരിച്ചു കളിച്ച് കുട്ടിക്കുറുമ്പുകൾ കാണിച്ച് അവൾ ഓടിനടന്നു. നീ ശരിക്കുമൊരു കുഞ്ഞാടിനെ പോലെയാണെന്ന് തുള്ളി തുള്ളി നടക്കുന്ന അവളെക്കണ്ട് അമ്മ പറയുമായിരുന്നു. പള്ളിയിൽ നിന്ന് മടങ്ങുന്ന സ്ത്രീകൾക്ക് നേരെ ഒളിച്ചു നിന്ന് ചെറിയ കല്ലെറിയുക, പള്ളിപ്രസംഗം നീണ്ടുപോവുമ്പോൾ മുന്നിലിരിക്കുന്ന പ്രായമായ സ്ത്രീകളുടെ നീണ്ടുകിടക്കുന്ന വസ്ത്രങ്ങൾ തമ്മിൽ കെട്ടിയിടുക എന്നിവ അവളുടെ കുറുമ്പുകളിൽ ചിലത് ആയിരുന്നു. പക്ഷെ ഒരു ഇരുത്തം വന്ന സ്ത്രീയെപ്പോലെ അവള്‍ പണികൾ എടുത്തിരുന്നു.വിറകുവെട്ടാനും വീട് വൃത്തിയായി സൂക്ഷിക്കാനും തുണി കഴുകാനും ഒക്കെ.

ഒരു കർഷകന്റെ വീട്ടിൽ അവൾ വേലക്കാരിയായി പോയി. പക്ഷെ വളരെ ക്രൂരമായി പണിചെയ്യിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന അയാളുടെ കൂടെ 5 മാസത്തിൽ കൂടുതൽ അവൾക്ക് നിക്കാൻ കഴിഞ്ഞില്ല.

അവൾക്ക് 14 വയസ്സുള്ളപ്പോൾ അവളുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവമുണ്ടായി. വിശുദ്ധവാരത്തിൽ ശനിയാഴ്ച അവൾ തൻറെ വീട്ടിൽ അവളുടെ സഹോദരിയുടെയും ഒരു ജോലിക്കാരിയുടെയും കൂടെ തയ്യൽപണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവൾ നേരത്തെ ജോലി ചെയ്തിരുന്ന വീട്ടിലെ ആളും വേറെ രണ്ടു ചട്ടമ്പികളും വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ഉപദ്രവിക്കാൻ തുടങ്ങി. രക്ഷപ്പെടാനായി അലക്സാൻഡ്രിന തുറന്ന ജനലിലൂടെ 4 മീറ്ററിലധികം താഴേക്ക് എടുത്തുചാടി. നടുവിന് അസഹ്യമായ വേദന അനുഭവപ്പെട്ടെങ്കിലും അവൾ എണീറ്റുപോയി ഒരു വടി എടുത്തുകൊണ്ടു വന്നു…

View original post 638 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s