യയാതി – ഒരു വായന

പച്ചയും കത്തിയും

“യയാതി”
– V S ഖാണ്ഡേക്കർ
മലയാള വിവർത്തനം- പ്രൊഫ: പി.മാധവൻ പിള്ള

1974 ലെ ഭാരതീയ ജ്ഞാനപീഠ പുരസ്കാരം നേടിയ നോവലാണ് ഖാണ്ഡേക്കറുടെ “യയാതി”
നമ്മുടെ ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു ഉപാഖ്യാനമാണ് യയാതി ചരിതം. അതിൽ നിന്നും ആശയം ഉൾക്കൊണ്ട് നോവലിസ്റ്റ് നമ്മുടെ മുന്നിൽ അദ്ദേഹത്തിൻ്റെ യയാതിയെ അവതരിപ്പിക്കുകയാണ്. ആമുഖമായി അദ്ദേഹം തന്നെ പറയുന്നുണ്ട് ഈ യയാതി പൂർണമായും മഹാഭാരതത്തിലെ യയാതി അല്ല;, യയാതി മാത്രം അല്ല ശർമ്മിഷ്ഠയും ദേവയാനിയും കചനും യതിയും എല്ലാം വ്യത്യസ്തരാണ്, നോവലിസ്റ്റിൻ്റെ ഭാവനയിൽ.

മഹാഭാരതത്തിൽ യയാതി ചരിതത്തിൽ എങ്ങും ഇല്ലാത്ത ആളാണല്ലോ കചൻ. എന്നാൽ കചനെ മുഴുനീള കഥാപാത്രമാക്കി അവതരിപ്പിക്കുന്നതിലൂടെ നോവലിൻ്റെ ശോഭ വർധിക്കുന്നതായി കാണാം. മഹാഭാരതത്തിൽ ഏതാണ്ട് ദ്വന്ദ സ്വഭാവങ്ങൾ ആണ് മുനികുമാരി ആയ ദേവയാനിയും രാജകുമാരി ആയ ശർമ്മിഷ്ഠയും കാണിക്കുന്നത്. ഇവിടെ അത് വളരെ പ്രകടവുമാണ്. നിസ്വാർത്ഥതയുടെയും നിസ്തുല ത്യാഗത്തിൻ്റെയും പ്രതിരൂപമായി ശർമ്മിഷ്ഠ നിൽക്കുമ്പോൾ അഹങ്കാരിയും പ്രതികാര മൂർത്തിയും സ്നേഹിക്കാൻ മറന്നു പോയവളുമായി ദേവയാനിയെ അവതരിപ്പിച്ചിരിക്കുന്നു. വളരെ നിസ്സംഗത പുലർത്തുന്ന, എന്നാലോ പരാക്രമിയും വിലാസലോലനും സ്ത്രീലമ്പടനുമായി യയാതി നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ കചദേവൻ ആകട്ടെ ത്യാഗിയും ഉദാത്ത ജീവിതത്തിൻ്റെ പ്രതീകവും ആണ്.. ശുക്രാചാര്യരുടെ കോപവും കചൻ്റെ കുലീന ഭാവവും നമ്മളെ അതിനൊക്കെ സാക്ഷിയായി നിൽക്കുന്ന നിലയിൽ എത്തിക്കും വിധം നോവലിസ്റ്റ് വരച്ചുകാട്ടുന്നുണ്ട്. അളക, മുകുളിക എന്നിങ്ങനെ ഉള്ള യയാതിയുടെ ബാല്യ സഖികൾ, അവരോടൊത്ത് ചെലവിട്ട നിമിഷങ്ങൾ, ഒക്കെയും യയാതി മനോഹരമായി…

View original post 180 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s