ജോൺ ഇരുപത്തിമൂന്നാം പാപ്പയുടെ കൊച്ചുകൊച്ചു തമാശകൾ

ജോൺ ഇരുപത്തിമൂന്നാം പാപ്പയുടെ കൊച്ചുകൊച്ചു തമാശകൾ

Nelson MCBS

നല്ല നർമ്മബോധം ഉണ്ടായിരുന്നു ജോൺ ഇരുപത്തിമൂന്നാം പാപ്പക്ക്. സത്യം പറഞ്ഞാൽ, ഉരുളക്ക് ഉപ്പേരി പോലെ എന്നാൽ അഹങ്കാരം ആവാത്ത രീതിയിൽ ഉത്തരം കൊടുക്കാൻ ഒട്ടുമിക്ക വിശുദ്ധാത്മാ ക്കൾക്കും കഴിയാറുണ്ട്. അവരിലെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമാണ് അതിന് കാരണം. പാപ്പയുടെ ഈ കൊച്ചുകൊച്ചു തമാശകൾ നിങ്ങൾ വായിച്ചിരുന്നോ?

1, ഒരിക്കൽ ഒരു ആശുപത്രി സന്ദർശിക്കവെ പാപ്പ ഒരു ബാലനുമായി സംസാരിക്കുകയായിരുന്നു. വലുതാകുമ്പോൾ ആരാകാനാണ് ഇഷ്ടമെന്ന പാപ്പയുടെ ചോദ്യത്തിന് അവന്റെ ഉത്തരം പോലീസ് അല്ലെങ്കിൽ മാർപ്പാപ്പ എന്നായിരുന്നു. അതുകേട്ട പാപ്പ പറഞ്ഞതിങ്ങനെ , “നിന്റെ സ്ഥാനത്തു ഞാനാണെങ്കിൽ പോലീസ് ആവാൻ പോയേനെ . പോപ്പ് ആവാൻ ആരെക്കൊണ്ടും പറ്റും. എന്നെ കണ്ടില്ലേ ?”

2, “രാത്രിയിൽ പെട്ടെന്ന് ഉറക്കമുണർന്ന് ലോകത്തിലെ നീറുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിച്ചിരിക്കുന്നത് പലപ്പോഴും എനിക്കുണ്ടാവാറുണ്ട് . അപ്പോൾ ഞാൻ വിചാരിക്കും ഇതേപ്പറ്റിയൊക്കെ പോപ്പിനോട് സംസാരിച്ചു തീരുമാനമുണ്ടാക്കണം എന്ന് . പിറ്റേന്ന് കാലത്താവും ഞാനൊർക്കുക ,അല്ലാ ഞാനല്ലേ പോപ്പ് എന്ന് !”

3, “വത്തിക്കാനിൽ എത്രപേർ ജോലി ചെയ്യുന്നുണ്ട് ?” എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പാപ്പയുടെ പെട്ടെന്നുള്ള മറുപടി ഇങ്ങനെ ” അവരിൽ ഏതാണ്ട് പകുതിയോളം പേർ ” എന്നായിരുന്നു ( ബാക്കിയുള്ളവർ ചുമ്മാ ഇരിക്കുവാണെന്ന് )

4, വത്തിക്കാനിൽ ചിലരുടെ ശമ്പളം വർദ്ധിപ്പിച്ചപ്പോൾ , അവിടത്തെ ഒരു കാവൽക്കാരന്റെ ശമ്പളം തന്റേതിന് തുല്യമായി എന്നൊരു കർദ്ദിനാൾ പരാതി പറഞ്ഞു. പാപ്പയുടെ മറുപടി, “അയാൾക്ക് പത്തു മക്കളുടെ കാര്യം നോക്കാനുണ്ട്. കർദ്ദിനാളിന് എന്തായാലും…

View original post 221 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s