പണം

പണം

പണം

ദേവാലയങ്ങളിൽ അത്
‘കാണിക്ക’/ ‘നേർച്ച’

സ്കൂളിൽ വിളിപ്പേര്
‘ഫീസ് ‘

വിവാഹത്തിൽ
‘സ്ത്രീധനം ‘

വിവാഹമോചനത്തിൽ
‘ജീവനാംശം’

അപകടത്തിൽ മരണപ്പെട്ടാൽ,
വൈകല്യം സംഭവിച്ചാൽ കിട്ടും
‘നഷ്ടപരിഹാരം’

ദരിദ്രന് കൊടുത്താൽ
അത് ‘ഭിക്ഷ ‘ ആയി.

തിരിച്ചു തരണമെന്ന് പറഞ്ഞ്
ആർക്കെങ്കിലും കൊടുത്താലത്
‘കടം’

പാർട്ടിക്കാർക്ക്‌ മനസ്സിൽ
പ്രാകിക്കൊണ്ട് കൊടുക്കുന്നത്
‘പിരിവ് ‘

അനാഥാലയങ്ങൾക്ക്
കൊടുത്താലത്
‘സംഭാവന ‘

കോടതിയിൽ അടയ്ക്കുന്നത്
‘ പിഴ ‘

സർക്കാർ എടുത്താലത്
‘നികുതി’

ജോലി ചെയ്താൽ
മാസത്തിൽ കിട്ടും
‘ശമ്പളം’

വേല ചെയ്താൽ ദിവസവും ‘കൂലി ‘
ആയാണ് കിട്ടുക.

വിരമിച്ച ശേഷം കിട്ടുന്നത്
‘പെൻഷൻ ‘

തട്ടിക്കൊണ്ടു പോകുന്നവർക്ക്
‘മോചനദ്രവ്യം’

ഹോട്ടൽ ജോലിയിൽ നിന്ന് കിട്ടുന്നത്
‘ടിപ്പ് ‘

ബാങ്കിൽ നിന്ന് കടം
വാങ്ങുമ്പോൾ അത്
‘വായ്പ’

തൊഴിലാളികൾക്ക്
കൊടുക്കുമ്പോൾ അത്
‘വേതനം’

നിയമവിരുദ്ധമായി
വാങ്ങിയാൽ അത്
‘കൈക്കൂലി’

ആചാര്യർക്ക്
വെറ്റിലയടക്കയിൽ വെച്ച്
കൊടുത്താൽ അത്
ദക്ഷിണ
ഇനി ആർക്കെങ്കിലും സന്തോഷത്തോടെ ദാനം ചെയ്താൽ അത് നമ്മുടെ ‘ഔദാര്യം’
ഇത്രയധികം പേരുകളിൽ… ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന വേറൊരു സാധനം ഭൂമിയിൽ ഇല്ല എന്നതാണ് സത്യം…😅😜😄

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s