വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ

വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ

Nelson MCBS

വിശുദ്ധ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങൾ
 
ഒക്ടോബർ മാസത്തിൽ തിരുസഭ വേദപാരംഗതരായ രണ്ടു സ്ത്രീ വിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കുന്നു. ഒന്നാം തിയതി വിശുദ്ധ കൊച്ചുത്രേസ്യായുടെയും പതിനഞ്ചാം തീയതി ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെതും. ഇരു ത്രേസ്യാമാരും കർമ്മലീത്താ സന്യാസികളായിരുന്നതിനു പുറമേ അവർ ഇരുവരും നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്താൽ എരിഞ്ഞവരായിരുന്നു. ഈ ലേഖനത്തിൽ ആവിലായിലെ അമ്മ ത്രേസ്യാ പഠിപ്പിക്കുന്ന പത്തു പാഠങ്ങളാണ് പ്രതിപാദ്യ വിഷയം.
 
1. പ്രാർത്ഥനാ ജീവിതത്തിൽ പുരോഗമിക്കുക
 
അമ്മ ത്രേസ്യായുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ അടിത്തറ പ്രാർത്ഥനയ്ക്കു അമ്മ ത്രേസ്യാ കൊടുത്ത വലിയ പ്രാധാന്യമാണ്. നിരവധി വർഷങ്ങൾ അവൾ സമരപ്പെട്ടങ്കിലും ആദ്ധ്യാത്മിക ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത സത്യം പ്രാർത്ഥനയിലുള്ള സ്ഥിരോത്സഹമാണന്നു പഠിപ്പിക്കുന്നു. പ്രാർത്ഥന ഉപക്ഷിക്കാതിരിക്കാൻ നമ്മൾ നിശ്ചയദാർഢ്യമുള്ള തീരുമാനം എടുക്കണം. നാം ഒരിക്കലും പ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് വിശുദ്ധ ത്രേസ്യാ നിർബന്ധിക്കുന്നു. ശ്വാസകോശത്തിനു വായു എത്രമാത്രം ആവശ്യമാണോ അതുപോലെ തന്നെ പ്രാർത്ഥന ആത്മാവിൻ്റെ ജീവൻ നിലനിർത്തുന്ന ജീവവായുവാണ് . ആരോഗ്യമുള്ള ശ്വാസകോശത്തിന് ശുദ്ധ വായു ആവശ്യമാണ്; ആരോഗ്യമുള്ള ആത്മാവ് ഉണ്ടാകണമെങ്കിൽ പ്രാർത്ഥനയാകുന്ന ഓക്സിജൻ ആത്മാവിനു അത്യാവശ്യമാണ്.
 
2. പ്രാർത്ഥന ദൈവവുമായി സൗഹൃദത്തിലാവലാണ്
 
നീ സംസാരിക്കാൻ ആരംഭിക്കുന്നതിനു മുമ്പ് നീ സംസാരിക്കാൻ പോകുന്ന വിഷയത്തെ നിർവചിക്കുക. ഇങ്ങനെ ചെയ്താൽ ധാരാളം സംശയങ്ങൾ ഒഴിവാക്കാൻ കഴിയും. കത്തോലിക്കാ ചരിത്രത്തിലെ പ്രാർത്ഥനയുടെ ഏറ്റവും ക്ലാസിക്കൽ നിർവചനം നൽകുന്നത് ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായാണ് : “എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാവുന്നവരുമായി…

View original post 740 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s