Novena for the Souls in Purgatory | Day 9 | ശുദ്ധീകരണ ആത്മാക്കൾക്ക് വേണ്ടിയുള്ള നൊവേന | ഒൻപതാം ദിവസം

Novena for the Souls in Purgatory | Day 9 | ശുദ്ധീകരണ ആത്മാക്കൾക്ക് വേണ്ടിയുള്ള നൊവേന | ഒൻപതാം ദിവസം

Nelson MCBS

അനുതാപ പ്രകരണം
ഓ പരിശുദ്ധാത്മാവേ! എന്റെ ആത്മാവിലേക്ക് എഴുന്നള്ളി വന്ന് ഞാൻ ചെയ്തുപോയ എല്ലാ പാപങ്ങളും കണ്ടെത്താനും അവയെ കുറിച്ച് ഓർത്ത് വലിയ എളിമയോടും പശ്ചാത്താപത്തോടും കൂടെ ദുഃഖിക്കാനും വരം തരണമേ. ഓ എന്റെ ദൈവമേ അങ്ങയുടെ തിരുമുമ്പാകെയും സ്വർഗ്ഗവാസികൾ മുഴുവൻ പേരുടെ മുമ്പാകെയും ഞാൻ ആത്മാർത്ഥമായി ഏറ്റുപറയുന്നു, ചിന്തയാലും വാക്കാലും പ്രവൃത്തിയാലും അങ്ങേക്ക് എതിരായി ഞാൻ പാപം ചെയ്തു പോയി. എന്റെ പാപം മൂലം ഞാൻ ഈശോയുടെ കുരിശു മരണത്തിന് കാരണമായി തീർന്നു. എങ്കിലും അങ്ങ് എന്റെ ആത്മാവിനെ അവിടുത്തെ പുത്രൻറെ രക്തത്തിൽ കഴുകി, എന്റെ പാപങ്ങൾ ക്ഷമിക്കുകയും അവിടുത്തെ പ്രസാദവരത്തിന്റെ കല്യാണവ സ്ത്രത്താൽ എന്നെ അലങ്കരിക്കുകയും ചെയ്തു. ധൂർത്തനായ എന്നെപ്പോലൊരു മകനെ കനിഞ്ഞനുഗ്രഹിച്ച അങ്ങേ കാരുണ്യാതിരേകം അനുഭവിച്ചുകൊണ്ട് അനുതാപം കൊണ്ടും അതിരില്ലാത്ത നന്ദി കൊണ്ടും നിറഞ്ഞ ഹൃദയത്തോടെ ഞാനിതാ അങ്ങേ തിരുമുമ്പിൽ അണയുന്നു. അങ്ങ് എന്നിലേക്ക്‌ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ എന്ത് പ്രത്യുപകാരം ചെയ്യും? കർത്താവേ എൻറെ എല്ലാ പാപങ്ങളെ കുറിച്ചും ഞാൻ ദുഃഖിക്കുന്നു. അങ്ങയെ സ്നേഹിക്കുന്നതിനാൽ മേലിൽ പാപം ചെയ്യില്ല എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ആമ്മേൻ.

ദിവസവും ചൊല്ലേണ്ട പ്രാർത്ഥന
ഓ ദൈവമേ, അങ്ങയുടെ കാരുണ്യത്തിലാണല്ലോ മരിച്ചുപോയ ആത്മാക്കൾ ആശ്വാസം കണ്ടെത്തുന്നത്. അവിടുന്ന് അവരെ ശത്രുവാകുന്ന പിശാചിന്റെ കരങ്ങളിൽ ഏൽപ്പിക്കുകയോ നിത്യമായി മറന്നു കളയുകയോ ഇല്ല. മറിച്ച് അവർ മാലാഖമാരാൽ സംവഹിക്കപ്പെട്ട് സ്വർഗ്ഗരാജ്യം ആയ നിത്യ ഭവനത്തിൽ എത്തിച്ചേരാൻ ഒരുനാൾ ഇടവരും എന്നതിൽ നിത്യാശ്വാസം കണ്ടെത്താൻ…

View original post 485 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s