Daily Saints, October 15 | അനുദിനവിശുദ്ധർ, ഒക്ടോബർ 15 | St. Teresa of Avila | വി. അമ്മത്രേസ്യാ

Daily Saints, October 15 | അനുദിനവിശുദ്ധർ, ഒക്ടോബർ 15 | St. Teresa of Avila | വി. അമ്മത്രേസ്യാ

Nelson MCBS

⚜️⚜️⚜️ October 1️⃣5️⃣⚜️⚜️⚜️

ആവിലായിലെ വിശുദ്ധ തെരേസ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്തു ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും മകളായാണ് ത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക് പോയെങ്കിലും, അവളെ അവളുടെ അമ്മാവൻ തിരികെ കൊണ്ട് വന്നു. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു. അമ്മയുടെ മരണശേഷം അവളെ അഗസ്തീനിയന്‍ കന്യകാസ്ത്രീകളാണ് വളര്‍ത്തിയത്.

കന്യകാലയത്തിന്‍റെ പശ്ചാത്തലത്തില്‍ മനസ്സില്‍ കിനിഞ്ഞിറങ്ങിയ ആത്മീയ ചിന്തകള്‍ ത്രേസ്യായെ സന്ന്യാസത്തിലേയ്ക്ക് ആകര്‍ഷിച്ചു.1533-ൽ അവള്‍ കർമ്മല സഭയിലെ അംഗമായി ചേർന്നു. ഏതാണ്ട് പതിനെട്ട് വർഷത്തോളം ശാരീരിക വേദനയും അധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടി കൊണ്ടിരുന്നു. ദൈവീക പ്രചോദനത്താൽ പിയൂസ് നാലാമൻ മാർപാപ്പായുടെ അനുവാദത്തോടെ അവൾ കർമ്മല സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത വിശുദ്ധ ഏതാണ്ട് 32-ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു.

ദൈവത്തോടൊപ്പമുള്ള വിശുദ്ധയുടെ നിഗൂഡ ഐക്യത്തിൽ നിന്നുമുള്ള ആന്തരികവും ബാഹ്യവുമായ വെളിപ്പെടലുകൾ ശരിക്കും അതിശയിപ്പിക്കുന്നതാണ്. അവളുടെ ഹൃദയം മാലാഖയുടെ കുന്തത്താൽ മുറിവേൽപ്പിക്കപ്പെട്ട (transverberatio cordis) സംഭവത്തോടെ ഈ ദൈവ കൃപകൾ പരിസമാപ്തിയിലെത്തി. ഈ സംഭവത്തെ അനുസ്മരിക്കുന്നതിന് കർമ്മല സഭ ആഗസ്റ്റ്‌ 27 ഒരു പ്രത്യേക തിരുനാളായി കൊണ്ടാടുന്നു. വിശുദ്ധ യൌസേപ്പ് പിതാവിനോട്‌ ഒരു പ്രത്യേക ഭക്തിയും അവൾക്കുണ്ടായിരുന്നു. വിശുദ്ധയുടെ…

View original post 1,080 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s