സഭക്ക് വേണ്ടി എന്റെ ജീവൻ ബലിയായി സ്വീകരിക്കേണമേ

സഭക്ക് വേണ്ടി എന്റെ ജീവൻ ബലിയായി സ്വീകരിക്കേണമേ

Nelson MCBS

തുളച്ചുകയറുന്ന കണ്ണുകളും , പകരുന്ന പുഞ്ചിരിയും കൂട്ടിനുള്ള, 20 വയസ്സ് വരെ നിരക്ഷരയായിരുന്ന ഒരു സ്ത്രീ .. പക്ഷെ അവളുടെ ഉപദേശത്തിന് കാത്തുനിന്നത് മാർപ്പാപ്പമാരും രാജാക്കന്മാരും രാജ്ഞികളും പോലുള്ളവർ. വേറെ വേറെ ആളുകൾക്കുള്ള കത്തുകൾ ശരവേഗത്തിൽ എഴുതുന്ന മൂന്നു സെക്രട്ടറിമാർക്ക് ഊഴമനുസരിച്ചു എഴുതാനുള്ളത് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നവൾ. വിശുദ്ധ, മിസ്റ്റിക് ,വേദപാരംഗത, പഞ്ചക്ഷതധാരി, ഡാന്റെയുടെ ‘ഡിവൈൻ കോമഡി യോട് കിടപിടിക്കുന്ന മിസ്റ്റിക് കൃതികളുടെ രചയിതാവ്… ഇനിയും വിശേഷണങ്ങൾ ഒരുപാടുണ്ട് സിയന്നയിലെ വിശുദ്ധ കാതറിന്.
ഈ വിശുദ്ധയുടെ ജീവിതം ചുരുക്കിപ്പറയുക എന്നത് ഒട്ടും എളുപ്പമല്ല. പ്രസിദ്ധനായ നോർവീജിയൻ എഴുത്തുകാരൻ സിഗ്രിഡ് ഉൺസെറ്റിന്റെ അഭിപ്രായത്തിൽ , അസ്സീസിയിലെ വിശുദ്ധ ഫ്രാന്സിസിനൊപ്പം ഇറ്റലിയുടെ മധ്യസ്ഥയായി ഉയർന്ന ഈ വിശുദ്ധയുടെ ജീവിതകഥ, ദൈവകൃപയുടെ പ്രഭാവത്തിൻ കീഴിൽ അനിതരസാധാരണമായി വികാസം പ്രാപിച്ച, ഇതുവരെ കേട്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും ആകർഷകമായി തോന്നിയ ഒന്നാണ് എന്നായിരുന്നു.
1347 മാർച്ച് 25 ന് മംഗളവാർത്തദിനത്തിൽ ആണ് സിയന്നയിൽ, ഇപ്പോഴും സംരക്ഷിച്ചു പോരുന്ന വലിയൊരു വീട്ടിൽ കാതറിൻ ബെനിൻകാസ ജനിച്ചത്. അവളുടെ മാതാപിതാക്കളുടെ 25 മക്കളിൽ ഇരുപത്തിമൂന്നാമത്തവൾ ആയി , ജോവാന്ന എന്ന ഒരു ഇരട്ടസഹോദരിയുടെ ഒപ്പം അവൾ ജനിച്ചു. പക്ഷെ ജനിച്ചു കുറച്ചാവുമ്പോഴേക്ക് ജീവൻ പൊലിഞ്ഞ അവളുടെ കുറച്ചു സഹോദരരെപ്പോലെ തന്നെ ജോവാനയും ദൈവസന്നിധിയിലേക്ക്‌ വളരെ പെട്ടെന്ന് യാത്രയായി. വളർന്നുവരുമ്പോൾ, പ്രായത്തിൽ കവിഞ്ഞ പക്വതയും പുഞ്ചിരിയോടെയുള്ള നിഷ്കളങ്ക സംസാരവും അവളെ എല്ലാവരുടെയും കണ്ണിലുണ്ണിയാക്കി. ഗ്രീക്ക് ഭാഷയിൽ സന്തോഷം എന്നർത്ഥം വരുന്ന യൂഫ്രസിൻ എന്ന വിളിപ്പേര് വീണു അവൾക്ക്…

View original post 1,550 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s